Tuesday, June 1, 2010

പുതിയ വീട് !! പുതിയ സ്ഥലം!!

രണ്ടര മണിക്കൂര്‍ യാത്രയുടെ കാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ? അവസാനം  അതില്‍ നിന്നും രക്ഷപ്പെട്ടു ഞാന്‍.  ആറു മാസത്തെ തീവ്ര പരിശ്രമത്തിന്റെ ഫലമായി ഒരു വീട് കണ്ടുപിടിച്ചു.  പുതിയ ഒരു വീട്ടിലേക്കു താമസം മാറ്റി. ഇപ്പോള്‍ ഓഫീസില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം.  രണ്ടാഴ്ചയായി ഇന്റര്‍നെറ്റ്‌ ഒന്നും ഇല്ലാതെ ബോറടിച്ചു ഇരിയ്ക്കുകയായിരുന്നു. വന്നു വന്നു ഇന്റര്‍നെറ്റ്‌ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നായി. ഇപ്പോഴത്തെ പ്രശ്നം മഴയാണ്. ഇവിടെ വന്നു പിറ്റേ ദിവസം മുതല്‍ തുടങ്ങിയതാണ്. വല്ലാത്ത തണുപ്പും. വളരെ മനോഹരമായ ഒരു സ്ഥലമാണ്‌. പക്ഷേ മഴ ഒന്നു മാറിയിട്ട് വേണ്ടേ പുറത്തിറങ്ങാന്‍.  എന്നാലും ഇടയ്ക്കു ഒരു ബ്രേക്ക് കിട്ടിയപ്പോള്‍ കുറച്ചു ഫോട്ടോസ് എടുത്തു. 

12 comments:

  1. പുതിയവീടും പുതിയ സ്ഥലവും.
    പുതിയ വീട്ടിലിരുന്ന് എഴുത്ത് തുടരുക.

    ReplyDelete
  2. Lovely photos..which is this place?

    ReplyDelete
  3. ഹൂ.......കിടിലം സ്ഥലം !!!! നല്ല ഫോടോ, എന്തെ വാട്ടര്‍ മാര്‍ക്ക്‌ ഇട്ടാത്തത് ?

    ReplyDelete
  4. ആഹാ..നല്ല ഫോട്ടോസ്
    ഇതെവിടെയാ..?

    ReplyDelete
  5. പുതിയ വീടിന്റെ പരിസരമെല്ലാം കൊള്ളാമല്ലോ...

    ReplyDelete
  6. അലി,
    നന്ദി. :)

    Naushu

    thank you . :)

    Aadhila

    thank you. It is New Zealand.

    Captain Haddock,

    PC to mac transition നടത്തി. എന്റെ ഫോട്ടോ സെറ്റിംഗ്സ് ഒക്കെ പോയി. അടുത്ത തവണ മുതല്‍ ശ്രദ്ധിക്കാം.

    സിനു,
    നന്ദി.
    ശ്രീ ,

    അതെ ശ്രീ. പക്ഷെ ഇവിടെ വന്നപ്പോള്‍ മുതല്‍ മഴയാ. അതുകൊണ്ട് അധികം കാണാന്‍ പറ്റിയിട്ടില്ല.

    ReplyDelete
  7. നല്ല ഭംഗിയുള്ള പടങ്ങൾ. കണ്ടിട്ട് സന്തോഷമായി.

    ReplyDelete
  8. നല്ല സ്ഥലം. ഇനി ആ നല്ല അന്തരീക്ഷത്തിലിരുന്നു കൊണ്ട് നല്ല നല്ല ഫോട്ടോസ് എടുക്കൂ....കണ്ണന്‍ എന്ത് പറയുന്നു?

    ReplyDelete