Wednesday, October 24, 2012

അമ്മുക്കുട്ടി


ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടെ വന്നു - അമ്മുക്കുട്ടി. 



Monday, March 19, 2012

മെന്‍ മെന്‍ മെന്‍ മെന്‍ ...

ആരോ കോളിംഗ് ബെല്‍ അടിയ്ക്കുന്നത് കേട്ടപ്പോള്‍ ഒന്ന് ഞെട്ടി..കാരണം ഇവിടെ ഒരിക്കലും നടക്കാത്ത ഒരു കാര്യമാണത്..

1 . അപ്രതീക്ഷിതമായി അതിഥികള്‍ വരാറില്ല ഇവിടെ.
2 . നാട്ടിലെ പോലെ സംഭാവന ചോദിച്ചു വരുന്നവരെയും ഭിക്ഷക്കാരെയും  ഇവിടെ കണ്ടിട്ടില്ല.
3 . ബില്‍ഡിംഗ്‌ എന്ട്രന്സിലെ ഡോര്‍ ഫോണില്‍ ആരും ഡയല്‍ ചെയ്തില്ല.

പതുക്കെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ തൊട്ടടുത്ത അപ്പാര്ട്ട് മെന്റിലെ പുതിയ താമസക്കാരാണ്. ഒരു സ്ത്രീയും ഒരു ചെറിയ പെണ്‍കുട്ടിയും. പെണ്‍കുട്ടിയുടെ കയ്യില്‍ ഒരു ഐ ഫോണ്‍ പോലെ എന്തോ ഒരു സാധനവും പിടിച്ചിട്ടുണ്ട്,. ഒരു രണ്ടു മൂന്നു പ്രാവശ്യം ആ വീട്ടുകാരെ കണ്ടെങ്കിലും ഹലോ അല്ലാതെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല്ല. ചൈനയില്‍ നിന്നോ കൊറിയയില്‍ നിന്നോ ഉള്ളവരാണ്.

ഇപ്രാവശ്യവും ഹലോ പറഞ്ഞു തുടങ്ങാം..
 ദിയ : ഹലോ ..
പെണ്‍കുട്ടി : മെന്‍ മെന്‍ ...
ദിയ (ആത്മഗതം) : ( ഈശ്വരാ...എനിക്ക് ചൈനീസ് അറിയില്ലെന്റെ കുട്ടീ...എന്താ ഇപ്പൊ ചെയ്ക?)
കണ്ണാ....ഒന്ന്  വരൂ...പ്ലീസ്...

(പിന്നെയും അതമാഗതം: കണ്ണനും ചൈനീസ് അറിയില്ലല്ലോ..വന്നിട്ടും വലിയ കാര്യമൊന്നുമില്ല..)
പെണ്‍കുട്ടി : ഹെല്പ്...
ദിയ (ആത്മഗതം) : ( ഓഹോ..ഹെല്പ് ആണോ..അപ്പോള്‍ മെന്‍ എന്ന് പറഞ്ഞാല്‍ ഹെല്പ് എന്നായിരിക്കും  ചൈനീസില്‍...)
പെണ്‍കുട്ടി : മെന്‍ മെന്‍ ..

ദിയ (ആത്മഗതം) : (എന്റെ കുട്ടീ..എനിക്ക് ചൈനീസ് അറിയില്ല..ഓടി പോയി ഫോണ്‍ എടുത്താലോ...ചൈനീസ്  പഠിപ്പിച്ചു തരുന്ന ഒരു അപ്ലിക്കേഷന്‍ ഞാന്‍ രണ്ടു ദിവസത്തിന് മുന്‍പ് അതില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട്.)

പെണ്‍കുട്ടി : മെന്‍ മെന്‍ ..

ദിയ (ആത്മഗതം) : ( ദേ..പിന്നെയും...) ഇംഗ്ലീഷ് മെന്‍ ആണോ ഈ കുട്ടി പറയുന്നത്..
ദിയ : യു മീന്‍ മൈ ഹസ്ബന്റ്?

പെണ്‍കുട്ടി : യാ യാ..
ദിയ (അകത്തേക്ക് നോക്കി..ഉച്ചത്തില്‍...) : കണ്ണാ ..ഇറ്റ്‌ സീംസ് ദേ വാണ്ട്‌ ടു  സീ യു..

പെണ്‍കുട്ടി ഐ ഫോണ്‍ നീട്ടുന്നുണ്ട്...

ദിയ (ആത്മഗതം) : (ങേ...ഈ കുട്ടിക്ക് ഈ ഫോണ്‍ കണ്ണന് കൊടുക്കണം എന്നാണോ പറയാന്‍ ശ്രമിക്കുന്നത്.? ഇത് കാര്‍ പാര്‍ക്കിലെങ്ങാനും കിടന്നു കിട്ടിയതാവും.)
ദിയ : ദിസ്‌ ഈസ്‌ നോട്ട് ഔര്സ് ..

പെണ്‍കുട്ടി: മെന്‍ മെന്‍..
പിന്നെയും ഫോണ്‍ നീട്ടുന്നു.
ദിയ (ആത്മഗതം) : (എന്റെ കൃഷ്ണാ...ഇതിനെ ഞാനിപ്പോള്‍ എന്ത് പറഞ്ഞാ മനസിലാക്കുക...ങേ.. ഫോണില്‍ ഒരു ടെക്സ്റ്റ്‌ മെസ്സേജ് ആണോ.."sink broke help " )..

ദിയ ( പിന്നെയും ആത്മഗതം) : ( അതാണോ കാര്യം...)

അപ്പോഴേക്കും ഫൈനലി കണ്ണന്‍ വന്നു.

ദിയ: കണ്ണാ...അവരുടെ സിങ്കിന് എന്തോ പറ്റി..ഒന്ന് പോയി നോക്കൂ പ്ലീസ്..

ദിയ: ( ആത്മഗതം )

പാവം കുട്ടി.. ഇംഗ്ലീഷ് അറിയാതെ ഇവരിവിടെ എങ്ങനെ സര്‍വൈവ് ചെയ്യുമോ ആവോ...ആ കുട്ടിയെ കണ്ടാല്‍ 8 - 10 വയസ്സുണ്ട്..സ്കൂളില്‍ പോകുന്നില്ലേ ആവോ...