വായാടിയുടെ വായന പോസ്റ്റ് വായിച്ചപ്പോള്‍ ഓര്മ വന്ന ഒരു ചെറിയ കഥ. ഒരു സയന്‍സ് ഫിക്ഷന്‍ എന്ന് പറയാം. ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല. ഞാന്‍ എവിടെയോ എപ്പോഴോ വായിച്ച ഒരു കാര്യം നിങ്ങളോടും പങ്കു വയ്ക്കുന്നു.
സയന്‍സ് ഫിക്ഷന്‍ എന്താണെന്നു ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അതെ ഇതും വളരെ വളരെ വിദൂര ഭാവിയില്‍ സംഭവിക്കാന്‍ ഇടയുള്ള ഒരു കാര്യം.
ഒരു ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം. ആയിരമാണോ അതോ മൂവായിരമോ ?ഇത് കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്തായാലും കുറേ വര്‍ഷങ്ങള്‍ക്കു ശേഷം. ഓക്കേ?
തട്ടിന്‍പുറത്ത് നിന്നും ടോമിന് അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു വിചിത്ര സാധനം കിട്ടി, തട്ടിന്‍പുറമോ? ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം അതുണ്ടോ? ഇങ്ങനെയൊന്നും ചോദിക്കണ്ട. കാരണം കഥയില്‍ ചോദ്യമില്ല. ടോമിന് എത്ര ആലോചിട്ടും ഇത് എന്താണെന്നു മനസ്സിലായില്ല. ടീച്ചര്‍ രോബോട്ടിനോട് ചോദിക്കാം എന്ന് വിചാരിച്ചു.
എല്ലാ കുട്ടികള്‍ക്കും ഒരു ടീച്ചര്‍ റോബോട്ട് ഉണ്ട്. റോബോ ആണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത്. പരീക്ഷയും നടത്തും. ടോമിന്റെ മുതുമുത്തശ്ശന്മാരൊക്കെ സ്കൂള്‍ എന്ന ഒരു സ്ഥലത്ത് പോയി ആണത്രേ പഠിച്ചിരുന്നത്. ടോമിന്റെ മുത്തശ്ശന്‍ ആണ് ഈ സ്ക്കൂള്‍ കഥ പറഞ്ഞു കൊടുത്തത്. സ്കൂളില്‍ കുറേ കുട്ടികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ചു ഇരുത്തി ഒരു മനുഷ്യ ടീച്ചര്‍ പഠിപ്പിക്കുമായിരുന്നു. മനുഷ്യന്‍ പഠിപ്പിക്കുക എന്നത് ടോമിന് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല.
തട്ടിന്‍പുറത്ത് നിന്നു കിട്ടിയ വിചിത്ര സാധനം മുത്തശ്ശനെ കാണിച്ചാലോ. ഒരു പക്ഷേ മുത്തശ്ശന് ഈ വിചിത്ര വസ്തുവിനെ കുറിച്ച് എന്തെങ്കിലും അറിവുണ്ടായിരിക്കും.
ടോം മുത്തശ്ശന്റെ മുറിയിലേക്ക് പോയി.
" മുത്തശ്ശാ..എനിക്ക് തട്ടിന്‍പുറത്ത് നിന്നും ഒരു വിചിത്ര സാധനം കിട്ടി. ഇത് എന്താണെന്നു മനസ്സിലാവുന്നേ ഇല്ല. കുറെ ചിത്രങ്ങള്‍ ഉണ്ട് ഇതില്‍. പിന്നെ ഒരു സ്റ്റോറിയും. പക്ഷെ ഒരു ബട്ടണ്‍ പോലുമില്ല. ... "
"ടോം..ഇത് ഞാനും കണ്ടിട്ടില്ല. പക്ഷേ ഇത് ഒരു പുസ്തകം ആണെന്ന് തോന്നുന്നു. എന്റെ വലിയ മുത്തശ്ശന്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്നോട് പുസ്തകത്തിനെ പറ്റി പറഞ്ഞിട്ടുണ്ട്. .. അദ്ധേഹത്തിന്റെ മുതു മുത്തശ്ശന് ഒരു ലൈബ്രറി ഉണ്ടായിരുന്നുവത്രേ. ആ ലൈബ്രറിയില്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. പേപ്പര്‍ കൊണ്ടാണ് പുസ്ടകങ്ങള്‍ ഉണ്ടാക്കിയിരുന്നത്. അതില്‍ അക്ഷരങ്ങള്‍ മഷി കൊണ്ട് പ്രിന്റ് ചെയ്യുമായിരുന്നു. .."
