എന്‍റെ ചില പാചക പരീക്ഷണങ്ങള്‍/അബദ്ധങ്ങള്‍ ...
ആദ്യമായി ഒരു മുട്ട പുഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ഇങ്ങനെ ഒരു വിചിത്ര രൂപത്തിലായി പോയി .....ഇപ്പോള്‍ പക്ഷേ ഞാന്‍ എക്സ്പര്‍ട്ട് ആയിട്ടുണ്ട് കേട്ടോ..
കുറച്ചു നാള്‍ എല്ലാ ദിവസവും ഞങ്ങളുടെ ബ്രേക്ഫാസ്റ്റ് ഇതായിരുന്നു. സിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍ ഉപ്പുമാവ് .
ഇപ്പോള്‍ മുട്ടക്കറിയുടെ രൂപം കണ്ടോ? പുരോഗതിയില്ലേ?
ചെമ്മീന്‍ കറി കണ്ടോ?
ഇത് കണ്ടോ ചിക്കന്‍....ആദ്യമായി ചിക്കന്‍ എന്‍റെ കിച്ചണില്‍ എത്തിയപ്പോള്‍ .. ഇത് ഇന്‍റര്‍നെറ്റില്‍ എവിടെയോ കണ്ട ഒരു വിചിത്ര മുട്ടക്കറി ട്രൈ ചെയ്തു നോക്കിയതാ. താഴെയുള്ള രണ്ടു ചിത്രങ്ങളും അതാണ് കേട്ടോ. എന്‍റെ അമ്മ ഈ ചിത്രങ്ങള്‍ കണ്ടു ഒത്തിരി ചിരിച്ചതാണ്. എന്‍റെ നമ്പര്‍ വണ്‍ അബദ്ധം എന്നാണ് അമ്മ പറഞ്ഞത്. ഇത് കണ്ടോ ഞാന്‍ ഉണ്ടാക്കിയ ഓണസദ്യ. വാഴയില ഇല്ല. എന്നാലും ഓക്കേ അല്ലേ? :) ഉപ്പേരി ഉപ്പേരി .........ഇത് മാത്രം എനിക്ക് കൃത്യമായി അമ്മയുണ്ടാക്കുന്ന അതെ രുചിയില്‍ ഉണ്ടാക്കാന്‍ പറ്റാറുണ്ട് ... ബാക്കിയെല്ലാം ഓരോ പ്രാവശ്യവും ഓരോ രുചിയില്‍ ഓരോ രൂപത്തില്‍ ഓരോ ഭാവത്തില്‍ ഒക്കെയാ എന്‍റെ ആദ്യത്തെ കേക്ക് ...സത്യം പറയട്ടെ വലിയ കുഴപ്പമില്ലായിരുന്നു .. :) ഇത് കണ്ടോ പൈന്‍ ആപ്പിള്‍ അപ്പ് സൈഡ് ഡൌണ്‍. ഹി ഹി ..ഒരു നാള്‍ ഞാനും അമ്മയെ പോലെ.... ....... സാല്‍മണ്‍ ...എങ്ങനെയുണ്ട്? നന്നായിട്ടില്ലേ? ഇതാണ് ക്ലാസ്സിക് പുഡിംഗ്...വെറും 10 മിനിട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയതാ. ഇത്തവണത്തെ ക്രിസ്മസ് സ്പെഷ്യല്‍.... ജൂലി ആന്‍ഡ് ജൂലിയ കണ്ടു കഴിഞ്ഞപ്പോള്‍ ഉണ്ടായ ഒരു ഇന്‍സ്പിരേഷന്‍... ഇതിന്റെ മുകളില്‍ മില്‍ക്ക്മെയ്ഡ് ഇട്ടു കഴിച്ചപ്പോള്‍ നല്ല രസമുണ്ടായിരുന്നു. ഹി ഹി. റെസിപ്പി ഉണ്ടാക്കിയ ആള്‍ അങ്ങനെ ഒരു കോമ്പിനേഷന്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല...ഇപ്പോള്‍ നിങ്ങള്ക്ക് എന്‍റെ പാചക പരീക്ഷണങ്ങളുടെ ഭീകരതയെ കുറച്ചു ഏകദേശം ഒരു ഐഡിയ കിട്ടിയിട്ടുണ്ടാവുമല്ലോ. ഇത് എന്‍റെ സ്പെഷ്യല്‍ പായസം. . ഞാന്‍ ഉണ്ടാക്കിയത് കൊണ്ട് പറയുന്നതല്ല ശരിക്കും സ്പെഷ്യല്‍ ആണ് കേട്ടോ. ഇത് ഇത് വരെ കഴിച്ച എല്ലാര്ക്കും ഇഷ്ടമായി. :) ഇത് എന്‍റെ വട്ടയപ്പം ആവശ്യമായ പത്രങ്ങളുടെ അപര്യാപ്തത കാരണം ഇഡ്ഡലി ആയപ്പോള്‍. കണ്ണന്റെ പിറന്നാള്‍ സ്പെഷ്യല്‍ ആയിരുന്നു ഇത്.
