പണ്ട് ഓസോണ്‍പാളിയെ കുറിച്ച് ഒരു ഉപന്യാസ മത്സരത്തിനു പോയപ്പോള്‍ ആണോ ആഗോള താപ വ്യാപനം എന്‍റെ തലയ്ക്കു പിടിച്ചത് എന്ന് കൃത്യമായി ഓര്‍മയില്ല. എന്തായാലും ഇതൊക്കെ എന്‍റെ സ്വന്തം വിഷയങ്ങള്‍ ആണെന്ന് കരുതി , മനസ്സിനോട് വളരെയടുത്ത് സൂക്ഷിച്ചിരുന്നതാണ്. പണ്ട് വൈകുന്നേരം അമ്പലത്തിലേക്കുള്ള യാത്രകളില്‍ മാളുവിന്റെയും ചിന്ച്ചുവിന്റെയും ജിഷ്ണുവിന്റെയുമൊക്കെ മുന്നില്‍ എനിക്ക് അറിയാത്തതായി ഒന്നുമില്ല എന്ന് കാണിക്കാന്‍ വേണ്ടി ഞാന്‍ നടത്തിയിരുന്ന പ്രഭാഷണങ്ങളില്‍ ഇതൊക്കെ ചില വിഷയങ്ങളായിരുന്നു. സി വി രാമനെയും ഐന്‍സ്ടീനെയും ഒക്കെ ആരാധിച്ചിരുന്ന ആ കാലത്ത് ഞാനും അവരുടെ പാതകളില്‍ സഞ്ചരിക്കും ഒരു കാലത്ത് എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാന്‍ ഇതൊക്കെ ആയിരുന്നു വഴികള്‍. :) ലതചേച്ചിയും ശ്രീജചേച്ചിയുമൊക്കെ ഞങ്ങളോടൊപ്പം കൂടിയപ്പോള്‍ ഷെയ്ക്ക്സ്പിയറും ലിയോ ടോള്‍സ്ടോയിയും മറ്റു വിശ്വ വിഖ്യാത സാഹിത്യ കൃതികളും കുട്ടി കഥകളായി ഒക്കെ ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു.സയന്‍സും ടെക്നോളജിയുമൊക്കെ വളരെ വളരെ പ്രിയപ്പെട്ടതായിരുന്നു ഒരു കാലത്ത്. പിന്നെ എപ്പോഴോ ഇഷ്ടങ്ങള്‍ മാറി. ഇല്ലാതായി എന്ന് പറയാന്‍ പറ്റില്ല, മനസ്സിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും നക്ഷത്ര സമൂഹങ്ങളും വാല്‍ നക്ഷത്രങ്ങളുമൊക്കെ പറന്നു പറന്നു നടക്കുന്നുണ്ട്. പക്ഷേ പണ്ട് ഉണ്ടായിരുന്ന അത്രയും അടുപ്പം ഉണ്ടോ എന്ന് സംശയമാണ്. പണ്ട് ജുപിറ്ററിനെയും ഓറിയോനിനെയുമൊക്കെ എന്‍റെ കസിന്‍സിനെക്കാള്‍ കൂടുതല്‍ ഇഷ്ടമായിരുന്നു.
സയന്റിസ്റ്റ് ആവും ഞാന്‍ ഒരിക്കല്‍ എന്ന് ഏതോ ഒരു ക്ലാസ്സില്‍ ടീച്ചര്‍ ചോദിച്ചപ്പോഴും ഞാന്‍ പറഞ്ഞിരുന്നു. പിന്നെയെപ്പോഴേ ജേര്‍ണലിസ്റ്റ് , ഐ പി എസ് മോഹങ്ങളൊക്കെ തല പോക്കിയെങ്കിലും ഈ വഴിക്കൊന്നും പോകാതെ അവസാനം ഞാന്‍ എത്തിപ്പെട്ടത് വിവര സാങ്കേതിക വിദ്യയുടെ മായ ലോകത്താണ്. അതിനിടയ്ക്കെപ്പോഴോ വിമാനം പറത്താനുള്ള ആഗ്രഹവും ഉണ്ടായിരുന്നു കുറച്ചു കാലം. 2012 കണ്ടപ്പോള്‍ ഈ ആഗ്രഹത്തിനെയൊന്നു പൊടി തട്ടിയെടുക്കണോ എന്ന് ഞാന്‍ കുറച്ചു ആലോചിച്ചതാണ്.