ഓക്കേ. ഇത്രയും മതി. എനിക്ക് കഥ എഴുതാന്‍ അറിയില്ല. സയന്‍സ് ഫിക്ഷന്‍ എഴുതാന്‍ തീരെ അറിയില്ല. ...
വായന മരിക്കില്ലായിരിക്കും. പക്ഷേ പുസ്തകങ്ങള്‍ ചിലപ്പോള്‍ മരിക്കും. ഇപ്പോള്‍ തന്നെ വായിക്കാന്‍ നമ്മള്‍ പുതിയ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. കിന്റില്‍, ഐ പാഡ് ... മരങ്ങളെ രക്ഷിക്കാന്‍ ...പ്രിന്റിംഗ് കഴിവതും ഒഴിവാക്കുന്നു. പേപ്പര്‍ ടിക്കറ്റുകള്‍ പോയി ഇ ടിക്കറ്റ് ആയി.. ന്യൂസ് പേപ്പര്‍ , മാഗസിന്‍സ് ഒക്കെ നമമള്‍ ഇപ്പോള്‍ വായിക്കുന്നത് ഇന്‍റര്‍നെറ്റില്‍.
അപ്പോള്‍ ...ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം..അതോ മൂവായിരമോ...
ഈ കഥ നടന്നേക്കാം എന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ..
മൂവായിരം വര്‍ഷമെന്നത് വളരെ കുറഞ്ഞുപോയി പുസ്തകങ്ങളുടെ കാര്യത്തില്‍ എന്നാണെന്റെ തോന്നല്‍
ReplyDeleteവായനയുടെ മാത്രമാല്ല പൊതുവേ എല്ലാത്തിന്റെയും രീതിയും സ്റ്റൈലും മാറുകയാണ്...എല്ലാം നല്ലത് എന്ന് പറയാനും വയ്യ ..എന്നാല്‍ അതിലെല്ലാം നന്മകള്‍ ഇല്ലതുമില്ല ....ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒരു സത്യം ....
ReplyDelete..
ReplyDeleteപിന്നെ അല്‍പ്പം ചൂടാറ്റി പോസ്റ്റാമായിരുന്നു.
നല്ലോരു ഐഡിയ എഴുതി കുളമാക്കി എന്ന് പറയില്ല ഞാന്‍, കാരണം ആശയത്തിന് മുഴുവന്‍ മാര്‍ക്കും ഞാന്‍ തരുന്നു, പക്ഷെ ഒന്നുകൂടി നന്നായി എഴുതാമായിരുന്നില്ലെ, ഞാനുദ്ദേശിച്ചത് നീളന്‍ കഥയൊന്നുമല്ല, ഇത്രേം ചെറിയ വക്കുകളില്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുമായിരുന്നു,
എന്തായാലും അഭിനന്ദനാര്‍ഹമാണ് ഈ രചന.
..
ഐഡിയക്കാരുടെ മരവും,അഭിഷേകുമുള്ള പരസ്യം പെട്ടെന്നോര്‍മ്മ വന്നു...