എന്‍റെ എല്ലാ അബദ്ധങ്ങളും ഒരു വിജയമായി തീരുന്നതു കണ്ണന്‍ ഇതൊക്കെ കഴിച്ചു സഹായിക്കുന്നത് കൊണ്ടാണ്. കണ്ണന്‍ എന്ന Taster -ന്റെ വിദഗ്ധമായ സത്യസന്ധമായ അഭിപ്രായങ്ങള്‍ ആണ് എന്‍റെ വിജയത്തിന്റെ രഹസ്യം. അതുകൊണ്ട് ഈ ഫുഡ് സ്പെഷ്യല്‍ ബ്ലോഗ് എന്‍റെ കണ്ണന് സ്പെഷ്യല്‍ സമ്മാനം.
hai!!!!kothi sahikkaan vayya.
ReplyDeletemazhamekhangal
ReplyDelete:)
കൊതിപ്പിയ്ക്കാനായി ഒരോരോ ചിത്രങ്ങള്‍... കൊള്ളാം ട്ടോ.
ReplyDeleteആ പാവം ചിക്കന്റെ കിടപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിയ്ക്കില്ല ;)
വെജിറ്റെറിയന്‍ ആയിരുന്ന ഞാന്‍ അന്നായിരുന്നു ഒരു ചിക്കനെ അത്രയും അടുത്ത് കണ്ടത്..
ReplyDeleteപിന്നെ രണ്ടും കല്പിച്ചു ചെയ്ത ഒരു സഹാസമാണ് ശ്രീ ഈ കാണുന്നത്.. :)
കൊള്ളാംട്ടോ വിഭവങ്ങള്‍ :)...
ReplyDeletenalla vibhavangal!!!!
ReplyDeleteRaji,
ReplyDeletemazhamekhangal ,
vannathil oththiri anthosham.. nandi. :)
ദിയ ഇത്ര പാചക വിദഗ്ദ്ധയാണെന്നറിഞ്ഞത് ഇപ്പോളാണ്!!-best wishes
ReplyDeleteജ്യോ,
ReplyDeleteപാചക വിദഗ്ദ്ധയൊന്നും ആയിട്ടില്ല. എല്ലാം ചെറിയ ചെറിയ പരീക്ഷണങ്ങള്‍ ആണ്. :)
നന്ദി.
ആ വിചിത്ര മുട്ടക്കറി ഇവിടെ http://nalapachakam.blogspot.com/2006/09/blog-post.htmlനിന്നാണോ കിട്ടിയത്,അതില്‍ പരഞ്ഞ പോലെ മുട്ട മറിച്ചിട്ടാല്‍ ബുള്‍സ് ഐ പോലെ ഇരിക്കില്ല. മുട്ടയുറ്റെ മുകളിലും ഒരു ലെയര്‍ വെള്ള കട്ടിയായി വരും.
ReplyDeletevery nice cookery show:)
ReplyDelete