Wednesday, October 21, 2009

സപ്തസ്വരങ്ങള്‍

സപ്തസ്വരങ്ങള്‍ എന്ന് പേരിട്ടത് സംഗീതം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു സംഭവം ആയതുകൊണ്ട് മാത്രമല്ല. എനിക്ക്ക് ഇഷ്ടമുള്ള പല പേരുകളും എല്ലാരും പണ്ടേ എടുത്തു ബ്ലോഗുകള്‍ ഉണ്ടാകിയതിനാല്‍ പേരുകളുടെ ദൌര്‍ലഭ്യം  ഉണ്ടായതു കൊണ്ടുമാണ്. എന്തായാലും വല്ലപ്പോഴും ഞാന്‍ സന്ഗീതത്ത്തിനെ കുറിച്ചും ഇവിടെ എഴുതാന്‍ ശ്രമിക്കാം.

അത് പറഞ്ഞപ്പോഴാ ഞാന്‍ ആദ്യമായി പാട്ട് പഠിക്കാന്‍ പോയ കാര്യം ഓര്‍ത്തത്‌. എന്റെ അമ്മക്കാണു തോന്നിയത് ദൈവം എനിക്കും എന്തൊക്കയോ കഴിവുകള്‍ തന്നിട്ടുണ്ടെന്നും ഞാനും നന്നായി പാട്ട് പാടുമെന്നും. എന്തായാലും അമ്മ എന്നെ പാട്ട് പഠിപ്പിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം. പഠിപ്പിക്കാന്‍ ഒരു ഗുരു വേണ്ടേ?  എല്ലാവരും എനിക്ക് വേണ്ടി ഒരു ഗുരുവിനെ അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത് എന്റെ വീടിന്റെ അടുത്തുള്ള വേറൊരു വീട്ടിലെ കുട്ടികളെ പഠിപ്പിക്കാന്‍ ഒരു അധ്യാപകന്‍ വരുന്നുണ്ടെന്ന്.  അടുത്ത ദിവസം ഞാനും അമ്മയും കൂടെ പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹം എന്നെ പഠിപ്പിക്കാമെന്ന് സമ്മതിച്ചു. അടുത്ത ആഴ്ച മുതല്‍ ഞാനും സംഗീതപഠനം തുടങ്ങി.
എന്റെ ഓര്മ ശരിയാണെങ്കില്‍ എനിക്ക് അഞ്ചു വയസ്സാണ് പ്രായം. കര്‍ണാടക സന്ഗീതതിനെ കുറിച്ച് ഒരു വിവരവും ഇല്ല.ആകെ അറിയാവുന്നതു കുറച്ചു നഴ്സറി റൈംസ് മാത്രമാണ്. പിന്നെ അമ്മ പഠിപ്പിച്ച  ഒന്നു രണ്ടു ലളിത ഗാനങ്ങളും. എന്തായാലും എന്റെ സംഗീത പഠനം തുടങ്ങി. പുതിയ ഒരു ഹാര്‍മോണിയം വാങ്ങി. ശ്രുതി വേണ്ടേ? ഞാന്‍ നോക്കിയപ്പോള്‍ എല്ലാ ദിവസവും എന്നെ പഠിപ്പിക്കുന്നത്‌ സപ്ത സ്വരങ്ങള്‍ മാത്രം. ഇതെന്താ ഇതാണോ ഈ കര്‍ണാടക സംഗീതം. ഇത് പഠിക്കാനാണോ ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് ഗുരുവിനെ കണ്ടു പിടിച്ചത്.
എനിക്ക് ഒരു നോട്ട് ബുക്കും ഉണ്ട്. അതില്‍ ഇത് വരെ ഒരു പാട്ട് എഴുതി തന്നിട്ടില്ല. പകരം എന്തൊക്കെയോ താളം, രാഗം എന്നൊക്കെയാ. ഞാന്‍ ആകെ മടുത്തു. അങ്ങനെ ഇരിക്കുമ്പോഴാ അടുത്ത പ്രശ്നം. എന്റെ മൂന്നു വയസ്സുകാരി അനിയത്തി എന്നെക്കാള്‍ നന്നായി പാഠങ്ങള്‍ മനസിലാക്കുന്നു എന്ന് മാത്രമല്ല അവളുടെ ശബ്ദവും എന്നേക്കാള്‍ നല്ലതാണത്രേ.
അങ്ങനെ അവളും തുടങ്ങി സംഗീത പഠനം. ആദ്യമായി എനിക്കൊരു കോമ്പടീട്ടര്‍.   