ReplyDeleteശരിയാണു.വായന മരിക്കില്ലെങ്കിലും എല്ലാം യാന്ത്രികമാവുന്ന ഒരു കാലത്തില്‍ പുസ്തകമെന്തെന്ന ഒരു ചോദ്യം ഈ കഥയിലെ പോലെ ഉയര്‍ന്നേക്കാം.:)
ആഹാ ഫിക്ഷന്‍ കൊള്ളാം
ReplyDelete>>>വായന മരിക്കില്ലായിരിക്കും. പക്ഷേ പുസ്തകങ്ങള്‍ ചിലപ്പോള്‍ മരിക്കും. ഇപ്പോള്‍ തന്നെ വായിക്കാന്‍ നമ്മള്‍ പുതിയ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്<<< സത്യം, എങ്ങനെ ആയാലും വായിച്ചാപോരേ??? (ആഫ്‌റ്റെര്‍ മുവ്വായിരം... “വായിക്കുന്നതെന്തിനാ മനസ്സിലായാ പോരേ“)
ശരിയാണ് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പുസ്തകം ഒരു പുരാവസ്തു ആയിമാറിയെന്നു വരാം. പക്ഷെ വായനയുടെ ഗതി ഒരിക്കലുമങ്ങിനെ ആകാതിരിക്കട്ടെ.
ReplyDeleteനല്ല ചിന്ത.
ശരിയാണ്. അങ്ങനെ വരുന്ന കാലം വിദൂരമല്ല...
ReplyDeleteആശയം നന്നായി.
ഇതില്‍ ഒരു പരിസ്ഥിതി പ്രശ്നം കൂടി ഉണ്ടല്ലോ ,
ReplyDeleteപേപ്പര്‍ ഉപയോഗം കുറച്ചാലേ മനുഷ്യന്‍ പോലും ഇത്രയും വര്ഷം നിലനില്‍കു
താളുകള്കായി വെട്ടേറ്റു വീഴുന്ന വൃക്ഷങ്ങള്‍ വേണ്ടേ നമുക്ക് ജീവവായു ആയിട്ട് ,
പുസ്തകങ്ങള്‍ക് ക്ഷമിയ്കാം , വായനയും വാകുകളുടെ ശക്തിയും തുടരട്ടെ ....മാധ്യമം എന്തായാലും
വിദൂരഭാവിയില്‍ ചിലപ്പോള്‍ ഇതും സംഭവിച്ചേക്കാം ...
ReplyDeleteഎങ്കിലും വായന മരിക്കില്ലെന്നു നമുക്കു പ്രത്യാശിക്കാം ,
ലളിതമായ് എഴുതി ,എല്ലാ ആശംസകളും ....
valareshariyanu.... anganeyanu karyangalude pokku......
ReplyDeleteഓ അന്ന് മുത്തശ്ശനും മുത്തശ്ശിയും ഉണ്ടാവുന്നത് തന്നെ ഭാഗ്യം!!
ReplyDeleteസ്വപ്നാടകന്‍,
ReplyDeleteസപ്തസ്വരങ്ങളിലേക്ക് സ്വാഗതം.
അങ്ങനെ തന്നെയാകട്ടെ എന്ന് തന്നെ ഞാനും ആഗ്രഹിക്കുന്നു. പുസ്തകങ്ങള്‍ എന്നും നില നില്‍ക്കട്ടെ.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി.
ആദില,
സപ്തസ്വരങ്ങളില്‍ ആദ്യമായല്ലേ. ഒത്തിരി സന്തോഷം.
അതെ. കാലം മാറുമ്പോള്‍..എല്ലാത്തിന്റെയും രീതി മാറും അല്ലേ.
രവി
സപ്തസ്വരങ്ങളിലേക്ക് സ്വാഗതം.
അതെ കുറച്ചു സമയമെടുത്ത് നന്നായി എഴുതാന്‍ ശ്രമിക്കാമായിരുന്നു.
പലപ്പോഴും ഞാന്‍ ഈ അബദ്ധം ചെയ്യാറുണ്ട്. quick ആയി എന്തെങ്കിലും എഴുതി പബ്ലിഷ് ചെയ്യല്‍. ഇനി മുതല്‍ എന്തായാലും ഇത് ശ്രദ്ധിക്കാം. ഒത്തിരി നന്ദി.
Rare Rose ,
കുറെ നാളുകളായി നാട്ടിലെ പരസ്യങ്ങള്‍ കണ്ടിട്ട്. അഭിഷേകിന്റെ ഐഡിയ പരസ്യം കണ്ടിട്ടില്ല എന്ന് തോന്നുന്നു. യൌടുബെ -ഇല്‍ ഒന്നു തപ്പി നോക്കട്ടെ.
