വൈകുന്നേരം ഓഫീസില്‍ നിന്നു വന്നപ്പോഴാണ് പതിവില്ലാതെ എന്‍റെ ഫേവറിറ്റ് റീട്ടെയില്‍ ഷോപ്പ് തുറന്നിരിക്കുന്നത് കണ്ടത്. സാധാരണ 5 മണിയ്ക്ക് അടക്കുന്ന കടയാണ്. തുറന്നിരിക്കുന്നത് കണ്ടപ്പോള്‍ ഒന്നു കയറി നോക്കാം എന്ന് വിചാരിച്ചു. അത് മാത്രമല്ല ഗുരുവായൂര്‍ അമ്പലത്തിനെക്കാള്‍ തിരക്കും. സീസണ്‍ എന്ടിംഗ് സെയില്‍ ആയിരുന്നു. കുറച്ചു നേരം ഉള്ളില്‍ നടന്നു കുറച്ചു കുട്ടി കുട്ടി സാധനങ്ങളും മേടിച്ചു പുറത്തേക്കു നടന്നപ്പോഴാണ് അത് സംഭവിച്ചത്. കട അടയ്ക്കാന്‍ സമയമായിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ പെട്ടെന്ന് പുറത്തേക്കു കടക്കാം എന്ന് വിചാരിച്ചു. ഏതോ ഒരാള്‍ ഒരു വാതിലിനടുത്ത് നിന്നു ഒരു നീണ്ടകോല്‍ കൊണ്ട് എന്തോ ചെയ്യുന്നുണ്ട്. അത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണെന്ന് തോന്നിയില്ല. ഡോറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് എന്തോ ഒന്നു സംഭവിച്ചത്. ഒരു മിനിട്ട് കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് അവിടത്തെ ആ വലിയ ഇരുമ്പ് ഷട്ടര്‍ എന്‍റെ തലയിലേക്ക് വീണു എന്ന്.
ഡോര്‍ അടയ്ക്കാന്‍ നിന്ന മനുഷ്യന്‍ എന്നെ കണ്ടില്ല. എനിക്കാണെങ്കില്‍ നീണ്ട കോല്‍ കൊണ്ട് ഡോര്‍ അടയ്ക്കുകയാണെന്ന് മനസ്സിലായതും ഇല്ല. ഞാന്‍ ആദ്യം വളരെ കൂളായി നിന്നു. 2 മിനിട്ട് കഴിഞ്ഞു ആ കനത്ത ഇരുമ്പ് ഷട്ടര്‍ കണ്ടപ്പോഴാണ് ശരിക്കും ഷോക്ക് അടിച്ചത്. തല ആകെ മരവിച്ചത് പോലെ. പക്ഷേ എന്‍റെ ബോധം പോയിട്ടില്ല. അത് തന്നെ വലിയ കാര്യം. അത് മാത്രമല്ല അത്ഭുതകരമായ കാര്യം എന്‍റെ തല പൊട്ടിയിട്ടില്ല. പക്ഷേ ആ ഇരുമ്പ് ഷട്ടര്‍ കണ്ടാല്‍, അത് എന്‍റെ തലയില്‍ വീണു എന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും ..എനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആരും വിശ്വസിക്കില്ല. എന്‍റെ നെറ്റിയില്‍ കുറച്ചു പോറലുകള്‍ ഉണ്ടായി. തല ഇത്തിരി നന്നായി വേദനിക്കുന്നുണ്ട്. പക്ഷേ എനിക്ക് സാരമായി ഒന്നും പറ്റിയിട്ടില്ല. അത് കഴിഞ്ഞു പോയി ഡോക്ടറെ കണ്ടു ഒന്നും പറ്റിയിട്ടില്ല എന്നുറപ്പ് വരുത്തി.
ഒരു വല്യ അപകടത്തില്‍ നിന്നും ഞാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശരിക്കും ദൈവം കൂടെയുണ്ടായിരുന്നു എന്ന് തോന്നിയ നിമിഷം.
" എന്‍റെ കൂടെയുണ്ടാവണേ കൃഷ്ണാ" എന്ന എന്‍റെ പ്രാര്‍ത്ഥന ശരിക്കും എന്നെ രക്ഷിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. നൂറു വര്‍ഷത്തെ ചരിത്രമുള്ള ആ കടയില്‍ ഈ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ആരുടെയെങ്കിലും തലയില്‍ ഡോര്‍ ഷട്ടര്‍ വീണിട്ടുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.
"Somebody is always watching you. Somebody always takes care of you"
nannaayirikkunnu... aashamsakal......
