Sunday, March 7, 2010

എസ്ക്വയെര്സ്

ശിശിര കാലം തുടങ്ങിയെന്നൊക്കെ ആണ് പറയുന്നതെങ്കിലും ചൂടിനു യാതൊരു കുറവുമില്ല. ഞങ്ങളുടെ അപ്പര്ട്ട്മെന്റ് ഒരു മൈക്രോ വേവ് അവന്‍ പോലെ തിളയ്ക്കുകയായിരുന്നു. കണ്ണന്‍ ആണെങ്കില്‍ രണ്ടു മൂന്നു ആഴ്ചകളായി സോഷ്യല്‍ മീഡിയ റിസര്‍ച്ച് പേപ്പറിന്റെ ടെന്‍ഷനില്‍ ആണ്.  കണ്ണന്‍ ഉറങ്ങുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. എല്ലാ ദിവസവും ഒത്തിരി വൈകിയും എഴുത്തും വായനയും തകൃതിയായി നടക്കുന്നുണ്ട്. കണ്ണന് ഈ പ്രാവശ്യം കിട്ടിയ സൂപര്‍വൈസര്‍  ആണെങ്കില്‍  ഒരു ഭീകരിയാണെന്നാണ്  കേള്‍വി. ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ  ഒരു സണ്‍‌ഡേ ആഫ്ടര്‍നൂണ്‍ വേസ്റ്റ് ചെയ്യണ്ട എന്ന് കരുതി ഞങ്ങള്‍ പുറത്തേക്കിറങ്ങി. വീട്ടില്‍ തന്നെയിരുന്നാല്‍ ഒരു രണ്ടു  മൂന്നു മണിക്കൂര്‍ ഉറങ്ങി തീര്‍ക്കും  എന്ന് ഉറപ്പായിരുന്നു. ചൂട് കൂടി കൂടി ഒരു പനി പിടിച്ച മാതിരി ക്ഷീണം തോന്നുന്നുണ്ടായിരുന്നു. . എസ്ക്വയെര്സ്-ല്‍   പോയിരുന്നാല്‍ രണ്ട്ട് ഗുണങ്ങള്‍ ഉണ്ട് . ഒന്നു എ സി ..പിന്നെ ഒരു മണിക്കൂര്‍ നമുക്ക് ഫ്രീ ഇന്റര്‍നെറ്റ് കിട്ടും.. അത് കഴിഞ്ഞാലും നമുക്ക് പബ്ലിക്‌ ലൈബ്രറിയുടെ  ഫ്രീ വൈ ഫൈ ഉപയോഗിക്കാം. അതുകൊണ്ട് ലൈബ്രറിയുടെ  തൊട്ടടുത്തുള്ള എസ്ക്വയെര്സ് തന്നെ സെലക്ട്‌ ചെയ്തു. എസ്ക്വയെര്സ് ഞങ്ങള്‍ക്ക് വളരെ ഇഷ്ടപെട്ട ഒരു കോഫി ഷോപ്പ് ആണ്.

അങ്ങനെ  എസ്ക്വയെര്സ്-ല്‍ എത്തി. സൌകര്യ പ്രദമായ ഒരു മേശയും കിട്ടി. അടുത്ത് തന്നെ പവര്‍ സോക്കറ്റ് ഉണ്ട്. അപ്പോള്‍ ലാപ്ടോപ് ചാര്‍ജ് ചെയ്യാന്‍ കുഴപ്പമില്ല.  എന്താ തിരക്ക് വീക്ക്‌ ഡെയ്സ് ഒരിക്കലും ഇത്രയും തിരക്ക് കണ്ടിട്ടില്ല ഇവിടെ. വീക്ക്‌ എന്‍ഡ് എല്ലാരും ഇവിടെയാണെന്ന്  തോന്നുന്നു. എല്ലാ പ്രായക്കാരും. എല്ലാവര്ക്കും ലാപ്ടോപ്, നെറ്റ് ബുക്ക് അങ്ങനെ  എന്തെങ്കിലും ഉണ്ട്.  സ്റ്റുഡന്റ്സ്   ആണ് കൂടുതലും. പരീക്ഷക്കാലം  ആണ്. എല്ലാവരും കുറെയധികം പുസ്തകങ്ങളും ആയാണ്  ഇരിപ്പ്. ലൈബ്രറി തൊട്ടടുത്ത്‌ ആവുന്നതിന്റെ ഒരു സൌകര്യവും ഉണ്ട്. കണ്ണന്‍ അപ്പോള്‍ തന്നെ  സോഷ്യല്‍ മീഡിയയുടെ ആഴങ്ങളിലേക്ക്  ഊളിയിട്ടു പോയി. റിപ്പോര്‍ട്ടിന്റെ അവസാന മിനുക്ക്‌ പണികളിലാണ്. എന്നാല്‍ പിന്നെ ഞാന്‍ ഒരു ബ്ലോഗ്‌ എഴുതിയേക്കാം എന്ന് വിചാരിച്ചു തുടങ്ങിയതാണ് ഈ പോസ്റ്റ്‌.