എന്തായാലും അങ്ങനെ ഞങ്ങള്‍ ഏഴു എട്ടു വര്ഷം സംഗീതം പഠിച്ചു. പിന്നെ അതവിടെ ഉപേക്ഷിച്ചു. പക്ഷെ ഇന്ന് ഞാന്‍ ഒത്തിരി വിഷമത്തോടെ ഓര്‍ക്കുന്നു എത്ര വലിയ ഒരു അനുഗ്രഹം ആണ് ഞാന്‍ അവിടെ ഉപേക്ഷിച്ചത് എന്ന്. ഇന്ന് ആ സംഗീത പഠനം വീണ്ടും തുടങ്ങാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ടെങ്കിലും പല പല കാരണങ്ങളാല്‍ അത് നടക്കുന്നില്ല. എന്നാലും ഞാന്‍ അത് വീണ്ടും തുടങ്ങും എന്ന പ്രതീക്ഷയോടെ എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്‌ ഇവിടെ നിര്ത്തുന്നു.
ദയവായി എന്റെ സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ ക്ഷമിക്കുക. അടുത്ത തവണ മുതല്‍ കൂടുതല്‍ ശ്രദ്ധിക്കാം.

11 comments:

  1. Diya.,ബൂലോകത്തേക്ക് സ്വാഗതം ട്ടോ.:)
    പാടാനുള്ള കഴിവു ദൈവാനുഗ്രഹമാണു.തിരക്കിനിടയില്‍ ഒരല്പസമയമെങ്കിലും സംഗീതപഠനത്തിനായി മാറ്റി വെയ്ക്കാനാവട്ടെ.ഒരുപാട് നുറുങ്ങു വിശേഷങ്ങളുമായി ഈ സപ്തസ്വരങ്ങള്‍ നിറയട്ടെയെന്നു ആശംസിക്കുന്നു‍..:)

    ReplyDelete
  2. ബൂലോഗത്തെ പുതിയ ആളാണല്ലേ, സ്വാഗതം. സംഗീതപഠനം തുടരാന്‍ സാധിക്കാതെ ഇരുന്നതു കഷ്ടമായല്ലോ.

    ReplyDelete
  3. എഴുത്തുകാരി ചേച്ചി വന്നതില്‍ ഒത്തിരി സന്തോഷം.. :)

    ReplyDelete
  4. ബൂലോകത്തേക്ക്‌ സ്വാഗതം. വീണ്ടും വീണ്ടും എഴുതുക.
    ഏല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  5. ബൂലോകത്തേയ്ക്ക് സ്വാഗതം. പാടാന്‍ കഴിവുണ്ടെങ്കില്‍ അതൊരിയ്ക്കലും നശിപ്പിയ്ക്കരുത്... എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ...

    അതു പോട്ടെ, അനിയത്തിക്കുട്ടി ഇപ്പോ നല്ല പാട്ടുകാരിയായോ? അതോ ചേച്ചിയേപ്പോലെ ഇടയ്ക്ക് വച്ച് പാട്ടുപേക്ഷിച്ചോ?

    ReplyDelete
  6. thank you.. :)

    aniyathi kuttiyum chechiyum orumichanu pattu paditham nirthiyathu. pakshe randu perum pinneyum padarundu avasarangal undakumol.

    pattu padanam thudaganulla aagraham mathram ingane neendu neendu pokunnu.

    ReplyDelete
  7. ..
    ചൂടാറിയതാണ്, എന്നാലും വായിച്ച് നോക്കട്ടെ. :D
    ..

    ReplyDelete