Wednesday, September 22, 2010

Chefs are wanted ..

fully furnished ആയ വീട്ടില്‍ നിന്ന് empty ആയ വീട്ടിലേക്കു മാറിയാല്‍ എന്ത് സംഭവിക്കും? അതും ഒരു ഭേദപ്പെട്ട ഷോപ്പിംഗ്‌ മാളിന്റെ തൊട്ടടുത്ത്‌. ഷോപ്പിംഗ്‌ മാനിയ ..അതായിരുന്നു കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങള്‍..പിന്നെ കഴിഞ്ഞ മാസം കണ്ണന്റെ അച്ഛനും അമ്മയും ഞങ്ങളോടൊപ്പം ഇവിടെ ആയിരുന്നു   അമ്മക്ക് ഈ ലോകത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം  കണ്ണന്‍  ആണോ...ഷോപ്പിംഗ്‌ ആണോ എന്ന് ചോദിച്ചാല്‍ അച്ഛന്‍ പോലും ഒരു നിമിഷം ഒന്ന് ചിന്തിക്കും ഉത്തരം പറയാന്‍..അപ്പോള്‍ ഈ ഷോപ്പിംഗ്‌ മേളയില്‍ അമ്മയും കൂടെ കൂടിയാല്‍..അതെ..ഞാനിപ്പോള്‍ ഷോപ്പിംഗ്‌ എന്ന് കേട്ടാല്‍ ഓടിയൊളിക്കും... ഇനി എന്നെ കൊന്നാലും ഈ ഷോപ്പിംഗ്‌ മാളില്‍ കാല് കുത്തില്ല. എന്നാണ്‌ എന്റെ ഇപ്പോഴത്തെ അവസ്ഥ...

ഈ ഷോപ്പിംഗ്‌ മേളയില്‍ കണ്ണന് താല്പര്യമുള്ളത്  ഇലക്ട്രോണിക് ഷോപ്പുകള്‍ മാത്രമാണ്. മറ്റുള്ള കടകളൊക്കെ severely allergic .... സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍ ഷോപ്പിംഗ്‌  കാര്‍ട്ട്‌ ഉന്തി നടക്കുക എന്നത് കണ്ണന്റെ ജോലിയാണ്. പക്ഷെ ഞാനും അമ്മയും ഓറഞ്ച് വേണോ അതോ ഗ്രെയ്പ് ഫ്രൂട്ട് മതിയോ എന്ന് പറഞ്ഞു കഴിയുമ്പോഴേ കണ്ണന്‍ ചെക്ക്‌ ഔട്ടില്‍ എത്തി കഴിയും...കാരണം കണ്ണന് ബോറടിക്കും ..പക്ഷെ ഇലക്ട്രോണിക് ഷോപ്പുകള്‍.. ഒരേ ഷോപ്പില്‍ എത്ര പ്രാവശ്യം കയറിയാലും മണിക്കൂറുകള്‍ ചെലവഴിച്ചാലും ബ്രോഷര്‍ മുഴുവനും പലവട്ടം വായിച്ചാലും ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ റിവ്യൂകളും വായിച്ചാലും ഒരിക്കലും ഒരിക്കലും ബോറടിക്കില്ല..

അങ്ങനെ റിസര്‍ച്ച് ചെയ്തു എല്ലാ ഷോപ്പുകളും കയറിയിറങ്ങി പ്രൈസ് കമ്പാരിസണ്‍ ഒക്കെ നടത്തി അവസാനം ഞങ്ങളുടെ ഹോം തിയേറ്റര്‍ സിസ്റ്റം കമ്പ്ലീറ്റ്‌ ആയി..
ആദ്യം ടി വി ....അത് LCD ആണോ LED ആണോ... സോണി ആണോ സംസന്ഗ് ആണോ? 42 ഇഞ്ച്‌ ആണോ 40 ഇഞ്ച്‌ ആണോ? അങ്ങനെ അങ്ങനെ...ഭാഗ്യം..ബ്ലൂറെ പ്ലെയര്‍ ടെലിവിഷനോപ്പം വന്നു..അല്ലെങ്കില്‍ അതും ഒരു തിസീസ് ആവുമായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോള്‍ ഹോം തിയേറ്റര്‍ .. പ്ലെയര്‍  ഇല്ലാത്ത ഹോം തിയേറ്റര്‍ ...അങ്ങനെ റിസീവറും സ്പീക്കെര്സും ...അതും ഒരാഴ്ചത്തെ റിസര്‍ച്ച് ടോപ്പിക്ക് ...അവസാനം അതും എത്തി...അത് കഴിഞ്ഞപ്പോള്‍ ഓരോ component -ഇന്റെയും capacity , efficiency ഇതൊക്കെ ആയി പ്രശ്നങ്ങള്‍.. അതിനു വേണ്ടി പല പല കേബിളുകള്‍ ..പല പല connections ... പിന്നെ optimal distance of the speakers from the unit...from the listener...അങ്ങനെ എടുത്താല്‍ പൊങ്ങാത്ത പ്രശ്നങ്ങള്‍...അതൊക്കെ കഴിഞ്ഞു സ്പീക്കര്‍ എങ്ങനെ മതിലില്‍ മൌണ്ട് ചെയ്യും ...മതിലിനു കേടു വരുത്താതെ...അങ്ങനെ അവസാനം അവസാനം ഹോം തിയേറ്റര്‍ പ്രൊജക്റ്റ്‌ ഫിനിഷ് ചെയ്തു എന്ന് തോന്നുന്നു. :)