തൊട്ടടുത്ത ടേബിളില്‍ ഒരു ചീനക്കാരി  പെണ്‍കുട്ടിയും ആ കുട്ടിയുടെ അച്ഛനും. മൂന്നോ നാലോ വയസ്സ് മാത്രമേ ഉണ്ടാവൂ ആ കുട്ടിക്ക്. മേശപ്പുറത്തു കുറേ കുട്ടി പഞ്ചസാര പായ്ക്കറ്റുകള്‍ ഉണ്ട്.  അത് ഒന്നൊന്നായി കഴിച്ചു കൊണ്ടേയിരിക്കുകയാണ് ആ കുട്ടി.  അമ്മയാണെങ്കില്‍ എന്ത് വേണെമെങ്കിലും ആയികൊള്ളൂ  എന്ന മട്ടില്‍ തൊട്ടപ്പുറത്ത്    ഗൂഗിള്‍ ചാറ്റ്.  കുട്ടിയുടെ അച്ഛന്‍ മാഗസിന്‍സ് വായിച്ചു തീര്‍ക്കാനുള്ള   തത്രപ്പാടില്‍.
അതിനപ്പുറത്ത് മറ്റൊരു കപ്പിള്‍സ്. അവര്‍ രണ്ടു പേരും വന്ന നേരം മുതല്‍ ഐ ഫോണിലാണ്. ഏകദേശം നാലു  മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. അത്രയും നേരം അവരും അവിടെ ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും അവര്‍ പരസ്പരം സംസാരിച്ചു കണ്ടില്ല. രണ്ടു പേരും മുഴുവന്‍ നേരവും ഐ ഫോണില്‍ തന്നെ ആയിരുന്നു. അവര്‍ പരസ്പരം സംസാരിക്കുന്നതു ടെക്സ്റ്റ് അയച്ചാണോ ആവോ.

അപ്പോള്‍ അതാ അടുത്ത കപ്പിള്‍സ്  വരുന്നു. ആറടി പൊക്കമുള്ള സായിപ്പും അദ്ധേഹത്തിന്റെ പകുതി പൊക്കമുള്ള ചൈനക്കാരിയും. കണ്ണന് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചു ഇവരെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ സായിപ്പിന് അധികം സമസിയാതെ കൂനു  വരുമെന്നാണ്  തോന്നുന്നത്. അത്രയേറെ  കുനിഞ്ഞാണ് ആ മനുഷ്യന്‍ ഗേള്‍ ഫ്രെണ്ടിനോട് സംസാരിക്കുനത്.

മറ്റൊരു ടേബിളില്‍ ഒരു അപ്പൂപ്പനും  അമ്മൂമ്മയും  നെറ്റ് ബൂകുമായി വന്നു  കഠിന പരിശ്രമത്തിലാണ്. അവര്‍ക്ക് നെറ്റ് കണക്റ്റ്  ചെയ്യാന്‍ പറ്റുന്നില്ല. ലൈബ്രറിയുടെ നെറ്റ്‌വര്‍ക്ക്-നു ഇന്ന് എന്തോ പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു. ഞാനും കുറച്ചു നേരം ശ്രമിച്ചിട്ടും പറ്റുന്നില്ലായിരുന്നു.

