ഇത് കണ്ണന്‍ പറഞ്ഞ ഒരു കഥയാണ്. കുറച്ചു രസകരമായി തോന്നി.നിങ്ങളോടും പറയാമെന്നു കരുതി.
രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം. അമ്മ രാവിലെ ഓഫീസില്‍ പോയി. അച്ഛന് ഒരു ഒഫീഷ്യല്‍ മീറ്റിംഗ് ഉണ്ട്. അച്ഛനെ പിക്ക് ചെയ്യാന്‍ ഒരു ഫ്രണ്ട് വരുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ രാവിലെ വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന് എന്തോ അസൌകര്യമായതിനാല്‍ മറ്റൊരു ഫ്രണ്ടിനെ ഈ കാര്യം ഏല്‍പ്പിച്ചു എന്ന്.
കണ്ണന്‍ ഓഫീസില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അച്ഛന്‍ കുളിക്കാന്‍ പോയപ്പോള്‍ കണ്ണനോട് പറഞ്ഞു . പുള്ളി വരുകയാണെങ്കില്‍ ഉള്ളില്‍ കയറ്റിയിരുത്തണം, മാത്രമല്ല ചായയോ കാപ്പിയോ എന്താ എന്ന് വച്ചാല്‍ അത് കൊടുക്കുകയും വേണം. കണ്ണന്‍ അതൊക്കെ സമ്മതിച്ചു.
അപ്പോള്‍ ആരോ കാളിംഗ് ബെല്‍ അടിച്ചു. കണ്ണന്‍ നോക്കിയപ്പോള്‍ ഫോര്‍മല്‍ ആയി ഡ്രസ്സ് ചെയ്ത രണ്ടു പേര്‍.
"അച്ഛന്‍ കുളിക്കാന്‍ പോയി. ഇപ്പോള്‍ വരും. അങ്കിള്‍ കയറി ഇരിക്കൂ. "
"ശരി മോനെ!! "
"അങ്കിള്‍ കുടിക്കാന്‍ എന്താ വേണ്ടത്? ചായ എടുക്കട്ടെ " കണ്ണനിലെ ആതിഥ്യ മര്യാദ ഉണര്‍ന്നു.
" ഒന്നും വേണ്ട മോനെ. ഇപ്പോള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതെ ഉള്ളൂ. "
അപ്പ്ഴെകും അച്ഛന്‍ എത്തി.കണ്ണന്‍ ഓഫീസില്‍ പോവാന്‍ ലേറ്റ് ആയതു കൊണ്ട് പെട്ടെന്ന് തന്നെ പോവാന്‍ തുടങ്ങി. അപ്പോള്‍ അങ്കിള്‍ പറഞ്ഞു.
"മോനും ഇരിക്കൂ. മോനോടും കൂടെ സംസാരിക്കാം."
പാവം കണ്ണന്‍. അച്ഛന്റെ ഫ്രണ്ട്സ് അല്ലേ. ശരി. ഇരിക്കാം എന്ന മട്ടില്‍ അവിടെ നിന്നു.
അങ്കിള്‍ സംസാരിച്ചു തുടങ്ങി.
" സാര്‍ , ഒന്നു ആലോചിച്ചു നോക്കൂ. ഈ ലോകത്ത് നടക്കുന്ന ഭീകരതകള്‍ !!!!"
കണ്ണനും അച്ഛനും ..." ങേ ....."
" പേമാരി,കൊടുങ്കാറ്റു, സുനാമി, ഭൂമി കുലുക്കം. "
" കള്ളക്കടത്ത്,കവര്ച്ച്ച,കൊലപാതകം .... എന്തൊക്കയാണ് ഇവിടെ നടക്കുന്നത്. "
കണ്ണനും അച്ഛനും പരസ്പരം നോക്കി ...." ................."
"എത്ര എത്ര കുട്ടികള്‍ മരിക്കുന്നു ?"
എത്ര എത്ര കുട്ടികള്‍ അനാഥരാകുന്നു ?
എത്ര എത്ര മാതാപിതാക്കള്‍ അവരുടെ കുട്ടികളെ കാണാതെ വിഷമിക്കുന്നു?"
അച്ഛനും കണ്ണനും ഒന്നും മനസ്സിലായില്ല. രണ്ടു പേരും അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ വാപൊളിച്ചു നില്‍ക്കുകയായിരുന്നു.
അങ്കിള്‍ അപ്പോഴും പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു.
"സാറിനെന്തു തോന്നുന്നു? .."
അച്ഛന്‍ ..."എനിക്ക്..അല്ല...ഇതൊന്നും നമ്മുടെ കയ്യില്‍ ഉള്ള കാര്യങ്ങള്‍ അല്ലല്ലോ .."
അങ്കിള്‍ വിടാന്‍ ഭാവമില്ല.
പുള്ളിക്കാരന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ബ്രീഫ്കേസ് തുറന്നു. അതില്‍ നിന്നും ഒരു പെയിന്റിംഗ് പുറത്തെടുത്തു.
" സാര്‍ ഈ ചിത്രത്തില്‍ നോക്കൂ. എന്നിട്ട് ഒന്നു സങ്കല്‍പ്പിക്കൂ . സാര്‍ ഈ ഏദന്‍ തോട്ടത്തില്‍ കൂടെ മന്ദം മന്ദം
നടക്കുകയാണ്. മന്ദമാരുതന്‍ സാറിനെ തഴുകി തലോടി കടന്നു പോകുന്നു. പെട്ടെന്ന് പൂമ്പാറ്റകള്‍ സാറിനെ സ്പര്‍ശിച്ചു പറന്നകലുന്നു. രോമാഞ്ചം കൊള്ളിക്കുന്നു.
