കുറെ നാളായി ബ്ലോഗണം ബ്ലോഗണം എന്നൊക്കെ വിചാരിച്ചു വന്നിട്ട് മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു പോകുകയാണ് പതിവ്. പണ്ട് ഞാന്‍ വായിക്കാത്ത ബാലരമകളെ കുറിച്ചോര്‍ത്തു വിഷമിച്ചത് പോലെ ഇപ്പോള്‍ ഞാന്‍ കാണാത്ത ബ്ലോഗുകള്‍ എന്നായിട്ടുണ്ട്. എന്തോരം കിടിലന്‍ തകര്‍പ്പന്‍ പോസ്റ്റുകളാണ് എന്റെ കര്‍ത്താവെ ഞാന്‍ ഇനിയും വായിക്കാതെ ഉള്ളത്!!!! :)
ഇപ്പോള്‍ വന്നു വന്നു ജീവിതത്തിലെ ഏറ്റവും വലിയ entertainment ബ്ലോഗുകള്‍ ആയിട്ടുണ്ട്.ഇവിടെ ഇല്ലാത്തതായി ഒന്നും ഇല്ല എന്ന് മഹാഭാരതം പോലെ അതിവിശാലമായി ഇങ്ങനെ കിടക്കുകയല്ലേ ബ്ലോഗ് സമുദ്രം.
കുഞ്ഞു കുഞ്ഞു സംഭവങ്ങളൊക്കെ എത്ര മനോഹരമായി വിവരിച്ചിരിക്കുന്നു ചില പോസ്റ്റുകളില്‍.
അതൊക്കെ പോട്ടെ. എന്തെങ്കിലും എഴുതണം എന്നൊക്കെ അതി ഭയങ്കരമായ ആഗ്രഹം ഉണ്ടെങ്കിലും ..എന്താ എഴുതുക...കണ്ടില്ലേ വിഷയ ദാരിദ്ര്യം. അപ്പോഴാ ഈ കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ ബ്ലോഗുകളില്‍. എനിക്ക് എഴുതാന്‍ അറിയുകയെയില്ലാന്നാ തോന്നണേ. :(
10 ദിവസം അവധി കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നു. constructive ആയി use ചെയ്യണം എന്നൊക്കെ.എന്നിട്ട് എന്താ ചെയ്തതെന്ന് ചോദിച്ചാല്‍ കുറെ അധികം ഉറങ്ങി.രണ്ടു ദിവസം ഒരു ട്രിപ്പ്-നു പോയി. ശരിക്കും enjoy ചെയ്ത ഒരു ട്രിപ്പ്. ദി ബെസ്റ്റ് ട്രിപ്പ് ഇന്‍ മൈ ലൈഫ് എന്നൊക്കെ പറയാം.. :) അതിനെ കുറിച്ച് പിന്നൊരിക്കല്‍ ഞാന്‍ എഴുതാം.
പിന്നെ എന്താ ചെയ്തത് എന്ന് ചോദിച്ചാല്‍ കുറെ സിനിമകള്‍ കണ്ടു. കുറെ ഭക്ഷണം കഴിച്ചു. കുക്കിംഗ് പരീക്ഷണങ്ങള്‍ നടത്തി. കുറെ ബുക്സ് വായിക്കണം എന്നുണ്ടായിരുന്നു. പക്ഷെ tintin asterix അല്ലാതെ വേറെ ഒന്നും നടന്നില്ല. ശശി തരൂരിന്റെ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ ഒക്കെ വായിക്കാന്‍ തുടങ്ങി. പക്ഷെ എന്തോ 50 pages കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ചു. ഞാന്‍ അത് ബാക്കി വായിക്കുമോ എന്നത് ഇപ്പോള്‍ ഒരു biiiiggggggg Question ആണ്. still not bad അല്ലേ? ഞാന്‍ അത്രയ്ക്ക് വേസ്റ്റ് ചെയ്തിട്ടില്ല. കുറെ അധികം ഉറങ്ങി തീര്‍ത്തു എന്നാ വിഷമത്തിലായിരുന്നു ഞാന്‍. പക്ഷെ വേറെയും കുറച്ചു കാര്യങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ. കുഴപ്പമില്ല.
