Wednesday, March 17, 2010

തോമസ്‌ ആല്‍വാ കണ്ണന്‍

ഇന്ന്  അമ്മയെ വിളിച്ചപ്പോള്‍ ഗാര്‍ഡനിംഗ്, കൃഷി ഒക്കെ ആയിരുന്നു വിഷയങ്ങള്‍. അമ്മ അവിടെ പല നിറങ്ങളിലുള്ള മുളകുകളും ചീരയും വെണ്ടക്കയും പയറും ഒക്കെ ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന കാര്യം പറഞ്ഞു. അത് പറഞ്ഞു കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചീര കൃഷിയില്‍ എത്തി.
അമ്മ കുറേ വര്‍ഷങ്ങള്‍ക്കു  മുന്‍പ് ടെറസ്സില്‍ ചീര വളര്‍ത്തിയിരുന്നു. അതും ചെടിച്ചട്ടികളില്‍ ആയിരുന്നു. അപ്പോള്‍ ഒരു ദിവസം കണ്ണന്‍ അമ്മയെ സഹായിക്കാന്‍ വന്നു. കണ്ണന് അഞ്ചോ ആറോ വയസ്സ് പ്രായമുള്ള കാലത്തെ കഥയാണ് പറയുന്നത്. ഒന്നു രണ്ടു ചെടി ചട്ടികളില്‍ കണ്ണന്‍ തന്നെ വെള്ളം ഒഴിക്കാന്‍ തുടങ്ങി. പിന്നെ എല്ലാ ദിവസവും അതൊരു പതിവായി തീര്‍ന്നു. അമ്മ ഓഫീസില്‍ നിന്നെത്തി ചെടികള്‍ നനയ്ക്കുമ്പോള്‍ കണ്ണനും ഒപ്പം വന്നു കണ്ണന്റെ രണ്ടു ചെടി ചട്ടികളിലെ ചീരക്കും വെള്ളം ഒഴിക്കും. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അമ്മ ചീര കറി വെയ്ക്കാന്‍ വേണ്ടി മുറിച്ചു. അപ്പോള്‍ കണ്ണന്‍ കണ്ണന്റെ ചെടിച്ചട്ടികളിലെ ചീര തന്നെ കണ്ണന് കറി വെയ്ക്കണം. പക്ഷേ അതില്‍ അമ്മ ഉപ്പും മുളകും ഒന്നും ഇടരുത് എന്ന് വാശി പിടിച്ചു. അമ്മ കുറെയൊക്കെ പറഞ്ഞെങ്കിലും എല്ലാ ദിവസവും ചെടികള്‍ക്ക് കൃത്യമായി വെള്ളം നനച്ച കുട്ടിയ്ക്ക് ഒരു പ്രോത്സാഹനം ആയിക്കോട്ടെ എന്ന് കരുതി ആ ചീര മാത്രമായി കറി വയ്ക്കാന്‍ സമ്മതിച്ചു. കറി എന്ന് പറഞ്ഞാല്‍ ആ ചീര മാത്രം വേവിച്ചു. പിന്നീട് കണ്ണന് ചീര കഴിക്കാന്‍ കൊടുത്തപ്പോള്‍ കുട്ടിക്ക് ആകെ വിഷമമായി. അമ്മ കുറെ ചോദിച്ചപ്പോള്‍ കണ്ണന്‍ പറഞ്ഞു. കണ്ണന്‍ ആ ചെടിചട്ടികളില്‍ മുളക് പൊടിയും ഉപ്പും ഒക്കെ ഇട്ടിരുന്നുവത്രേ. അതൊക്കെ ആദ്യമേ ഇട്ടാല്‍ പിന്നെ കറി വെയ്ക്കുമ്പോള്‍ അതൊന്നും ഇടേണ്ടി വരില്ല എന്നായിരുന്നു കണ്ണന്റെ പ്രതീക്ഷ.
ഇത് കേട്ടപ്പോള്‍ എനിക്ക് ഓര്മ വന്നത്  കോഴി മുട്ടകള്‍ക്ക് മേല്‍ അടയിരിക്കാന്‍ ശ്രമിച്ച തോമസ്‌ ആല്‍വാ എഡിസനെയാണ്. ഒരു തോമസ്‌ ആല്‍വാ കണ്ണന്‍ ആവാന്‍ സാധ്യതയുണ്ടായിരുന്നു എന്നും കണ്ണനോട് പറഞ്ഞു.
പിന്നെ അമ്മക്ക് രണ്ടു കോഴികളും ആ കാലത്ത് ഉണ്ടായിരുന്നു. അല്ലിയും മല്ലിയും.  എല്ലാ ദിവസവും എപ്പോള്‍ പുറത്തിറങ്ങിയാലും അമ്മയുടെ തോട്ടത്തിലെ ഇലകള്‍ തിന്നു നശിപ്പിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി. അപ്പോള്‍ ഒരു ദിവസം  കണ്ണന്‍ ഒരു ചെറിയ കത്രികയുമായി  വന്നു അമ്മയുടെ ചെടികള്‍ ഷേപ്പ് ചെയ്യാന്‍ തുടങ്ങി. ഏതോ ഒരു പാര്‍ക്കിലെ ചെടികള്‍ കണ്ടപ്പോള്‍ ഉണ്ടായ പുതിയ ആഗ്രഹം. കണ്ണന്‍ ചെടികള്‍ മുറിച്ചു മുറിച്ചു അവസാനം ഒരില പോലും ബാക്കിയില്ലാതെ ആയി അത്രേ. പിന്നെ അമ്മ പറഞ്ഞു അല്ലിയും മല്ലിയും കണ്ണനെക്കാള്‍ നല്ല തോട്ടക്കാര്‍ ആണ്.

