Wednesday, April 28, 2010

Rangitoto

കഴിഞ്ഞയാഴ്ച ഞങ്ങള്‍ ഒരു ചെറിയ യാത്ര പോയി.പരീക്ഷ കഴിഞ്ഞതിന്റെ ക്ഷീണം മാറ്റാന്‍ ഒരു ട്രിപ്പ്‌ നല്ലതായിരിക്കും എന്ന് തോന്നി. ആ യാത്രയിലെ ചില വിശേഷങ്ങള്‍ ഈ പ്രാവശ്യം പറയാം.

ന്യൂസീലാന്റിലെ ഓക്ക്ലന്റ്റ് നഗരത്തില്‍ നിന്നും ഫെറിയില്‍ അര മണിക്കൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ രണ്കിടോടോയില്‍ എത്തി. ഹൌരാകി ഗള്‍ഫിലെ ഒരു ചെറിയ ദ്വീപ്. ആരും അവിടെ സ്ഥിരമായി താമസിക്കുനില്ല. വല്ലപ്പോഴും വന്നു പോകുന്ന സഞ്ചാരികള്‍ മാത്രം. വെള്ളം പോലും വാങ്ങാനും കിട്ടില്ല.  പ്രകുതി അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍. പ്രാണവായു ഏറ്റവും ശുദ്ധമായ രൂപത്തില്‍ ശ്വസിച്ചത്‌ അവിടെ പോയപ്പോഴയിരിക്കും എന്ന് തോന്നി.
ദ്വീപ്‌ വളരെ ചെറുപ്പമാണ്. ഈ ലോകത്തേക്ക് വന്നിട്ട് വെറും എഴുന്നൂറ് വരഷങ്ങള്‍ക്ക് മാത്രം. എഴുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പസഫിക് സമുദ്രത്തില്‍ ഉണ്ടായ കുറെ സ്ഫോടനങ്ങളുടെ  ഫലമായി ഉയര്‍ന്നു വന്നതാണീ അഗ്നിപര്‍വത ദ്വീപ്‌. പണ്ട് ഹനുമാന്‍ കയ്യിലെടുത്തു കൊണ്ടുപോയ മരുത്വാ മലയുടെ ആകൃതിയില്‍ മനോഹരമാണ് ഈ ദ്വീപ്‌ കാണാന്‍ . ദ്വീപിന്റെ symmetrical ആകൃതി ആണ് അതിന്റെ സൌന്ദര്യം. "Under the Mountain  " എന്ന സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെ വച്ചാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇവിടെയായിരുന്നു ന്യൂസീലന്റിലെ പ്രധാന obdervation post .
ലോകത്തിലെ ഏറ്റവും വലിയ പൊഹുട്ടുക്കാവ മരങ്ങളുടെ ശേഖരവും ഇവിടെയാണ്. മനോഹരമായ ചുവന്ന പൂക്കള്‍ ഉണ്ടാകുന്ന ഒരു മരമാണ് പൊഹുട്ടുക്കാവ. ഞങ്ങള്‍ പോയപ്പോള്‍ പൂക്കളില്ലായിരുന്നു. അത് കൂടാതെ ഇരുന്നൂറില്‍പരം മരങ്ങളും മറ്റു ചെടികളും ഇവിടെ വളരുന്നു. അത് മാത്രമല്ല വിവിധ തരം ഓര്‍ക്കിഡുകളും പന്നല്‍ ചെടികളും. 


