ഈ ഷോപ്പിംഗ് മേളയില്‍ കണ്ണന് താല്പര്യമുള്ളത് ഇലക്ട്രോണിക് ഷോപ്പുകള്‍ മാത്രമാണ്. മറ്റുള്ള കടകളൊക്കെ severely allergic .... സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍ ഷോപ്പിംഗ് കാര്‍ട്ട് ഉന്തി നടക്കുക എന്നത് കണ്ണന്റെ ജോലിയാണ്. പക്ഷെ ഞാനും അമ്മയും ഓറഞ്ച് വേണോ അതോ ഗ്രെയ്പ് ഫ്രൂട്ട് മതിയോ എന്ന് പറഞ്ഞു കഴിയുമ്പോഴേ കണ്ണന്‍ ചെക്ക് ഔട്ടില്‍ എത്തി കഴിയും...കാരണം കണ്ണന് ബോറടിക്കും ..പക്ഷെ ഇലക്ട്രോണിക് ഷോപ്പുകള്‍.. ഒരേ ഷോപ്പില്‍ എത്ര പ്രാവശ്യം കയറിയാലും മണിക്കൂറുകള്‍ ചെലവഴിച്ചാലും ബ്രോഷര്‍ മുഴുവനും പലവട്ടം വായിച്ചാലും ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ റിവ്യൂകളും വായിച്ചാലും ഒരിക്കലും ഒരിക്കലും ബോറടിക്കില്ല..
അങ്ങനെ റിസര്‍ച്ച് ചെയ്തു എല്ലാ ഷോപ്പുകളും കയറിയിറങ്ങി പ്രൈസ് കമ്പാരിസണ്‍ ഒക്കെ നടത്തി അവസാനം ഞങ്ങളുടെ ഹോം തിയേറ്റര്‍ സിസ്റ്റം കമ്പ്ലീറ്റ് ആയി..
ആദ്യം ടി വി ....അത് LCD ആണോ LED ആണോ... സോണി ആണോ സംസന്ഗ് ആണോ? 42 ഇഞ്ച് ആണോ 40 ഇഞ്ച് ആണോ? അങ്ങനെ അങ്ങനെ...ഭാഗ്യം..ബ്ലൂറെ പ്ലെയര്‍ ടെലിവിഷനോപ്പം വന്നു..അല്ലെങ്കില്‍ അതും ഒരു തിസീസ് ആവുമായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോള്‍ ഹോം തിയേറ്റര്‍ .. പ്ലെയര്‍ ഇല്ലാത്ത ഹോം തിയേറ്റര്‍ ...അങ്ങനെ റിസീവറും സ്പീക്കെര്സും ...അതും ഒരാഴ്ചത്തെ റിസര്‍ച്ച് ടോപ്പിക്ക് ...അവസാനം അതും എത്തി...അത് കഴിഞ്ഞപ്പോള്‍ ഓരോ component -ഇന്റെയും capacity , efficiency ഇതൊക്കെ ആയി പ്രശ്നങ്ങള്‍.. അതിനു വേണ്ടി പല പല കേബിളുകള്‍ ..പല പല connections ... പിന്നെ optimal distance of the speakers from the unit...from the listener...അങ്ങനെ എടുത്താല്‍ പൊങ്ങാത്ത പ്രശ്നങ്ങള്‍...അതൊക്കെ കഴിഞ്ഞു സ്പീക്കര്‍ എങ്ങനെ മതിലില്‍ മൌണ്ട് ചെയ്യും ...മതിലിനു കേടു വരുത്താതെ...അങ്ങനെ അവസാനം അവസാനം ഹോം തിയേറ്റര്‍ പ്രൊജക്റ്റ് ഫിനിഷ് ചെയ്തു എന്ന് തോന്നുന്നു. :)
പക്ഷെ അടുത്ത പ്രശ്നം already തുടങ്ങി കഴിഞ്ഞു.. best movies to be watched..best songs to be played... എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളുടെ ഒരു ലിസ്റ്റ് കൊടുക്കാന്‍ ഒരു അസ്സൈന്മെന്റ് എനിക്കും കിട്ടിയിട്ടുണ്ട്...ഞാന്‍ ഫ്രീ ആകുമ്പോള്‍ ലിസ്റ്റ് ഉണ്ടാക്കാന്‍ കണ്ണന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട്. why ? എന്ന് ചോദിച്ചപ്പ്പോള്‍ I am going to make tikka masala എന്ന് പറഞ്ഞു...
ok...so can you help me to list out the ingredients for tikka masala?
not very difficult .. please tell me your favorite songs ..:)
-------------------------------------------------------------------------------------------------------------------------------
2010 -ലെ ഏറ്റവും വലിയ അബദ്ധം..പൊട്ടത്തരം..അതായിരുന്നു ഈ പോസ്റ്റ്. ഹി ഹി. ഞാന്‍ സ്വയം ഒരു പോപ്പുലര്‍ ബ്ലോഗ്ഗര്‍ ആണെന്ന് തീരുമാനിച്ചത് പോലെ ഉണ്ടായിരുന്നു അല്ലേ...
എന്തായാലും ഒരാളും ഒരു പാട്ട് പോലും suggest ചെയ്തില്ല. ഭാഗ്യം..4 കമന്റ്സ് കാണുന്നുണ്ട്...
to make me happy .. anyway ഞാന്‍ ഉണ്ടാക്കിയ ലിസ്റ്റ് ഇവിടെ ചേര്ക്കട്ടെ.
- യദുകുല മുരളീ ഹൃദയമായ് ഞാന്‍ പാടാം..
- സുമുഹൂര്ത്തമായ് സ്വസ്തി...
- വരുമുകിലെ വാനില്‍ നീ വന്നു നിന്നായോര്മകളില്‍...
- മഴയുള്ള രാത്രിയില്‍ മനസ്സിന്റെ ...
- ഒരു നറുപുഷ്പമായ്....
- വാര്‍മഴവില്ലേ ഏഴഴകെല്ലാം
- പുലര്‍കാല സുന്ദര പുഷ്പത്തില്‍...
- എന്തെ നീ കണ്ണാ...
- മൌലിയില്‍ മയില്‍ പീലി ചാര്‍ത്തി...( നന്ദനത്തിലെ എല്ലാ പാട്ടുകളും...)
- രാജഹംസമേ..
- പ്രിയന് മാത്രം ഞാന്‍ ...
- പുതു വെല്ലൈ മഴൈ
- കാട്ടാറിനു തോരാത്തൊരു ..
- അരുണ കിരണ .....
- ഹേ കൃഷ്ണാ..