ഞായറാഴ്ച രാവിലെ ഉണര്‍ന്നിട്ടും മടി പിടിച്ചു ഒന്നു കൂടെ പുതപ്പിനടിയിലേക്കു ചുരുണ്ട് കിടന്നുറങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഒരു ബീപ് ബീപ് ശബ്ദം. സെല്‍ ഫോണിലെ അലാറം ആണെന്ന് വിചാരിച്ചു ഫോണെടുത്തു ഓഫ് ബട്ടണ്‍ ഒന്നമര്‍ത്തി തിരിഞ്ഞു കിടന്നു ഉറങ്ങാന്‍ തുടങ്ങി. അപ്പോള്‍ ശബ്ദം കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാവുന്നു.
ഇത് ഫോണ്‍ അല്ല വേറെ എന്തോ ആണെന്ന് മനസ്സിലായത് അപ്പോഴാണ്. സ്മോക്ക് അലാറം ആണോ? അപ്പാര്ട്ടമെന്റിനുള്ളിലെ സ്മോക്ക് അലാറം ഇടയ്ക്കിടയ്ക്ക് ഒച്ചയുണ്ടാക്കാറുണ്ട് എന്‍റെ പാചക പരീക്ഷണങ്ങളുടെ ഭീകരത അസഹനീയമാവുമ്പോള്‍. അപ്പോള്‍ ഞാന്‍ ജനാലകള്‍ തുറന്നിട്ടാല്‍ അത് സൈലന്റ് ആവും 1-2 മിനിട്ടുകള്‍ക്കുള്ളില്‍. ഇപ്പോള്‍ പക്ഷേ എന്ത് പറ്റി എന്ന് മനസ്സിലാവുന്നില്ല. ജനാലകള്‍ തുറന്നിട്ടാണ് ഉറങ്ങാന്‍ കിടന്നത്. ഞാന്‍ ആണെങ്കില്‍ ബെഡില്‍ നിന്നു എണീറ്റ് പോലുമില്ല എന്‍റെ പാചക പരീക്ഷണങ്ങള്‍ തുടങ്ങാന്‍.
പിന്നെയും കുറച്ചു നേരമെടുത്തു ഞാന്‍ ശരിക്കും ഉണര്‍ന്നു പൂര്‍ണ ബോധത്തില്‍ എത്താന്‍. ഇതെന്റെ സ്മോക്ക് അലാറം അല്ല. പക്ഷേ ഫയര്‍ അലാറം ആണെന്ന് മനസ്സിലായത് അപ്പോഴാണ്. " Evacuate the building " എന്ന റെക്കോര്‍ഡ് ചെയ്ത യാന്ത്രിക ശബ്ദവും അപ്പോള്‍ സ്പീക്കറില്‍ നിന്നു കേള്‍ക്കാന്‍ തുടങ്ങി. ഓഹോ ഇത് ശരിക്കും ഫയര്‍ അലാറം ആണല്ലേ? ഇത് വരെ മോക്ക് ഫയര്‍ ഡ്രില്‍ മാത്രമേ കണ്ടിട്ടുള്ളൂ. രാവിലെ തന്നെ എന്നെ പോലെ മറ്റാരോ കാര്യമായി പാചക പരീക്ഷണങ്ങള്‍ തുടങ്ങിയതാവും. സ്മോക്ക് അലാറം അടിക്കുമ്പോള്‍ മെയിന്‍ ഡോര്‍ തുറക്കാന്‍ പാടില്ല.എന്നാല്‍ പുക പുറത്തു പോയി അത് അവസാനം ഫയര്‍ അലാറം ആയി മാറുമെന്നു അറിയാത്ത ആര്‍ക്കോ പറ്റിയ അബദ്ധം. എന്തായാലും പണിയായി. ഓടിക്കോ പെട്ടെന്ന് തന്നെ താഴേക്ക്. ഞങ്ങള്‍ പെട്ടെന്ന് തന്നെ ഫയര്‍ എക്സിറ്റ് വഴി പടികള്‍ ഇറങ്ങി പുറത്തു എത്തി. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന പറഞ്ഞ പോലെ മഴയും തുടങ്ങി. അങ്ങനെ മഴയും നനഞ്ഞു ഞങ്ങള്‍ പുറത്ത്.
ഫയര്‍ അലാറം അടിച്ചാല്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് കാള്‍ സിസ്റ്റം തന്നെ നല്‍കും എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അങ്ങനെ ഒരു ടെന്‍ഷന്‍ വേണ്ട. ഓരോരുത്തരായി മന്ദം മന്ദം ഇറങ്ങി വരുകയാണ്. ആദ്യമായിട്ടാണ് മേക്ക് അപ്പ് ഇല്ലാതെ ഇവരെയൊക്കെ കാണുന്നത്. ബാത്ത് റോബിലും സ്ലീപ് വെയറിലും ഒക്കെയാണ് പലരും.
ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനങ്ങള്‍ വന്നു പല പല ദിക്കുകളില്‍ നിന്നും. ആറാമത്തെ നിലയിലാണ് പ്രോബ്ലം എന്നും കണ്ടെത്തി. ഒക്കെ കഴിഞ്ഞപ്പോള്‍ അതാ വരുന്നു കുറച്ചുപേര്‍ ഉള്ളില്‍ നിന്നും. ഒരു സംശയവും വെണ്ട. മലയാളികള്‍ തന്നെ. ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം എന്ന പ്രമാണം മറക്കാന്‍ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്. ലിപ്സ്ടിക്ക് മസ്കാര ഒന്നും ഇടാന്‍ മറന്നിട്ടില്ല.
എന്താ കഥ. നമ്മള്‍ മലയാളികളുടെ ഒരു കാര്യം... :)
എന്താ കഥ. നമ്മള്‍ മലയാളികളുടെ ഒരു കാര്യം... :)
ReplyDelete:)
ReplyDeleteഹ ഹ. അത് നന്നായി. ചത്തു കിടക്കുമ്പോഴും കാണുന്നവര്‍ "അയ്യേ..." എന്ന് പറയരുതല്ലോ ;)
ReplyDeleteഅതു നന്നായി.
ReplyDeleteകൊള്ളാം. നല്ല പോസ്റ്റ്.
ReplyDeleteശ്രീ,
ReplyDeleteഅതെ അതെ :)
എഴുത്തുകാരി,
നന്ദി :)
കുമാരന്‍,
വന്നതില്‍ ഒത്തിരി സന്തോഷം! :)
ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം എന്ന പ്രമാണം മറക്കാന്‍ പാടില്ല എന്ന് എന്ന് ദിയക്ക് മനസ്സിലായല്ലോ ഇപ്പോള്‍ .... നല്ല പോസ്ട് ട്ടോ
ReplyDeleteപ്രേം,
ReplyDelete:) മനസ്സിലായി മനസ്സിലായി.
നന്ദി.
Chathu kidannalum chamanju kidakkanam...!
ReplyDeleteManoharam, Ashamsakal...!!!!
thank you so much Sureshkumar Punjhayil :)
ReplyDeleteathu seriya
ReplyDeleteNeha :)
ReplyDeleteലിപ്സ്ടിക്ക് മസ്കാര ഒന്നും കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍ എന്തായിരിക്കും കഥ .. കത്തിച്ചാമ്പലായാലും ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുമോ ആവൊ..
ReplyDeleteനന്നായി എഴുതി.ആശംസകള്‍.
ഞാനും അതാലോചിച്ചു.. :)
ReplyDeleteകത്തിച്ചാമ്പലാവാൻ പോകുമ്പോഴും അതിത്തിരി സൌന്ദര്യത്തോടെ ആവട്ടേന്ന് വിചാരിക്കുന്നതിൽ തെറ്റൊന്നൂല്യാ... ഉവ്വോ...!!
ReplyDeleteവീ കെ
ReplyDeleteathu shariya.. :)
“വെന്തുമരിച്ചാലും കുഴപ്പമില്ല മേക്കപ്പില്ലാതെ പുറത്തെക്കില്ല”
ReplyDeleteപഴംചൊല്ലുകളുടെ കൂട്ടത്ത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിക്കൂടെ
ചിരിക്ക് വകയുണ്ട്
ആശംസകള്‍
pazhamchollu valare nannayittundu Hamsa.. :)
ReplyDelete..
ReplyDeleteഎന്ത്, ഏത്, എവിടെ പറഞ്ഞാലും മലയാളികള്‍ കുറ്റക്കാര്‍. ഞങ്ങള്‍ടെ അപ്പാര്‍ട്ട്മെന്റില്‍ 14 റൂമുണ്ട്. ഞങ്ങള്‍ടെ റൂം ഒഴിച്ച് ബാക്കി എല്ലാം “ഫാമിലി” ആണ്. വന്ന് കയറിയ ദിവസം എല്ലാരും, മലയാളി “ഫാമിലി” അടക്കം ചതുര്‍ഥി കണ്ടതു പോലെ നോക്കിയത് ഇന്നും ഓര്‍ക്കുന്നു. 11 മാസത്തിലധികം മുഴുമിപ്പിച്ച ഒരിറ്റ ബാച്ചിലേര്‍സ് റൂം ആ കോളനിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ബാക്കിയുള്ള 13 “ഫാമിലി”ക്കും ഒരിക്കലും ശല്യമാകാത്ത ഞങ്ങള്‍ ഇന്നും അവിടെ തുടരുകയാണ്, കഴിഞ്ഞ നാലര വര്‍ഷക്കാലമായിട്ട്. നമ്മളും മലയാളികള്‍ തന്നെ.
..
ധാര്‍മ്മിക രോഷത്തില്‍ നിന്നും വന്നതാ ഈ അഭിപ്രായം, ഹിഹിഹി.
..