Thursday, February 4, 2010

ടെന്‍ഷന്‍ ടെന്‍ഷന്‍!!!!!

എന്താന്നറിയില്ല ഇന്ന് ഒരു ടെന്‍ഷന്‍ ഡേ ആയി പോയി. എനിക്ക് തന്നെ അറിയില്ല എന്താ ഞാന്‍ ഇത്രയും ടെന്‍ഷന്‍ അടിക്കുന്നത് ചിലപ്പോഴൊക്കെ. ചെറിയ ചെറിയ കാര്യങ്ങള്‍ ഒരു ദിവസം ലീവ് എടുക്കുന്നത് പോലും ഒരു ദിവസത്തെ ടെന്‍ഷന്‍ ആവുന്നു. ഞാനെന്നാണ് കുറച്ചു പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ പഠിക്കുന്നതെന്നു ഒരു നിശ്ചയവുമില്ല..

ഒരു നിശ്ചയവുമില്ല ഒന്നിനും
വരുമോരോ ...ബാക്കി ഓര്മ വരുന്നില്ല. ആ അത് പോട്ടെ. അപ്പോള്‍ പറഞ്ഞു വന്നതെന്താന്നു വച്ചാല്‍

ടെന്‍ഷന്‍ മാറ്റാന്‍ ബ്ലോഗ്‌ എഴുതാനിരുന്നതാ. നോക്കട്ടെ എന്തെകിലും നടക്കുമോ എന്ന്.

വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ഞാന്‍ പറയുന്നതാ ടെന്‍ഷന്‍ ടെന്‍ഷന്‍ . പക്ഷേ എന്താ ഈ വലിയ ടെന്‍ഷന്‍ എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ഒരുത്തരവുമില്ല. ഇന്നത്തെ ദിവസം extremely hectic ആയിരുന്നു. എങ്ങനെയൊക്കെ പ്ലാന്‍ ചെയ്തിട്ടും prioritise ചെയ്തിട്ടും ഞാന്‍ പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പറ്റിയില്ല. അടുത്ത ആഴ്ച എനിക്ക് ഒരു ലീവ് വേണം, അതോര്‍ത്തു ഞാന്‍ ഇപ്പോഴേ ടെന്‍ഷന്‍ അടിക്കുന്നു. അടുത്ത ആഴ്ച എനിക്ക് ഒരു പരീക്ഷ എഴുതാന്‍ ഉണ്ട്. അതിനും ടെന്‍ഷന്‍ ഉണ്ടോ ? അറിയില്ല.

ടെന്‍ഷന്‍ ടെന്‍ഷന്‍ സര്‍വത്ര.

രണ്ടു ദിവസം കഴിയുമ്പോള്‍ കണ്ണന്റെ ബര്ത്ഡേ വരുന്നു. ബര്ത്ഡേക്ക് കണ്ണന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കണം. അതും ഇതുവരെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല എന്നുള്ള ടെന്‍ഷന്‍ ഒരു ഭാഗത്ത്‌.
ഇതിനൊക്കെ ഇത്ര ടെന്‍ഷന്‍ അടിക്കാന്‍ എന്താ എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. സത്യമായിട്ടും ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്.
പക്ഷേ പക്ഷേ!!!!!!

എനിക്ക് ഡിപ്രഷന്‍ ആണോ? ഏയ്‌ അത്രയും ആയിട്ടില്ല. എന്തായാലും ഇത്രയും എഴുതി വന്നപ്പോള്‍ എനിക്ക് സത്യമായിട്ടും കുറച്ചു സന്തോഷം തോന്നുന്നുണ്ടുട്ടോ.

basically ഇതൊക്കെ എന്‍റെ ബേസിക് സ്വഭാവം ആണെന്നാ തോന്നുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും അനാവശ്യമായി ടെന്‍ഷന്‍ അടിക്കുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ടെന്‍ഷന്‍ അടിക്കാന്‍ പറ്റിയ ടോപ്പിക്ക് ഒന്നും കിട്ടിയില്ലെങ്കില്‍ അയല്‍ക്കാരുടെ ടെന്‍ഷന്‍ കുറച്ചു കടം മേടിക്കും എന്നാണ് എന്നെ കുറിച്ച് എന്‍റെ അമ്മ പറയാറുള്ളത്. എന്‍റെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സംസ്കൃതം പ്രൊഫസര്‍ എന്‍റെ കൈ നോക്കി പറഞ്ഞത് അത് തന്നെയാണ്. എന്ന് വച്ചാല്‍ മൊത്തമായും ചില്ലറയായും ടെന്‍ഷന്‍ അടിക്കുക എന്ന സംഗതിയില്‍ ഞാന്‍ പേറ്റന്റ് എടുത്തിട്ടുണ്ടെന്ന് സാരം.

പണ്ടൊരിക്കല്‍ ബയോളജി ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞതോര്‍ക്കുന്നു, ടെന്‍ഷന്‍ അല്ലെങ്കില്‍ സ്‌ട്രെസ് വരുമ്പോള്‍ രക്തത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുതലാണെന്നും അതുകൊണ്ടാണ് deep breathing ചെയ്യണം എന്ന് പറയുന്നതെന്നും. രക്തത്തിലെ ഓക്സിജന്‍ കൂടുമ്പോള്‍ you will feel better .

now I feel much much better.


ഇത്രയും ബോറിംഗ് ആയി ഒരു ടെന്‍ഷന്‍ സ്റ്റോറി പറഞ്ഞു നിങ്ങളെ ടെന്‍ഷന്‍ അടിപ്പിച്ചതിനു എന്നോട് ഈ പ്രാവശ്യം എല്ലാരും ക്ഷമിക്കണം. ഇത്രയും ബോറിംഗ് അല്ലാതെ അടുത്ത പോസ്റ്റ്‌ എഴുതാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം.

അപ്പോള്‍ വീണ്ടും കാണും വരെ.

സസ്നേഹം.
ദിയ.

17 comments:

  1. ബ്ലോഗിംഗ് കൊണ്ട് ടെന്‍ഷന്‍ കുറയുന്നുവെങ്കില്‍, ഇത്തിരി ബോറിങ്ങ് ആണെങ്കിലും ഞങ്ങളങ്ങു വായിച്ചോളാം പോരേ :) :)

    ReplyDelete
  2. എഴുത്തുകാരി ചേച്ചി,
    അതെ ബ്ലോഗിങ്ങ് ടെന്‍ഷന്‍ കുറക്കാന്‍ ഒരു നല്ല മരുന്നാണെന്ന് തോന്നുന്നുണ്ട്. :)

    ReplyDelete
  3. tension tension ....!
    Manoharam, ashamsakal...!!!!

    ReplyDelete
  4. വായിച്ച എനിക്കും ഇപ്പോള്‍ ടെന്‍ഷന്‍ ആയി...!

    ReplyDelete
  5. Tensione kurichanu paranjathenkilum,thankalude ezhuthil atu kanunnillallo...!
    Wish you All the Best..

    ReplyDelete
  6. Sureshkumar Punjhayil,


    thank you

    അച്ചൂസ്, :)

    KADALASUM PENSILUM

    thank you.

    ReplyDelete
  7. എന്തിനാ..ഇത്ര ടെന്‍ഷന്‍
    ആവശ്യത്തിനു ടെന്‍ഷന്‍ ആയിക്കൊളൂ..
    അനാവശ്യത്തിന് ആവെണ്ടാട്ടോ..

    ReplyDelete
  8. എനിക്കും ചെറിയ കാര്യം മതി ടെന്‍ഷന്‍ ഉണ്ടാക്കാന്‍-ദിയയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ടെന്‍ഷന്‍ ആയി--ഹിഹി

    ReplyDelete
  9. ദിയയുടെ ഈ പോസ്റ്റിനിപ്പോള്‍ എന്താ ഒരു കമന്റിടുക എന്നാലോചിക്കുമ്പോള്‍ ടെന്‍ഷന്‍ ടെന്‍ഷന്‍ ടെന്‍ഷന്‍ .... :)

    ReplyDelete
  10. സിനൂ,
    ടെന്‍ഷന്‍ അടിക്കാതെ കൂളായിരിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷെ എന്ത് ചെയ്യാനാ പലപ്പോഴും എന്റെ ഈ ബേസിക് സ്വഭാവം മാറ്റാന്‍ പറ്റുന്നില്ല :)

    ReplyDelete
  11. jyo

    ഹി ഹി സാരമില്ല. ഒരു കമന്റ്‌ ഇട്ടപ്പോഴേക്കും ടെന്‍ഷന്‍ മാറിയില്ലേ :)

    ReplyDelete
  12. ഗോപീകൃഷ്ണ൯

    ടെന്‍ഷന്‍ ആണേലും കമന്റ് ഇട്ടല്ലോ. :)

    ReplyDelete
  13. ..
    ബ്ലോഗിംഗ് റ്റെന്‍ഷന്‍ കുറക്കും, പലരുടേയും ബ്ലൊഗ് കാണുമ്പൊ വീണ്ടും ടെന്‍ഷനാവും, അങ്ങനെയൊന്നും എഴുതാന്‍ കഴിയുന്നില്ലല്ലോന്നോര്‍ത്ത്. :(
    എന്തായാലും ആദ്യത്തേതിലെന്നെ കാര്യം
    ..

    ReplyDelete
  14. varnathe ellam varuum tension attichalum varum tension attichellanglam varuum penne enthnu tension attichaknum

    ReplyDelete
  15. find solution for the problem and execute accordingly. wait for result

    ReplyDelete