ആഗോള താപ വ്യപനത്തിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു കാടു കയറി വേറെ എവിടെയൊക്കെയോ പോയി. ആഗോള താപവ്യാപനം ഒരു തട്ടിപ്പാണെന്ന് കുറച്ചു പേര്‍ വാദിക്കുമ്പോള്‍ സിഡ്നി ഷെല്‍ഡന്റെയാണെന്ന് തോന്നുന്നു, ഒരു ഫിക്ഷനില്‍ വായിച്ചതു പോലെ ഒരു കാലാവസ്ഥ നിയന്ത്രണ യന്ത്രം വച്ച് ആരും ഇതൊന്നും മാറ്റുന്നതല്ല എന്ന് വിശ്വസിക്കട്ടെ. ഓസോണ്‍ പാളിക്ക് വേണ്ടി വാദിച്ചു ഉപന്യാസം എഴുതിയപ്പോള്‍ അതിന്റെ ഭീകരതകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ഈ സ്ഥലത്ത് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഓസോണ്‍ പാളി തീരെ ഇല്ലാതായ ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍. ഇങ്ങനെയൊക്കെയാണ് സീക്രട്ടില്‍ പറയുന്ന രഹസ്യം പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു. നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ സത്യമായി വരുന്ന മായാജാലം.
ലോസ്റ്റ് സിമ്പല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ പുതിയതായി ചിന്തിക്കാന്‍ ഒരു വിഷയം കിട്ടി, സത്യം പറഞ്ഞാല്‍ പുതിയ വിഷയമല്ല. പക്ഷേ വളരെ വളരെ പഴയ ഒരു വിഷയത്തിനു പുതിയൊരു പേര്. നോയെടിക് സയന്‍സ്. മനുഷ്യ മനസ്സിന്റെ അവിശ്വസനീയമായ കഴിവുകളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന മേഖല. പണ്ടത്തെ നമ്മുടെ മഹര്‍ഷി വര്യന്മാരോക്കെ ഇതിന്റെ വക്ത്താക്കള്‍ ആയിരുന്നു എന്ന് വേണം എന്ന് കരുതാന്‍. ആത്മാവ് നില നില്‍ക്കുന്നു അത് അനശ്വരമാണ് എന്ന് തെളിയിക്കാനായി നടന്ന ഒരു പരീക്ഷണത്തെ കുറിച്ചും ഡാന്‍ ബ്രൌണ്‍ പറയുന്നുണ്ട്. എന്തായാലും ബുക്ക് ഞാന്‍ എന്ജോയ് ചെയ്തു. പക്ഷേ എന്തായാലും ഡാവിഞ്ചി കോഡിന്റെ അത്രയും എത്തിയിട്ടില്ല. ആ ബുക്ക് ഞാന്‍ ഒന്നര ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. പക്ഷേ ഇതിനു ഞാന്‍ അഞ്ചു ദിവസമെടുത്തു. ഡാവിഞ്ചി കോഡ് പോലെയൊരു ബുക്ക് ഒരിക്കല്‍ മാത്രമേ ഒരാളുടെ ജീവിതത്തില്‍ എഴുതാന്‍ പറ്റൂ എന്ന് തോന്നുന്നു. ഡാവിഞ്ചി കോഡ് വായിച്ചു കഴിഞ്ഞപ്പോള്‍ചരിത്രം ഞാന്‍ വേണ്ട വിധത്തില്‍ പഠിച്ചില്ല എന്നുള്ള വിഷമമായിരുന്നു കുറച്ചുകാലം.
ഈ ബ്ലോഗ് എല്ലാംകൂടെ ഒരു അവിയല്‍ പോലെ ആയിപ്പോയി. പ്രത്യേകിച്ചൊരു വിഷയത്തെ കുറിച്ചു ചിന്തിക്കാതെ വിരല്‍ത്തുമ്പുകളില്‍ വന്ന വാക്കുകള്‍ ഒക്കെ ടൈപ്പ് ചെയ്തു ഇങ്ങനെ ആയിപ്പോയി. ഇത്രയും ടൈപ്പ് ചെയ്ത സ്ഥിതിക്ക് എന്തായാലും പോസ്റ്റ് ചെയ്തേക്കാം.
oru aviyal pole
ReplyDeleteഅവയിലിന്റെ ചേരുവകള്‍ നന്നായിരിക്കുന്നു.
ReplyDeleteaviyal nannaayirikkunnu.ishtamaayi. :)
ReplyDeletemazhamekhangal,
ReplyDeletejyo ,
sayanora,
aviyal taste cheythathinu othiri nandi.. :)