 പൊഹുട്ടുക്കാവ


ന്യൂസീലാന്റില്‍ കാണുന്ന  മവോരി വംശജരുടെ  ഭാഷയില്‍ രണ്ഗിടോടോ എന്ന് പറഞ്ഞാല്‍ 'bloody sky ' എന്നാണ് അര്‍ഥം. രണ്ഗിടോടോയുടെ ഉത്ഭവത്തെ ചുറ്റി പറ്റി കുറെ മവോരി കഥകളും ഉണ്ട്. ഇതില്‍ ഒന്നു ടാപുയകളുമായി ബന്ധപെട്ടതാണ്. ടാപുയ അഗ്നി ദൈവങ്ങളുടെ മക്കളാണ്. ഒരു രാത്രി ടാപുയ ദമ്പതികള്‍ തമ്മില്‍  വഴക്കിട്ടു. മവോരികളുടെ വിശ്വാസപ്രകാരം അഗ്നി ദേവതയാണ് മഹുയിക. വഴക്കിട്ട ദമ്പതികള്‍ വഴക്കിനു അവസാനം മഹുയികയെ ശപിച്ചു. മഹുയിക പോയി ഭൂകമ്പങ്ങളുടെ ദേവനായ മടോഹോയോട് പരാതി പറഞ്ഞുവത്രേ.  ടാപുയകളുടെ താമസസ്ഥലമായ മല നശിപ്പിക്കാന്‍ മടോഹോ അയച്ച പ്രകമ്പനങ്ങളെ ഭൂമി വിഴുങ്ങിയെന്നും അതിന്റെ ഫലമായി ഓക്ക്ലന്റിന്റെ വടക്കേ തീരത്തു പുപുകെ തടാകം ഉണ്ടയിയെന്നും രണ്ഗിടോടോ സമുദ്രത്തില്‍ നിന്നും ഉയര്‍ന്നു വന്നുമെന്നാണ് ഒരു കഥ.  രണ്ഗിടോടോയെ മഞ്ഞുപുതയ്ക്കുമ്പോള്‍  അത് ടാപുയകളുടെ കണ്ണ്നീരാണെന്ന് പറയാറുണ്ട്.

രണ്ഗിടോടോയുടെ സമ്മിറ്റിലേക്ക്  എത്താന്‍ മൂന്നാല്  പാതകള്‍ ഉണ്ട്. അതിലെ ഏറ്റവും നീളം കുറഞ്ഞ ട്രാക്കാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ഒരു മണിക്കൂര്‍ കൊണ്ട് സമ്മിറ്റില്‍ എത്തും എന്നായിരുന്നു വാഗ്ദാനം. പക്ഷേ ഞങ്ങള്‍ അതിന്റെ ഇരട്ടി സമയമെടുത്തു. വഴിയിലൊക്കെ നിന്നു കുറെ പടമൊക്കെ എടുത്തു പോയത് കൊണ്ടാകും. രണ്ഗിടോടോയുടെ മുകളില്‍ നിന്നുള്ള കാഴ്ച മനോഹരം.  ഓക്ക്ലാന്റ്  നഗരവും മറ്റു കുഞ്ഞു കുഞ്ഞു ദ്വീപുകളും വര്‍ണനാതീതം.
സമ്മിറ്റില്‍  നിന്നും കുറച്ചു താഴേക്കു നടക്കുമ്പോള്‍ ലാവ ഗുഹകളിലേക്ക് ഒരു ചെറിയ വഴി കാണാം. അതുവഴി 15 മിനിട്ട്  നടക്കുമ്പോള്‍ ലാവ ഗുഹകള്‍ . ഇവിടെ പാമ്പും പഴുതാരയും പാറ്റയും എലിയും ഒന്നും ഇല്ല്ല. അതുകൊണ്ട് തന്നെ നമുക്ക് സമാധാനമായി ഗുഹയുടെ ഉള്ളിലേക്ക് പോകാം.