പക്ഷെ അടുത്ത പ്രശ്നം already തുടങ്ങി കഴിഞ്ഞു.. best movies to be watched..best songs to be played...  എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളുടെ ഒരു ലിസ്റ്റ് കൊടുക്കാന്‍ ഒരു അസ്സൈന്മെന്റ് എനിക്കും കിട്ടിയിട്ടുണ്ട്...ഞാന്‍ ഫ്രീ ആകുമ്പോള്‍ ലിസ്റ്റ് ഉണ്ടാക്കാന്‍ കണ്ണന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട്. why ? എന്ന് ചോദിച്ചപ്പ്പോള്‍ I am going to make tikka masala എന്ന് പറഞ്ഞു...

ok...so can you help me to list out the ingredients for tikka masala?
not very difficult .. please tell me your favorite songs ..:)
-------------------------------------------------------------------------------------------------------------------------------


2010   -ലെ ഏറ്റവും വലിയ അബദ്ധം..പൊട്ടത്തരം..അതായിരുന്നു ഈ പോസ്റ്റ്‌. ഹി ഹി. ഞാന്‍ സ്വയം ഒരു പോപ്പുലര്‍ ബ്ലോഗ്ഗര്‍ ആണെന്ന് തീരുമാനിച്ചത് പോലെ ഉണ്ടായിരുന്നു അല്ലേ...

എന്തായാലും ഒരാളും ഒരു പാട്ട് പോലും suggest ചെയ്തില്ല. ഭാഗ്യം..4 കമന്റ്സ് കാണുന്നുണ്ട്...
 to make me happy ..  anyway  ഞാന്‍ ഉണ്ടാക്കിയ ലിസ്റ്റ് ഇവിടെ ചേര്ക്കട്ടെ.

  1. യദുകുല മുരളീ ഹൃദയമായ് ഞാന്‍ പാടാം..
  2. സുമുഹൂര്ത്തമായ് സ്വസ്തി...
  3. വരുമുകിലെ വാനില്‍ നീ വന്നു നിന്നായോര്മകളില്‍...
  4. മഴയുള്ള രാത്രിയില്‍ മനസ്സിന്റെ ...
  5. ഒരു നറുപുഷ്പമായ്....
  6. വാര്‍മഴവില്ലേ ഏഴഴകെല്ലാം
  7.  പുലര്‍കാല സുന്ദര പുഷ്പത്തില്‍...
  8. എന്തെ നീ കണ്ണാ...
  9. മൌലിയില്‍ മയില്‍  പീലി ചാര്‍ത്തി...( നന്ദനത്തിലെ എല്ലാ പാട്ടുകളും...)
  10. രാജഹംസമേ..
  11. പ്രിയന് മാത്രം ഞാന്‍ ...
  12. പുതു വെല്ലൈ  മഴൈ 
  13. കാട്ടാറിനു തോരാത്തൊരു ..
  14. അരുണ കിരണ .....
  15. ഹേ കൃഷ്ണാ..

23 comments:

