വൈകുന്നേരം ഓഫീസില്‍ നിന്നു വന്നപ്പോഴാണ് പതിവില്ലാതെ എന്‍റെ ഫേവറിറ്റ് റീട്ടെയില്‍ ഷോപ്പ് തുറന്നിരിക്കുന്നത് കണ്ടത്. സാധാരണ 5 മണിയ്ക്ക് അടക്കുന്ന കടയാണ്. തുറന്നിരിക്കുന്നത് കണ്ടപ്പോള്‍ ഒന്നു കയറി നോക്കാം എന്ന് വിചാരിച്ചു. അത് മാത്രമല്ല ഗുരുവായൂര്‍ അമ്പലത്തിനെക്കാള്‍ തിരക്കും. സീസണ്‍ എന്ടിംഗ് സെയില്‍ ആയിരുന്നു. കുറച്ചു നേരം ഉള്ളില്‍ നടന്നു കുറച്ചു കുട്ടി കുട്ടി സാധനങ്ങളും മേടിച്ചു പുറത്തേക്കു നടന്നപ്പോഴാണ് അത് സംഭവിച്ചത്. കട അടയ്ക്കാന്‍ സമയമായിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ പെട്ടെന്ന് പുറത്തേക്കു കടക്കാം എന്ന് വിചാരിച്ചു. ഏതോ ഒരാള്‍ ഒരു വാതിലിനടുത്ത് നിന്നു ഒരു നീണ്ടകോല്‍ കൊണ്ട് എന്തോ ചെയ്യുന്നുണ്ട്. അത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണെന്ന് തോന്നിയില്ല. ഡോറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് എന്തോ ഒന്നു സംഭവിച്ചത്. ഒരു മിനിട്ട് കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് അവിടത്തെ ആ വലിയ ഇരുമ്പ് ഷട്ടര്‍ എന്‍റെ തലയിലേക്ക് വീണു എന്ന്.
ഡോര്‍ അടയ്ക്കാന്‍ നിന്ന മനുഷ്യന്‍ എന്നെ കണ്ടില്ല. എനിക്കാണെങ്കില്‍ നീണ്ട കോല്‍ കൊണ്ട് ഡോര്‍ അടയ്ക്കുകയാണെന്ന് മനസ്സിലായതും ഇല്ല. ഞാന്‍ ആദ്യം വളരെ കൂളായി നിന്നു. 2 മിനിട്ട് കഴിഞ്ഞു ആ കനത്ത ഇരുമ്പ് ഷട്ടര്‍ കണ്ടപ്പോഴാണ് ശരിക്കും ഷോക്ക് അടിച്ചത്. തല ആകെ മരവിച്ചത് പോലെ. പക്ഷേ എന്‍റെ ബോധം പോയിട്ടില്ല. അത് തന്നെ വലിയ കാര്യം. അത് മാത്രമല്ല അത്ഭുതകരമായ കാര്യം എന്‍റെ തല പൊട്ടിയിട്ടില്ല. പക്ഷേ ആ ഇരുമ്പ് ഷട്ടര്‍ കണ്ടാല്‍, അത് എന്‍റെ തലയില്‍ വീണു എന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും ..എനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആരും വിശ്വസിക്കില്ല. എന്‍റെ നെറ്റിയില്‍ കുറച്ചു പോറലുകള്‍ ഉണ്ടായി. തല ഇത്തിരി നന്നായി വേദനിക്കുന്നുണ്ട്. പക്ഷേ എനിക്ക് സാരമായി ഒന്നും പറ്റിയിട്ടില്ല. അത് കഴിഞ്ഞു പോയി ഡോക്ടറെ കണ്ടു ഒന്നും പറ്റിയിട്ടില്ല എന്നുറപ്പ് വരുത്തി.
ഒരു വല്യ അപകടത്തില്‍ നിന്നും ഞാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശരിക്കും ദൈവം കൂടെയുണ്ടായിരുന്നു എന്ന് തോന്നിയ നിമിഷം.