എന്തായാലും ഇത്രയും ഒക്കെ ആയപ്പോള്‍ കണ്ണനും ഗാര്‍ഡനിംഗ് -ല്‍ പിന്നെ അധികം സാഹസങ്ങള്‍ ചെയ്യാന്‍ മുതിര്‍ന്നില്ല. എന്തൊക്കെ വിപ്ലവാത്മകമായ ഗാര്‍ഡനിംഗ് കണ്ടു പിടിത്തങ്ങളാണാവോ നമുക്ക് നഷ്ടമായത്.  :)

19 comments:

  1. കണ്ണന്‍ ചെക്കനെ ഇഷ്ട്ടായി :)

    ReplyDelete
  2. ഹ ഹ. ശരിയ്ക്കും ഒരു ഭാവി ശാസ്ത്രജ്ഞനെ നിങ്ങളെല്ലാവരും കൂടെ നഷ്ടപ്പെടുത്തി...

    ഞാന്‍ കണ്ണന്റെ സൈഡ് ആണ്. തോമസ് ആല്‍വാ കണ്ണന്‍ കീ...

    [ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് എന്റെ ഒരു അടുത്ത സുഹൃത്തിനെ ആണ്. അടുക്കളയില്‍ വളരെ വിപ്ലവം സൃഷ്ടിച്ചേക്കാമായിരുന്ന അവന്റെ ഒരു കണ്ടുപിടുത്തം... അത് ഇവിടെ പോസ്റ്റാക്കിയിട്ടുണ്ട്]

    ReplyDelete
  3. പാവം കൊച്ചു കണ്ണന്റെ കര്‍ഷക മോഹങ്ങള്‍ മുളയിലേ നുള്ളിയത് ശരിയായില്ലാട്ടോ.:)

    ReplyDelete
  4. ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!
    ദിയാ..കണ്ണന്റെ കുട്ടിക്കാലത്തെ ലീലാവിലാസങ്ങളെല്ലാം ഇങ്ങോട്ട് പോരട്ടെ..
    'പൂമ്പാറ്റ' വായിച്ച സുഖം.

    ReplyDelete
  5. ശ്രീ,

    അതെ ശ്രീ, അമ്മയോട് ഞാനും അത് തന്നെ പറഞ്ഞു.
    ഞാന്‍ കണ്ണനെ കാണാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷങ്ങളേ ആയിട്ടുള്ളൂ.
    ഇതിനുള്ളില്‍ കണ്ണന്റെ എന്റെ ഐഡിയകള്‍ക്കും പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു വളരെ ശക്തമായി തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. :)
    ഹി ഹി ചിലപ്പോള്‍ മണ്ടത്തരങ്ങളും. കണ്ണന്‍ കേള്‍ക്കണ്ട .. :)

    ReplyDelete
  6. Rare Rose,


    ശരിയാ റോസ്. പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന അപാര്‍ട്ട്മെന്റില്‍ ഒരു ബാല്‍ക്കണി പോലുമില്ല.
    അല്ലെങ്കില്‍ കണ്ണോടു ആ പഴയ കര്‍ഷക മോഹം ഒന്നു പൊടി തട്ടിയെടുക്കാന്‍ പറയാമായിരുന്നു. :)

    ReplyDelete
  7. വായാടി,
    കണ്ണന്റെ കുസൃതിക്കഥകള്‍ ഞാന്‍ ഓരോന്നോരോന്നായി അറിഞ്ഞു വരുന്നേയുള്ളൂ.
    പക്ഷേ കേട്ടിടത്തോളം കുറേ പോസ്റ്റുകള്‍ക്ക്‌ സാധ്യത തെളിഞ്ഞു വരുന്നുണ്ട്. :)

    ReplyDelete
  8. ശ്രീ,
    ശ്രീയുടെ എല്ലാ പോസ്റ്റുകളും മുന്‍പ് തന്നെ വായിച്ചിട്ടുണ്ട്. കഞ്ഞി വെള്ള പപ്പട കഥ ഒന്നു കൂടെ വായിച്ചു. ചിരിച്ചു.

    ReplyDelete
  9. കണ്ണന്റെ പരീക്ഷണങ്ങള്‍ക്ക് എന്റെ പരിപൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു :) .

    ReplyDelete
  10. നല്ല രസം ഉണ്ട്, കണ്ണന്റെ ബാലലീലകള്‍ വായിക്കാന്‍..:)...

    ReplyDelete
  11. kannante kathakal ishtappettu.:)

    ReplyDelete
  12. Raji

    Thank you .. :)

    Sonu,

    Thank you for the link.. :)

    Sayanora..

    thanks :)

    ReplyDelete
  13. കണ്ണന്‍ വളരെ ക്രിയേറ്റീവ് ആണന്ന് ഈ ഒരു പോസ്റ്റ് വായിച്ച് മനസ്സിലായി.തോമസ്സ് ആല്‍വാ കണ്ണന് ആശംസകള്‍.

    ReplyDelete
  14. കണ്ണന്റെ ഇപ്പോഴത്തെ പരിപാടി എന്താ. പുള്ളിക്കാരന്‍ ഫ്രീ ആണോ?
    തമാസക്കപ്പുരം ഇതില്‍ ഒരു കുട്ടിമനസ്സുണ്ട്‌. തെളിഞ്ഞ കണ്ണുകളും.

    ReplyDelete
  15. ഒരു കുഞ്ഞു പുലി

    ReplyDelete
  16. jyo,

    thank you so much.. :)
    n.b.suresh,
    Jishad
    welcome to sapthaswarangal..thank you for the comments.... :)

    ReplyDelete