ഒരു ടേബിളില്‍ നാലു സ്കൂള്‍ കുട്ടികളാണ്. അവരും ഇന്‍റര്‍നെറ്റില്‍ തന്നെ. പക്ഷേ ഫെയ്സ് ബുക്ക്‌ മാത്രം. മൂന്നു മണിക്കൂര്‍ തുടര്ച്ചയായി ഫെയ്സ് ബുക്കില്‍ എന്താ ചെയ്യാനുള്ളത്. അറിയില്ല. ചോദിച്ചു നോക്കിയാലോ എന്ന് പല വട്ടം വിചാരിച്ചു.  പക്ഷേ ചോദിച്ചില്ല.
എനിക്ക് തോന്നുന്നു മനുഷ്യന്‍ ഒരു സോഷ്യല്‍ അനിമല്‍ എന്നത് മാറി ഇപ്പോള്‍ സോഷ്യല്‍ മീഡിയ അനിമല്‍ ആയി. എല്ലാരും ജീവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ആരാണെന്നു   ആര്‍ക്കും  അറിയില്ല. അത് അറിയണമെന്ന്  ആഗ്രഹവും  ഇല്ല.
ഇന്നത്തെ  സ്പെഷ്യല്‍  ടിരാമിസു   ആയിരുന്നു. ഞങ്ങള്‍ വന്നപ്പോള്‍  ഒരു വലിയ  കേക്ക്  ഉണ്ടായിരുന്നു.  അത് ഇപ്പോള്‍ ഏകദേശം തീര്‍ന്നു.  എല്ലാരും ഓര്‍ഡര്‍  ചെയ്യുന്നത്  ടിരാമിസു   തന്നെയാണ്. ഞങ്ങളും  അത് തന്നെയാണ്  കഴിച്ചത്. നല്ല  ടേസ്റ്റ്  ഉണ്ടായിരുന്നു. കണ്ണന്റെ  ഒരു ഫ്രണ്ട്  ടിരാമിസു   എക്സ്പര്‍ട്ട്    ആണെന്ന്  കേട്ടിട്ടുണ്ട്. ഒരു ദിവസം  റെസിപ്പീ  വാങ്ങി  ഒന്നു പരീക്ഷിച്ചു  നോക്കണം. എന്‍റെ  പാചക  പരീക്ഷങ്ങള്‍  കഴിഞ്ഞ  ബ്ലോഗില്‍  കണ്ടതല്ലേ. അതുകൊണ്ട്  അധികം പ്രതീക്ഷയൊന്നും  വേണ്ട, പക്ഷേ കാക്കയ്ക്കും  തന്‍  കുഞ്ഞു  പൊന്‍   കുഞ്ഞു  എന്ന് പറയുന്നത് പോലെ.

സോഷ്യല്‍ മീഡിയ കഴിഞ്ഞാല്‍  അടുത്ത വിഷയം ഐ ഫോണ്‍. അതില്ലാതെ  ജീവിതം  ഇല്ല  എന്ന അവസ്ഥയാണ്  ഇവിടെ. ഇന്ന് രാവിലെ  ഞങ്ങള്‍ ഒരു വീട്  കാണാന്‍  പോയി. വളരെ നല്ല  ഒരു വീട്. ഇവിടെ ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍  വച്ച്  ഏറ്റവും  നല്ല  വീട്. പക്ഷേ വളരെ ലാഭകരവുമായിരുന്നു. ഒരു വീടിന്റെ ഔട്ട്‌ ഹൌസ് പോലെ ഒരു പോര്‍ഷന്‍. പക്ഷേ മനോഹരമായിട്ടുണ്ട്.  ആരൊക്കെയോ  ആ വീട്  കാണാന്‍  ഇന്നും  നാളെയുമൊക്കെയായി  വരുന്നുണ്ടത്രേ. ഇവിടെ ഒരു ടെസ്റ്റും  ഇന്റര്‍വ്യൂവും  ഒക്കെ വേണ്ടി  വരുമെന്ന്  തോന്നുന്നു വീട് കിട്ടാനും.. കണ്ണന്‍ ആ വീടിനെ  കുറിച്ച്  തന്നെ  പറഞ്ഞു  കൊണ്ടിരിക്കുകയാണ്  ഇപ്പോഴും.  അത് കിട്ടുമോ  ആവോ. വീടിനു പിന്നില്‍ ഒരു നദിയും ഉണ്ടായിരുന്നു.

ഈ കഫെയില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും ഒരു കഥ പറയാനുണ്ടാവും. ഇന്നലെ കണ്ട സിനിമ കേരള കഫെ പോലെ. എനിക്ക് ആ സിനിമ ഇഷ്ടമായി. പക്ഷേ ഒത്തിരി വിഷമവും ഉണ്ടാക്കി ചില കഥകള്‍. പ്രത്യേകിച്ചും അവസാനം ട്രെയിന്‍ സ്റ്റേഷനില്‍ എത്തിപ്പെടുന്ന മുത്തശ്ശിയും പൂച്ചക്കുട്ടിയും. പിന്നെ മയില്‍ പീലിയും പിടിച്ചു വര്‍ണാഭമായ ജീവിതവും സ്വപ്നം കണ്ടു പുതിയതായി കിട്ടിയ അച്ഛനോടും   അമ്മയോടും യാത്രയായ കുട്ടിയും. നോസ്ടാല്ജിയ എന്ന പൊങ്ങച്ചവും പേറി നടക്കുന്ന പ്രവാസി ഇത്തിരി ചിരിപ്പിച്ചു.

കണ്ണന്‍ റിപ്പോര്‍ട്ട്‌ ഫിനിഷ് ചെയ്തു. സണ്‍‌ഡേ ആഫ്റ്റര്‍ നൂണ്‍  വേസ്റ്റ് ചെയ്യാത്തതില്‍ ഒരു സന്തോഷം. അപ്പോള്‍ നിങ്ങള്‍ എല്ലാവര്ക്കും മനോഹരമായ ഒരു പുതിയ ആഴ്ച ആശംസിക്കുന്നു.