ട്രെക്കിംഗ് എനിക്ക് പറഞ്ഞിട്ടുള്ള ഒരു കാര്യമല്ല എന്ന് തോന്നുന്നു.നടന്നു നടന്നു ക്ഷീണിച്ചു. കൊണ്ട് പോയ വെള്ളമൊക്കെ തുടക്കത്തിലെ കുടിച്ചു തീര്‍ത്തു. എന്നാലും സമ്മിറ്റിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ശരിക്കും നമുക്ക് തോന്നും ഈ കാഴ്ചകള്‍ക്ക് വേണ്ടി എത്ര നടന്നാലും സാരമില്ല. അത് മാത്രമല്ല ഒരു ഉറങ്ങുന്ന അഗ്നിപര്‍വതത്തിന്റെ മുകളില്‍ ആണ് നില്‍ക്കുന്നത്. ഹാആആആആആഅ ........ ഭയങ്കര സന്തോഷം ..... എവറസ്റ്റു കയറിയതിനെക്കാള്‍ സന്തോഷം.
അത് പറഞ്ഞപ്പോഴാ ..ഞങ്ങളുടെ ഫെറിയില്‍ ഉണ്ടായിരുന്ന ഒരാളുടെ അമ്മൂമ്മ എവറസ്റ്റു കീഴടക്കിയുണ്ടത്രേ.


ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ. അധികം പറഞ്ഞു ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട്  കണ്ണനോട് .




ലാവ ഗുഹകള്‍

ക്രെയ്ടര്‍


ദ്വീപിലെ ചില അന്തേവാസികള്‍













സമ്മിറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍





13 comments:

  1. ഇതെവിടാ സ്ഥലം?? ന്യൂസീലാന്‍ഡ്‌ ആണോ??കുറച്ചു കൂടി വിവരണവും ചിത്രങ്ങളും ആവാമായിരുന്നില്ലേ??......സസ്നേഹം

    ReplyDelete
  2. യാത്രികന്‍,

    ഇപ്പോള്‍ കുറച്ചു കൂടെ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. വിവരണം കുറച്ചു കൂടെ ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും എനിക്ക് വാക്കുകള്‍ കിട്ടാത്തത് പോലെ.
    അടുത്ത പ്രാവശ്യം കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.
    അഭിപ്രായത്തിനു ഒത്തിരി നന്ദി.

    ReplyDelete
  3. ഒരു കൊച്ചു യാത്രാ വിവരണം വിത്ത് ഫോട്ടോസ്..ഹോ! കലക്കി. തിരിച്ചു വന്നതില്‍ സന്തോഷം. ചിത്രങ്ങളും നന്നായിട്ടുണ്ട്. ഇനിയും കാണാം. :)

    ReplyDelete
  4. രംഗിടോടോ എന്ന് ആദ്യമായാണ് കേള്‍ക്കുന്നത്. നമ്മളറിയാത്ത എത്രയോ സ്ഥലങ്ങള്‍...

    ചിത്രങ്ങളും നന്നായി.

    അപ്പോ പരീക്ഷയെല്ലാം കഴിഞ്ഞൂല്ലേ? :)

    ReplyDelete
  5. അതെ..ഫസ്റ്റ് ടൈം ആണ് ഞാനും കേള്‍ക്കുനത്. താങ്ക്സ് !!!

    ReplyDelete
  6. ചിത്രങ്ങള്‍ രസകരമായി… വിവരണവും നന്നായി.!! ആശംസകള്‍ :)

    ReplyDelete
  7. അങ്ങനെ സാഹസികമായി ഉറക്കം തൂങ്ങി അഗ്നിപര്‍വ്വതത്തിന്റെ മുകളിലൊക്കെ കയറി നിന്നല്ലേ.:)
    രംഗിടോടോയും,ആ ഐതിഹ്യവുമൊക്കെ ഇഷ്ടായി..

    ReplyDelete
  8. ആരും താമസിക്കാത്ത ദീപ്. പേരു തന്നെ ഇപ്പഴാ കേള്‍ക്കുന്നതു്. അഗ്നിപര്‍വ്വതത്തിന്റെ മുകളിലോ, പേടിയാവുന്നു.