" എന്‍റെ കൂടെയുണ്ടാവണേ കൃഷ്ണാ" എന്ന എന്‍റെ പ്രാര്‍ത്ഥന ശരിക്കും എന്നെ രക്ഷിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. നൂറു വര്‍ഷത്തെ ചരിത്രമുള്ള ആ കടയില്‍ ഈ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ആരുടെയെങ്കിലും തലയില്‍ ഡോര്‍ ഷട്ടര്‍ വീണിട്ടുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.
"Somebody is always watching you. Somebody always takes care of you"
Thursday, February 18, 2010
അമൂല്യം
അങ്ങനെ 5 മാസക്കാലത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെ എനിക്ക് ലൈബ്രറിയില്‍ നിന്ന് ഡാന്‍ ബ്രൌണിന്റെ ദി ലോസ്റ്റ് സിംബല്‍ കിട്ടി. ഈ കാത്തിരിപ്പു എന്റെ excitement കുറച്ചു എന്ന് തോന്നുന്നു.
എന്നാലും ഡാന്‍ ബ്രൌണിന്റെ മറ്റു പുസ്തകങ്ങള്‍ പോലെ ഇതും എനിക്ക് ഇഷ്ടമാവും എന്ന് തന്നെയാണ് പ്രതീക്ഷ.
കണ്ണനു പരീക്ഷ ആയിരുന്നു ഇന്നലെ. പ്രതീക്ഷിച്ച പോലെ നന്നായി എഴുതാന്‍ പറ്റിയില്ല എന്നുള്ള വിഷമം മാറ്റാന്‍ ഒന്ന് നടക്കാന്‍ ഇറങ്ങിയതായിരുന്നു ഞങ്ങള്‍. ലൈബ്രറിയില്‍ പോയി ലോസ്റ്റ് സിംബലും എടുത്തു നടന്നു നടന്നു അവസാനം എത്തിയത് സിനിമ തിയേറ്ററില്‍ ആയിരുന്നു. 2 options ഉണ്ടായിരുന്നു. പ്രെഷ്യസും മൈ നെയിം ഈസ് ഖാനും. കുറെ നേരത്തെ തിങ്കിംഗ് -നു ശേഷം പ്രെഷ്യസ് കാണാന്‍ തീരുമാനിച്ചു. മൈ നെയിം ഈസ് ഖാനും കാണണം എന്നുണ്ടായിരുന്നു. അതെന്തായാലും വേറൊരു ദിവസം നോക്കാം എന്ന് വിചാരിച്ചു. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു പ്രെഷ്യസ് വേണ്ടായിരുന്നു. കണ്ടിട്ട് ആകെ വിഷമമായി. അവിശ്വസനീയം . ഇത്രയും bad life ഒക്കെ അനുഭവിച്ചു കുറച്ചുപേര്‍ ജീവികുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.
അമേരിക്കയിലെ ആഫ്രോ അമേരിക്കന്‍സിനെ കാണുമ്പോള്‍ വളരെ സന്തോഷത്തോടെ ജീവിതം ആസ്വദിച്ചു ജീവിക്കുന്നവര്‍ എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുളത്. കുറച്ചു നല്ല കൂട്ടുകാരെയും കിട്ടിയിട്ടുണ്ട് ആ കമ്മ്യൂനിടിയില്‍ നിന്നും. വളരെ നല്ല മനുഷ്യര്‍. പക്ഷേ കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്. അമ്മ മാത്രമുള്ള കുട്ടികള്‍. അച്ഛന്‍ ആരാ എന്ന് അറിയാത്തവര്‍. അച്ഛന്‍ ഉള്ള വീടുകള്‍ വളരെ കുറവാണെന്ന് കേട്ടിട്ടുണ്ട്. ഞാനീ പറയുന്നത് ഒരു പ്രത്യേക പ്രദേശത്ത് ജീവിക്കുന്ന ആഫ്രോ അമേരികന്‍ കുടുംബങ്ങളെ കുറിച്ചാണ് കേട്ടോ. പക്ഷേ ശരിക്കും പ്രഷ്യസ് മൂവി പറയുന്നത് പോലെ ഇത്രയും ഭീകരവും ദയനീയവും ആണ് അവരുടെ അവസ്ഥ എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. മൂവിയില്‍ drugs പ്രശ്നങ്ങള്‍ പറയുന്നില്ല. പക്ഷേ അതാണ് അവിടത്തെ മറ്റൊരു വലിയ പ്രശ്നം എന്നാണ് കേട്ടിട്ടുള്ളത്. എന്തായാലും സിനിമയിലെ പെണ്‍കുട്ടിയുടെ അവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
സിനിമയ്ക്ക് മുന്‍പ് കുറച്ചു സമയം ഉണ്ടായിരുന്നു. കുറച്ചല്ല ഏകദേശം ഒരു മണിക്കൂര്‍. ഇറ്റാലിയന്‍ ഫുഡ് കോര്‍ട്ടിലെ പിസയും ഐസ് ക്രീമും കഴിച്ചു. കുറേ നാളായി ഞങ്ങള്‍ ഒരു ഹെല്‍ത്തി ഈടിംഗ് മോഡില്‍ ആയിരുന്നു. പക്ഷെ ജങ്ക് കഴിക്കുന്ന ഒരു സുഖം ...പ്രത്യേകിച്ചും എന്തെങ്കിലും കുഞ്ഞു വിഷമമൊക്കെ ഉണ്ടെങ്കില്‍ ഇത്തിരി മൂഡ് ഓഫ് ആണെങ്കില്‍ ..surprisingly എനിക്ക് തോന്നിയിട്ടുണ്ട് ജങ്ക് ഫുഡ് നമുക്കു കുറച്ചു സന്തോഷം ഉണ്ടാക്കി തരുമെന്ന്. ഹി ഹി. സത്യമായിട്ടും ഇതു ഞാന്‍ ജങ്ക് കഴിക്കാന്‍ കണ്ടു പിടിച്ച ഒരു excuse അല്ല കേട്ടോ.
ലോസ്റ്റ് സിമ്പല്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്താന്നറിയില്ല ഡാവിഞ്ചി കോഡ് വായിച്ച ഒരു excitement ഇല്ല. ഡാവിഞ്ചി കോഡ് ഒന്നര ദിവസം കൊണ്ട് ഞാന്‍ വായിച്ചു തീര്‍ത്തിരുന്നു. ഇത് അത്രയും ഫാസ്റ്റ് ആയി ചെയ്യും എന്ന് തോന്നുന്നില്ല. ബ്ലോഗ് ഇത്രയും മതി. ഇനി ഞാന്‍ ഉറങ്ങട്ടെ അല്ല ബുക്ക് വായിക്കാന്‍ പോട്ടെ.

Thursday, February 4, 2010
ടെന്‍ഷന്‍ ടെന്‍ഷന്‍!!!!!
എന്താന്നറിയില്ല ഇന്ന് ഒരു ടെന്‍ഷന്‍ ഡേ ആയി പോയി. എനിക്ക് തന്നെ അറിയില്ല എന്താ ഞാന്‍ ഇത്രയും ടെന്‍ഷന്‍ അടിക്കുന്നത് ചിലപ്പോഴൊക്കെ. ചെറിയ ചെറിയ കാര്യങ്ങള്‍ ഒരു ദിവസം ലീവ് എടുക്കുന്നത് പോലും ഒരു ദിവസത്തെ ടെന്‍ഷന്‍ ആവുന്നു. ഞാനെന്നാണ് കുറച്ചു പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ പഠിക്കുന്നതെന്നു ഒരു നിശ്ചയവുമില്ല..
ഒരു നിശ്ചയവുമില്ല ഒന്നിനും
വരുമോരോ ...ബാക്കി ഓര്മ വരുന്നില്ല. ആ അത് പോട്ടെ. അപ്പോള്‍ പറഞ്ഞു വന്നതെന്താന്നു വച്ചാല്‍
ടെന്‍ഷന്‍ മാറ്റാന്‍ ബ്ലോഗ് എഴുതാനിരുന്നതാ. നോക്കട്ടെ എന്തെകിലും നടക്കുമോ എന്ന്.
വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ഞാന്‍ പറയുന്നതാ ടെന്‍ഷന്‍ ടെന്‍ഷന്‍ . പക്ഷേ എന്താ ഈ വലിയ ടെന്‍ഷന്‍ എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ഒരുത്തരവുമില്ല. ഇന്നത്തെ ദിവസം extremely hectic ആയിരുന്നു. എങ്ങനെയൊക്കെ പ്ലാന്‍ ചെയ്തിട്ടും prioritise ചെയ്തിട്ടും ഞാന്‍ പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പറ്റിയില്ല. അടുത്ത ആഴ്ച എനിക്ക് ഒരു ലീവ് വേണം, അതോര്‍ത്തു ഞാന്‍ ഇപ്പോഴേ ടെന്‍ഷന്‍ അടിക്കുന്നു. അടുത്ത ആഴ്ച എനിക്ക് ഒരു പരീക്ഷ എഴുതാന്‍ ഉണ്ട്. അതിനും ടെന്‍ഷന്‍ ഉണ്ടോ ? അറിയില്ല.
ടെന്‍ഷന്‍ ടെന്‍ഷന്‍ സര്‍വത്ര.
രണ്ടു ദിവസം കഴിയുമ്പോള്‍ കണ്ണന്റെ ബര്ത്ഡേ വരുന്നു. ബര്ത്ഡേക്ക് കണ്ണന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കണം. അതും ഇതുവരെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല എന്നുള്ള ടെന്‍ഷന്‍ ഒരു ഭാഗത്ത്.
ഇതിനൊക്കെ ഇത്ര ടെന്‍ഷന്‍ അടിക്കാന്‍ എന്താ എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. സത്യമായിട്ടും ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്.
പക്ഷേ പക്ഷേ!!!!!!
എനിക്ക് ഡിപ്രഷന്‍ ആണോ? ഏയ് അത്രയും ആയിട്ടില്ല. എന്തായാലും ഇത്രയും എഴുതി വന്നപ്പോള്‍ എനിക്ക് സത്യമായിട്ടും കുറച്ചു സന്തോഷം തോന്നുന്നുണ്ടുട്ടോ.
basically ഇതൊക്കെ എന്‍റെ ബേസിക് സ്വഭാവം ആണെന്നാ തോന്നുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും അനാവശ്യമായി ടെന്‍ഷന്‍ അടിക്കുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ടെന്‍ഷന്‍ അടിക്കാന്‍ പറ്റിയ ടോപ്പിക്ക് ഒന്നും കിട്ടിയില്ലെങ്കില്‍ അയല്‍ക്കാരുടെ ടെന്‍ഷന്‍ കുറച്ചു കടം മേടിക്കും എന്നാണ് എന്നെ കുറിച്ച് എന്‍റെ അമ്മ പറയാറുള്ളത്. എന്‍റെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സംസ്കൃതം പ്രൊഫസര്‍ എന്‍റെ കൈ നോക്കി പറഞ്ഞത് അത് തന്നെയാണ്. എന്ന് വച്ചാല്‍ മൊത്തമായും ചില്ലറയായും ടെന്‍ഷന്‍ അടിക്കുക എന്ന സംഗതിയില്‍ ഞാന്‍ പേറ്റന്റ് എടുത്തിട്ടുണ്ടെന്ന് സാരം.
പണ്ടൊരിക്കല്‍ ബയോളജി ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞതോര്‍ക്കുന്നു, ടെന്‍ഷന്‍ അല്ലെങ്കില്‍ സ്‌ട്രെസ് വരുമ്പോള്‍ രക്തത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുതലാണെന്നും അതുകൊണ്ടാണ് deep breathing ചെയ്യണം എന്ന് പറയുന്നതെന്നും. രക്തത്തിലെ ഓക്സിജന്‍ കൂടുമ്പോള്‍ you will feel better .
now I feel much much better.
ഇത്രയും ബോറിംഗ് ആയി ഒരു ടെന്‍ഷന്‍ സ്റ്റോറി പറഞ്ഞു നിങ്ങളെ ടെന്‍ഷന്‍ അടിപ്പിച്ചതിനു എന്നോട് ഈ പ്രാവശ്യം എല്ലാരും ക്ഷമിക്കണം. ഇത്രയും ബോറിംഗ് അല്ലാതെ അടുത്ത പോസ്റ്റ് എഴുതാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം.
അപ്പോള്‍ വീണ്ടും കാണും വരെ.
സസ്നേഹം.
ദിയ.

Subscribe to:
Posts (Atom)