20 comments:

 1. കൊച്ചു കൊച്ചു വിശേഷങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.

  എന്താണ് ഈ ടിരമിസു? ആദ്യമായാണ് ആ പേരു തന്നെ കേള്‍ക്കുന്നത്.

  കേരളാ കഫെയില്‍ എനിയ്ക്കും ഏറ്റവും ഇഷ്ടമായത് 'ബ്രിഡ്ജ്' എന്ന ആ കഥ തന്നെയാണ്.

  ReplyDelete
 2. പോസ്റ്റ്‌ ഇഷ്ടമായതില്‍ ഒത്തിരി സന്തോഷം.

  ടിരാമിസു ഒരു ഇറ്റാലിയന്‍ കേക്ക് ആണ്. കോഫി ടോപ്പിംഗ്.
  നാട്ടിലും കണ്ടിട്ടുണ്ട്. ബരിസ്ടയില്‍ കിട്ടും എന്ന് തോന്നുന്നു. ട്രൈ ചെയ്തു നോക്കൂ. :)

  ReplyDelete
 3. ടിരാമിസു...പുതിയൊരു അറിവാണ​‍്‌ ട്ടോ

  ReplyDelete
 4. എറക്കാടൻ / Erakkadan

  Tiramisu enikku valare ishtamulla oru cake aanu. enikku thonnunnu cake ishtamulvarkkellam ithum istamavum.

  blog vayichathil oththiri nandhi.

  ReplyDelete
 5. ബ്ലോഗില്‍ വന്നപ്പോള്‍ തന്നെ ഒരു സുഖം ..

  ആശംസകള്‍

  ReplyDelete
 6. കൊച്ചു കൊച്ചു വിശേഷങ്ങള്‍ നന്നായിരിക്കുന്നൂട്ടോ. പാചക പരീക്ഷണങ്ങളും കണ്ടു.

  ReplyDelete
 7. observation and awareness is a gift of god,

  ReplyDelete
 8. ഹംസ,
  Typist | എഴുത്തുകാരി
  jobyart,

  നന്ദി :)

  ReplyDelete
 9. ടിരാമിസു... odukkam kandupidichu njaan !!!

  nalla avatharanam :)

  ReplyDelete
 10. വളരെ ഒതുക്കമുള്ള
  മനോഹരമായ എഴുത്ത്

  കീപ്‌ പോസ്റ്റിങ്ങ്‌ മോര്‍ &മോര്‍

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. നല്ല നിരീക്ഷണപാടവമാണല്ലോ ദിയയ്ക്കു..:)
  പിന്നെ കേരളകഫേ എല്ലാം കൊണ്ടു ഒരു പുതുമയായിരുന്നു എനിക്കു.ബ്രിഡ്ജിലെ ഉപേക്ഷിക്കപ്പെട്ട അമ്മൂമ്മയും,പൂച്ചക്കുട്ടിയും വല്ലാതെ മനസ്സിനെ തൊട്ടു.പിന്നെ ഹാപ്പി ജേണി,പുറം കാഴ്ചകള്‍ അങ്ങനെ അതിലെ മിക്ക കഥകളും മനസ്സില്‍ തങ്ങി നില്‍ക്കുന്നതായിരുന്നു..

  ReplyDelete
 13. ഹാവൂ! പിച്ചും പേയും പറയുന്ന ഒരാളെകൂടി ഞാന്‍‌ കണ്ടുമുട്ടി..സന്തോഷം. മനസ്സില്‍‌ തോന്നിയതെന്തും എഴുതുന്ന ഈ പുതിയ കൂട്ടുക്കാരിക്ക് എന്റെ മനസ്സിലേയ്ക്കും സ്വാഗതം.

  ReplyDelete
 14. athe Rose...kurachu nalla kathakal ..athayirunnu kerala cafe..oru movie kanunna pole thonniyillenkilum ellam ishtamayi.. :)

  ReplyDelete
 15. thank you so much Vayadi.. I read all the your posts also.. very nice.. :)

  ReplyDelete
 16. visheshangal okke ishtamaayi tto.:)
  kerala cafe kandittu enikkum oththiri ishtaayi.prathyekichchu bridge.
  aashamsakal.

  ReplyDelete
 17. diya,തുടരൂ-നന്നായി എഴുതുന്നു.തിരാമിസ്സു എനിക്കും വളരെ ഇഷ്ടമാണ്-

  ReplyDelete
 18. sayanora, jyo

  thank you so much.. :)

  ReplyDelete