    ReplyDelete
  9. vayadi,

    വായാടി,
    ഒത്തിരി നന്ദി. :)

    അതെ ശ്രീ. പരീക്ഷയൊക്കെ കഴിഞ്ഞു.. :) ന്യൂസീലാന്റില്‍ ഇങ്ങനെ കുറെ സ്ഥലങ്ങള്‍ ഉണ്ട്. പേര് പോലും കേട്ടിട്ടില്ലാത്തവ.

    Captain Haddock,

    സപ്തസ്വരങ്ങളിലേക്ക് സ്വാഗതം. ഞാനും ഒരു ടിന്റിന്‍ ഫാന്‍ ആണ്. :)

    ഹംസ,



    വന്നതില്‍ ഒത്തിരി സന്തോഷം. :)


    റോസ്,

    അതെ...കയറാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും ബുദ്ധിമുട്ടായിരിക്കും എന്ന് വിചാരിച്ചില്ല. പക്ഷേ ശരിക്കും ക്ഷീണിച്ചു പോയി.

    Typist | എഴുത്തുകാരി ,


    ചേച്ചി, അത് അഗ്നിപര്‍വതമാണെന്ന് ഇപ്പോള്‍ തോന്നുകയേ ഇല്ല. ശരിക്കും മനോഹരം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരെക്കെയോ പണികഴിപ്പിച്ച അവധിക്കാല മന്ദിരങ്ങളും അവിടെ ഉണ്ട്. പിന്നീടു കണ്‍സ്ട്രക്ഷന്‍ ബാന്‍ ചെയ്തതാണത്രേ.

    mazhamekhangal ,

    ശരിക്കും പറഞ്ഞാല്‍ excitement ആയിരുന്നു. :)

    ReplyDelete
  10. ..
    വിവരണം ഒന്നു നന്നാക്കാമായിരുന്നു, ആ പഴയ ഒന്നാം ക്ലാസ് പോലെ.

    ഫോട്ടോസ്, വിദൂരദൃശ്യങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക, അതായിരിക്കും കാഴ്ചകള്‍ ഒരൊറ്റ ഫ്രെയ്മില്‍ ഒതുക്കാനും കാണാനും ചന്തമെന്ന് എന്റെ മാത്രം അഭിപ്രായമാണ്.

    പിന്നെ എഴുത്ത് ധൃതിപിടിച്ചെഴുതി പോസ്റ്റാതെ, ഒന്നുരണ്ടാവര്‍ത്തി വായിച്ച് നോക്കി പോസ്റ്റിയാല്‍ ഒന്നുകൂടി നന്നാക്കാന്‍ കഴിയുമെന്ന് തോന്നുന്നു, ഇതും എന്റെ മാത്രം അഭിപ്രായമാണ്.

    ഒന്നുകൂടെ, യാത്രാവിവരണം വായിച്ചും എഴുതിയൊന്നും പരിചയമില്ല, ഓരോ ചിത്രത്തിനും താഴെ വിവരണമാവാം, അല്ലെങ്കില്‍ വിവരണത്തിനു ശേഷം ഫോട്ടൊ. ഇതും എന്റെ മാത്രം അഭിപ്രായമാണ്.

    എല്ലാം രചയിതാവിന്റെ സ്വാതന്ത്ര്യമാണ് ;)
    ..

    ReplyDelete
  11. ..
    പറയാന്‍ വിട്ടു
    നന്നായിട്ടുണ്ട്.
    ..

    ReplyDelete
  12. വിശദമായ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി.

    ശരിക്കും എന്റെ എല്ലാ പോസ്റ്റുകള്‍ക്കും ഈ കുഴപ്പമുണ്ടാകും. പെട്ടെന്ന് എഴുതി പബ്ലിഷ് ചെയ്യല്‍.
    പലപ്പോഴും ഒരു പ്രാവശ്യം ഒന്നു വായിച്ചു നോക്കാന്‍ പോലും മേനക്കെടാതെയാണ് ഈ അഭ്യാസം. എന്തായാലും അടുത്ത പ്രാവശ്യം മുതല്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം. :)

    ReplyDelete