ReplyDeleteഇരുമ്പു ഷട്ടര്‍ തലയില്‍ വീണെന്നൊക്കെ പറയുമ്പോള്‍..!!ശരിക്കുമൊന്നു ഞെട്ടി.ഒന്നും പറ്റിയില്ലെന്നറിഞ്ഞപ്പോളാണു ശ്വാസം നേരെ വീണതു.ദൈവം കൂടെയുണ്ടെന്നോര്‍ത്ത് സന്തോഷിക്കാനാവുന്ന നിമിഷങ്ങള്‍ അല്ലേ..:)
ReplyDeleteപിന്നെ കുറച്ചു നാളായി ഞാനിവിടെ വന്നു വായിച്ചു തിരിച്ചു പോവുന്നു.ഇത്തരം കമന്റ് പെട്ടികളില്‍ ഈയിടെയായി എനിക്കു കമന്റിടാന്‍ പറ്റാറില്ലായിരുന്നു.ഇന്നെന്തോ സംഗതി ശരിയായി.:)
Jayarajmurukkumpuzha,
ReplyDeleteThank you..
Rose,
ReplyDeleteഈ വീക്ക് എന്‍ഡ് ആ കടയില്‍ വീണ്ടുമൊന്നു പോയി. ഞാന്‍ അവിടെ പോപ്പുലര്‍ ആയിട്ടുണ്ട് എന്നപ്പോഴാണ് മനസ്സിലായത്.
ആ ഡോര്‍ അടയ്ക്കാന്‍ നിന്നയാള്‍ ഫോണില്‍ സംസരിക്കുകയായിരുന്നത്രേ. :(
എന്താ പറയുക എന്‍റെ കഷ്ടകാലം. ശരിക്കും ദൈവം കൂടെയുണ്ടായിരുന്നു .
ഈ കമന്റു പെട്ടികള്‍ക്കു എന്തോ പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു.
പലരും പറഞ്ഞിരുന്നു കമന്റിടാന്‍ പറ്റുന്നില്ല. പക്ഷേ എന്താ പ്രോബ്ലം എന്ന് എനിക്ക് കണ്ടു പിടിക്കാന്‍ പറ്റുന്നില്ല. :(
ഗുരുവായൂരപ്പാ,പരിക്കൊന്നും പറ്റിയില്ലല്ലൊ-എന്നാലും ആ door guardന്റെ അശ്രദ്ധ തന്നെ.
ReplyDeleteദിയ ഒരു daydreamer ആണെന്നു തോന്നുന്നു.എന്റെ ഒരു കൂട്ടുകാരി ,ഓഫീസ്സിന്റെ അടച്ചിട്ടിരിക്കുന്ന ഗ്ലാസ്സ് വാതിലിലൂടെ നടന്നുപോയതും[ഗ്ലാസ്സ് തകര്‍ത്ത്!!],ഞങ്ങളെല്ലാവരും ചിരിച്ചു ബോധം കെട്ടതും ഓര്‍മ്മ വന്നു.അവരുടെ ചിന്തയില്‍ എപ്പോളും കവിതയും,കഥയുമൊക്കെയാണ്.
vaayichchappo onnu njetti.ennalum onnum pattiyllallo.daivaadheenam alle? :)
ReplyDeleteentho malayalam ezhuthaan pattunnilla.athaa manglishil ezhuthiye tto.all the best.:)
illa jyo,
ReplyDeleteactually very careful okke aayitta nadakkarullathu..entha cheyyuka....kastakalm auto pidichayalaum varum ennu etho sinimayil aaro paranjittilley? :) ippo kurachu koode shradhicha nadakkunnathu...
sahrikkum daivadheenam sayanora....
ReplyDeletemalayalam venamonnonnum illa saya.....I am also too lazy to type in malyalam. some times..don't have keyman or anything like that in this computer...so :)
എന്റമ്മോ സമ്മതിച്ചിരിക്കുന്നു. അപാര തൊലിക്കട്ടീന്നൊക്കെ കേട്ടിട്ടുണ്ട്. ഇതിപ്പോ..
ReplyDeleteഈ പറഞ്ഞതൊക്കെ തമാശക്കാട്ടോ. ഒരു സംശയവും വേണ്ടാ, ദൈവാധീനം തന്നെ ഒന്നും പറ്റാതെ രക്ഷപ്പെട്ടതു്.
തീര്‍ച്ചയായും ദൈവാധീനം തന്നെ. ഇത്രയും കനമുള്ള ഷട്ടര്‍ വീണിട്ടും അധികമൊന്നും പറ്റിയില്ലെന്നു വെച്ചാല്‍ പിന്നെ.
ReplyDelete..
ReplyDeleteഎല്ലാം പടച്ചോന് വിട്ട് കൊടുക്കാതെ ചുറ്റുപാടൊക്കെ നോക്കി നടക്ക്വ. മോളിലുള്ളോന് എല്ലാരേം ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പൊ 100% നമ്മള്‍ ചെയ്യുക, ബാക്കി വല്ലോം ഉണ്ടേല്‍ അത് ദൈവത്തിനിരിക്കട്ടെ.
..