അവിടെ അതാ ഒരു മേശ അതില്‍
കഴിക്കാന്‍ ഇഷ്ട വിഭവങ്ങള്‍. കുടിക്കാന്‍ മധുര പാനീയങ്ങള്‍ .... "
അച്ഛന്‍ " അല്ല എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. വണ്ടി കൊണ്ട് വന്നിട്ടില്ലേ. "
കണ്ണന്‍ ഇത്രയയപ്പോള്‍ ചിരി വന്നു എണീറ്റ് പോയി. അച്ഛന്‍ അവിടെ നിന്നു കണ്ണനെ നോക്കി കൈ കൊണ്ടും കണ്ണ് കൊണ്ടും എന്തൊക്കെയോ ആന്ഗ്യം കാണിക്കുന്നുണ്ട്.
അപ്പോള്‍ അതാ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അച്ഛന്‍ അവിടെ നിന്നും ഓടി വന്നു ഫോണ്‍ എടുത്തു. വിളിച്ചത് അച്ഛനെ ഫ്രണ്ടിന്റെ ഡ്രൈവര്‍ ആയിരുന്നു. " സാറെ വണ്ടി വരാന്‍ അഞ്ചു മിനിട്ട് കൂടി എടുക്കും. ജങ്ക്ഷനില്‍ നില്ക്കുകയാ "
അച്ഛന്‍ ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണ്‍ കട്ട് ചെയ്തു ഓടി വന്നു.
" നിങ്ങള്‍ ആരാ ? എവിടുന്നാ ?"
അപ്പോള്‍ അങ്കിള്‍ ഒരു ലീഫ്ലെറ്റ് എടുത്തു അച്ഛന് കൊടുത്തു. എന്നിട്ട് പറഞ്ഞു.
" നമുക്ക് ഒരു നിമിഷം പ്രാര്‍ത്ഥിക്കാം "
ഇത് കേട്ട കണ്ണന്‍ ഒന്നും അറിയാത്ത മട്ടില്‍ അച്ചന്റെ മുന്നില്‍ നിന്നും ഓടി രക്ഷപ്പെട്ടു. അതിനു ശേഷം ആരാ എവിടുന്നാ എന്നൊക്കെ ചോദിച്ചു ഉറപ്പ് വരുത്തിയ ശേഷമല്ലാതെ കണ്ണന്‍ ആര്‍ക്കും വാതില്‍ തുറന്നു കൊടുക്കാറില്ല.
അനുഭവ പാഠം നന്നായി !!!
ReplyDeleteപോസ്റ്റ് കൊള്ളാം
ReplyDeleteഹ..ഹ അത് നന്നായി
ReplyDeleteഅനുഭവമാണ് ഗുരു
രാവിലെ തന്നെ മുട്ടന്‍ പാര, ഹ ഹ ഹാ
ReplyDeleteപാവം കണ്ണന്‍.:)
ReplyDeleteഅതില്‍ പിന്നെ ഏദന്‍ തോട്ടം എന്നു തികച്ചു കേള്‍ക്കാന്‍ കണ്ണന്‍ നില്‍ക്കാറില്ല അല്ലേ.:)
ഹഹഹ-കൊള്ളാം
ReplyDeleteഅത് കലക്കി ;)
ReplyDeleteeden thottathinte broker mar ayirikum
ReplyDeleteഎന്നാലും കണ്ണാ.."അച്ച"നാണന്നറിഞ്ഞപ്പോള്‍ ജീവനും കൊണ്ട് ഓടിയത് തീരെ ശരിയായില്ല. ആ "അച്ച"നെത്ര ഫീല്‍ ചെയ്തു കാണും!!!! :)
ReplyDeleteഹൊ..ഓരോ പണി വരുന്ന വഴികളേ ....
ReplyDeletechithrakaran:ചിത്രകാരന്‍ ,
ReplyDeleteസപ്തസ്വരങ്ങളിലേക്ക് സ്വാഗതം.. :)
ramanika,
ReplyDeleteപോസ്റ്റ് ഇഷ്ടമായതില്‍ സന്തോഷം :)
സിനു,
ReplyDeleteനന്ദി :)
Hashimܓ ,
ReplyDeleteഅതെ അതെ :)
Rare Rose ,
ReplyDeleteഅതെ റോസ് അതിനു ശേഷം ഏദന്‍ തോട്ടം എന്ന് കേട്ടാല്‍ ഓടി രക്ഷപ്പെടും :)
jyo
ReplyDelete:)
വല്യമ്മായി,
ReplyDeleteസപ്തസ്വരങ്ങളിലേക്ക് സ്വാഗതം.. :)
SantyWille ,
ReplyDeleteഹി ഹി ആയിരിക്കും :)
വായാടി,
ReplyDeleteഅച്ച്ചനായിരുന്നില്ല :)
എന്നാല്‍ വേഷം കണ്ടെങ്ക്ലും ഈ അബദ്ധം ഒഴിവാകുമായിരുന്നു.. :)
ഗോപീകൃഷ്ണ൯,
ReplyDeleteവരാനുള്ളത് വഴിയില്‍ തങ്ങില്ല. :)
" നമുക്ക് ഒരു നിമിഷം പ്രാര്‍ത്ഥിക്കാം "
ReplyDeleteഈസ്റെര്‍ ഒക്കെ അല്ലേ കുഞ്ഞേ ,പോയി പ്രാര്‍ഥിക്ക് , എദേന്‍ തോട്ടത്തില്‍ പോകണ്ടേ ?
ഹിഹി രസമുണ്ട്
ReplyDelete