പിന്നെ, ഞാന്‍ ചെറു പുഞ്ചിരി കണ്ടുട്ടോ. ഒത്തിരി ഇഷ്ടമായി. ഒത്തിരി വിഷമവുമായി.
കൂതറHashimܓ
ശരിയാ ഹാഷിം. നമ്മള്‍ അത് തന്നെ ചിന്തിക്കും.
Vayady ,
വായനയുടെ ഗതി അങ്ങനെ ആവാതിരിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.
ശ്രീ
എന്തൊക്കെ മാറ്റങ്ങളാണ് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ സംഭവിച്ചത് അല്ലേ. ഇതും വളരെ വിദൂരത്തില്‍ അല്ല.
വായനശാലകള്‍ മുസിയം ആവുന്ന കാലം.
Readers Dais ,
സപ്തസ്വരങ്ങളിലേക്ക് സ്വാഗതം
ഈ പരിസ്ഥിതി പ്രശ്നം വളരെ വലുത് തന്നെ. മരങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിച്ചേ മതിയാവൂ.
Mahesh Cheruthana/മഹി
സപ്തസ്വരങ്ങളിലേക്ക് സ്വാഗതം ,
വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം. നന്ദി.
jayarajmurukkumpuzha ,
സപ്തസ്വരങ്ങളിലേക്ക് സ്വാഗതം .
raadha ,
ശരിയാ രാധേച്ചി. .
പുസ്തകമില്ലാത്ത ലോകത്ത് നിന്നും നമ്മൾ ഇവിടെ വരെ എത്തി. ആധുനിക യുഗത്തിന്റെ അമരത്ത്…….?
ReplyDeleteഇനിയും നമ്മൾ മുന്നോട്ട് തന്നെ. അതിൽ ഒട്ടും ആശങ്ക വേണ്ട. … ഒടുവിൽ എല്ലാം മരിക്കും.
Diya.,ഐഡിയക്കാരുടെ മരങ്ങളെ രക്ഷിക്കാനുള്ള പരസ്യം
ReplyDeleteദേ ഇവിടെ..
:)
നടന്നേക്കും എന്നല്ല തീര്‍ച്ചയായും നടക്കും !
ReplyDeleteഅയ്യോ!!! അങ്ങിനെ ഒരു സമയം വരുമോ .....
ReplyDeleteകുറച്ചു പുസ്തകങ്ങള്‍ വാങ്ങി ഇപ്പോഴേ ലോക്കെറില്‍ സൂക്ഷിയ്കണോ ..
ഇന്‍ ഭാവിയില്‍ അതൊരു കാഴ്ചവസ്തു ആകാനുള്ളതല്ലേ...
സപ്തസ്വരങ്ങള്‍ കൊള്ളാം കേട്ടോ , ചിന്തനീയം ...
ഇനി എല്ലാം ബ്ലോഗിന് വഴിമാരികൊടുക്കട്ടെ...
ReplyDeleteനല്ല പോസ്റ്റ്. ആ കഥ ഞാന്‍ വായിച്ചിട്ടില്ലേ എന്ന് തോന്നുന്നു. പിന്നെ, ബുക്ക്...അത് കൊറേ കൊറേ...കൊറേ കാലം കൂടെ ഉണ്ടാകുമെന്നെ.
ReplyDeleteശരിയാണ് പുസ്തകങ്ങള്‍ പുതിയ സാങ്കേതികവിദ്യകള്‍ക്ക് വഴിമാറുകയാണെന്ന കാര്യത്തില്‍ ഒട്ടും തന്നെ സംശയിക്കാനില്ല.E-Paperയും,E-Bookയും, E-Libraryയും ഇപ്പോള്‍ ത്ന്നെ കടലാസുപുസ്തകങ്ങളുടെ ഉപയോഗം നന്നേ കുറച്ചിരിക്കുന്നു...
ReplyDeleteദിയ കൊച്ചേ..
ReplyDeleteവളരെ നല്ല ഒരാശയം...
നന്നായിരിക്കുന്നു..
ഇനിയും എഴുതുക..