multi tasking ചെയ്തു കൊണ്ടാണ് ഞാന്‍ ഈ ബ്ലോഗ് ടൈപ്പ് ചെയ്യുന്നത്. ഒരു serious java debugging -ഉം പിന്നില്‍ നടക്കുന്നുണ്ട്. ബ്രെയിന്‍-നു ഒരു ചെറിയ excercise കൊടുക്കാം എന്ന് വിചാരിച്ചു. switching back and forth . നാളെ ഞാന്‍ ഇന്ദ്രാ നൂയിയെ പോലെ ആവുമ്പോള്‍ ഇതൊക്കെ ചെയ്യേണ്ടേ. multi - tasking ഇല്ലാതെ പറ്റില്ലാത്രെ. ഇങ്ങനെയൊക്കെ ഡ്രീം ചെയ്യണം എന്നാണ് ഇപ്പോള്‍ എല്ലാരും പറയുന്നത്. Secret വായിച്ചപ്പോള്‍ തൊട്ടു ഞാനും അങ്ങനെയൊക്കെ ചെയ്യണം എന്ന് വിചാരിക്കുന്നുട്. പക്ഷെ പക്ഷെ അതൊരു നീണ്ട പക്ഷെയാണ്. എന്നാലും നോക്കാം അല്ലെ? ഈയിടെയായി ഇങ്ങനെയുള്ള കുറേ പുസ്തകങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആര്‍ക്കറിയാം ഇതൊക്കെ ശരിയാണോ ആവോ. ഇന്നലെ ഒരു സിമിലര്‍ ബുക്ക് എഴുതിയ author -ന്റെ ഇന്റര്‍വ്യൂ കണ്ടു. അവര്‍ക്ക് ഇപ്പോള്‍ തോന്നുന്നു ഇതൊക്കെ വിഡ്ഢിത്തം ആണെന്ന്. എന്തായാലും കൊള്ളാം. ബുക്ക് ബെസ്റ്റ് സെല്ലര്‍ ആയിരുന്നു. whatever !!!
ഈ അവധി കാലത്ത് കണ്ട സിനിമകള്‍ എല്ലാം എനിക്ക് ഇഷ്ടമായി. ലിസ്റ്റില്‍ ഒന്നാമതായി അവതാര്‍ 3D . Absolutely Brilliant
ഒത്തിരി ഒത്തിരി ഇഷ്ടമായി. പണ്ട് മുതലേ സയന്‍സ് ഫിക്ഷന്‍സ് എന്റെ ഒരു വീക്നെസ് ആയിരുന്നു. പക്ഷെ ഒരു സയന്‍സ് ഫിക്ഷന്‍ ആയിട്ടല്ല ഈ മൂവി ഞാന്‍ എന്ജോയ് ചെയ്തത്. മനോഹരം ഒരു ദ്രിശ്യാനുഭവം. അതും 3D -ല്‍ കാണുമ്പോള്‍ നമ്മള് ഒരു യാത്ര പോയ പ്രതീതി. ഭാവനകള്‍ക്കും അപ്പുറത്ത് മനോഹരമായ ഒരു സ്ഥലത്തേക്ക്.
ഇന്നലെ എന്റെ അനിയത്തി ഫോര്‍വേഡ് ചെയ്തു തന്ന ഒരു മെയില്‍ ഉണ്ടായിരുന്നു. ചിലര്‍ക്കൊക്കെ അവതാര്‍ കണ്ടപ്പോള്‍ വിയറ്റ്നാം കോളനി ഓര്മ വന്നുവത്രേ. ഒരാള്‍ വിയറ്റ്നാം കോളനി-യുമായി ഒരു Comparison ചെയ്തിട്ടുണ്ട്. അതായിരുന്നു ആ മെയില്‍. സത്യമായും ആ ഒരു തിങ്കിംഗ്. അതിനെ appreciate ചെയ്യണോ അതോ സഹതപിക്കണോ എന്നറിയില്ല.ഔട്ട് ഓഫ് ദി ബോക്സ് തിങ്കിംഗ് എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ അഞ്ജനമെന്നാല്‍ മഞ്ഞള്‍ പോലെ വെളുത്തിരിക്കും എന്ന് പറയുന്നത് പോലെ അല്ലെ ഈ കമ്പാരിസണ്‍ എന്നും എനിക്ക് തോന്നുന്നുണ്ട്. ഈയിടെ എവിടെയോ വായിച്ചിരിന്നു എന്തിനെ കുറിച്ചും നല്ല വാക്ക് പറയാന്‍ മലയാളിയുടെ വൈമുഖ്യം. " കുഴപ്പമില്ല" എന്നാണത്രേ ഏറ്റവും കൂടുതല്‍ നമ്മള് ഉപയോഗിക്കുന്ന ഒരു phrase . എന്തായാലും കണ്ടില്ലായിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമാവുമായിരുന്നു എന്നേ എനിക്ക് പറയാനുള്ളൂ ഈ സിനിമയെ കുറിച്ച്.
ലിസ്റ്റില്‍ പിന്നെയുള്ളത് 3 idiots . അതും എനിക്ക് വളരെ ഇഷ്ടമായി. ചേതന്‍ ഭഗത് കൂടുതല്‍ ക്രെടിട്സ് deserve ചെയ്യുന്നു എന്ന് ഒരു ഫ്രണ്ട്-ന്റെ ചിന്ത. അവസാനം എഴുതി കാണിക്കുന്ന ക്രെടിട്സ് ലിസ്റ്റ് ആരും വായിക്കില്ലന്നാണ് പുള്ളിയുടെ അഭിപ്രായം. അതെന്തായാലും ആ ലിസ്റ്റ്-ല്‍ നിന്നു തന്നെയാണ് ഞാന്‍ Five point someone relation അറിഞ്ഞത്. ഇതുവരെ ആ ബുക്ക് വായിക്കാന്‍ പറ്റിയിട്ടില്ല എന്റെ കയ്യില്‍ ഒരു കോപ്പി സ്വന്തമായി ഉണ്ടായിരുന്നിട്ടും. വായിക്കണം. :) ഈ സിനിമ ശരിക്കും എന്തൊക്കെയോ ഓര്‍മിപ്പിച്ചു. values of friendship ഏറ്റവും കൂടുതലായി.പാട്ടുകളും എനിക്ക് ഇഷ്ടമായി. അമീര്ഖാന് വല്യ സൈസ് കുപ്പായം ഇട്ടഭിനയിക്കുന്നു എന്നാരോ പറഞ്ഞു. പക്ഷേ എനിക്ക് പ്രായം കൂടിയവര്‍ ക്യാമ്പസ് ലൈഫ് ചെയ്യുന്നതിന്റെ പ്രശ്നങ്ങളും ഒന്നും ഫീല്‍ ചെയ്തില്ല. ആകെ മൊത്തം ടോട്ടല്‍ എന്ജോയ് ചെയ്തു.
പിന്നെ കുറെ പാട്ടുകള്‍ കേട്ടു. സുസന്‍ ബോയില്‍ -ന്റെ പുതിയ ആല്‍ബം ഇഷ്ടമായി. especially Wild horses . കുറേ തവണ കേട്ടു. പിന്നെയും കുറച്ചു സിനിമകള്‍ കണ്ടു. ടിവിയില്‍ വന്നതും ഡി വി ഡി കിട്ടിയതും ഒക്കെയായി. ഏറ്റവും കൂടുതല്‍ കേട്ട പാട്ട് മൈക്കല്‍ ജാക്ക്സണ്-ന്റെ I just can't stop loving you ആയിരിക്കും. I just can't stop love this song .
ക്രിസ്മസ് ഈവ് ഡിന്നര്‍ ആണ് എടുത്തു പറയത്തക്ക വേറൊരു വിശേഷം. എന്റെ പാചക പരീക്ഷണങ്ങള്‍ ഒക്കെ വിജകരമായി പര്യവസാനിച്ച ദിവസം. ചിക്കന്‍ ടിക്ക മസാലയും traditional pudding -ഉം ഒക്കെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി. എന്നിട്ട് മിഡ് നൈറ്റ് മാസ്സ്-നു പോയപ്പോള്‍ തിരക്ക് കാരണം പള്ളിക്കകത്ത് കേറാന്‍ പറ്റിയില്ല എന്നൊരു വിഷമം മാത്രം.
അപ്പോള്‍ അത്രയോക്കെയാണ് അവധിക്കാല വിശേഷങ്ങള്‍. :)