  1. ഈശ്വരാ.......നിങ്ങള്‍ക്ക് ആര്‍ക്കും ആ റിസര്‍ച്ച് നടത്തുന്ന ആ രസം അറിയില്ല. ഞാനും ഒരു കണ്ണന്‍ ആണ്. ടീ വി, ക്യാമറ തുടങ്ങി എല്ലാം ഇതേ പോലെ യാണ് വാങ്ങുന്നത്. ടീ വി വാങ്ങല്‍ ഇതേ കാരണം കൊണ്ട് രണ്ടു മൂന്നു മാസം ലേറ്റ് ആയി. വാങ്ങി കഴിഞ്ഞാ പിന്നെ മനസില്‍ ഒരു ശൂന്യത ആണ്. ആ ത്രില്‍ പോയി/കുറഞ്ഞു. പിന്നെ അടുത്ത സംഭവം വേണം. ഞാന്‍ ഇതേ പോലെ ടീ വി എല്ലാം വാങ്ങി, ബെസ്റ്റ്‌ പടംസ് ടു സീ ലിസ്റ ഉണ്ടാക്കി, അത് തന്നെ 720p വേണോ 1080p വേണോ എന്ന് എല്ലാം നോക്കി, പടംസ് എല്ലാം ഒപ്പിച്ചു.
    അത് കഴിഞ്ഞു, ഈ പടം ഏല്ലാം എങനെ സൂക്ഷ്ചു വെയ്ക്കും എന്ന് ഗവേഷണം നടത്തി (ഹോം നെറ്വര്‍ക്ക്‌ storage, ലത്, ഇത്, ആന കൊടച്ചക്ക്രം) നോക്കി അതും ലെവല്‍ ആകി.
    പക്ഷെ ഇത് വരെ ഒരു നാല് പടം പോലും കണ്ടു തീര്‍ന്നില്ല.

    ഇതേ സ്റ്റോറി തന്നെ കാറിന്റെ ടയര്‍ മാറ്റുന്ന കാര്യംത്തിലും നടന്നു.

    ReplyDelete
  2. ശോ.മറന്നു പോയി. ഈ റിസര്‍ച്ച് നടത്തുന്നത്തിന്റെ ഭാഗമായി, പല പല ഫോറത്തില്‍ കേറി കൊണ്ട് പിടിച്ചു ചര്‍ച്ച നടത്തുക, ഫ്രണ്ട്സിന്റെ കൂടെ ഇ-മെയില്‍ /ബസ്സ്‌ വഴി ഗ്രോരം ഗ്രോരം സംവാദം നടത്തുക, അങനെ പലതും ഉണ്ട്.

    കണ്ണന്‍ കീ ജയ് !!!

    ReplyDelete
  3. ദിയേടെ പാട്ടിനോടുള്ള രുചിഭേദങ്ങളെങ്ങനെയൊക്കെ എന്നു പോസ്റ്റില്‍ പറഞ്ഞിരുന്നെങ്കില്‍ കുറച്ചെണ്ണം ഞാനും നിര്‍ദ്ദേശിച്ചേനെ.കാരണം എന്റെ ഓരോരോ തല തിരിഞ്ഞ പാട്ടിഷ്ടം കേട്ട് സാധാരണ എല്ലാരും ഓടിയൊളിക്കാറാണേ പതിവ്.:)

    ReplyDelete
  4. Captain Haddock,

    millions of blue blistering barnacles...

    thank you so much for the comment.... Kannan is so happy seeing the comment....

    ReplyDelete
  5. Rare Rose ,

    എന്റെ ഇഷ്ടങ്ങളുടെ ഒരു subset ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്....

    ശരിക്കും പറയുകയാണെങ്കില്‍ ഏകദേശം എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടമാണ്...
    അതുകൊണ്ടാണ് പ്രത്യേകിച്ച് ഒന്നും specify ചെയ്യാതെ പോസ്റ്റ്‌ ഇട്ടതു...

    വായിച്ചതിനും കമന്റ്‌ ചെയ്തതിനും ഒത്തിരി നന്ദി..

    ReplyDelete
  6. ദിയ പോസ്റ്റ് വായിച്ചായിരുന്നു.. സിനിമ കാണുന്നതും മറ്റും ഒർത്ത് അല്പം കുശുമ്പും തോന്നിയായിരുന്നു. :)
    കമന്റെഴുതാൻ വൈകിയതിൽ ക്ഷമിക്കുമല്ലൊ,
    ഞാൻ കുറെ പാട്ട് കളക്റ്റ് ചെയ്ത് വച്ചിട്ടുണ്ട്.. സമയം കിട്ടുമ്പോൾ പോയി നോക്കൂ..പ്രയോജനപ്പെടുമോന്നറിയില്ല.
    1) http://hredhayagitham.blogspot.com/
    2)http://priyaganangal.blogspot.com/
    3) http://ishtaganam.blogspot.com/

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. തമിഴ് പാട്ടുകൾ കുറച്ച് ഇവിടെ ഉണ്ട്..

    http://idhayageethangal.blogspot.com/

    ReplyDelete
  9. athmechi....

    that's beautiful....love you...thank you so much for that...most of my favourites are there....that too with lyrics....you are the best... :)

    thank you...

    ReplyDelete
  10. ദിയ.,ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെ തന്നല്ലോ ആത്മേച്ചി.:)
    അതിലെ മിക്ക പാട്ടുകളും എനിക്കും പ്രിയപ്പെട്ടതാണു..

    എന്റെ പാട്ടിഷ്ടം പോലെയാവുമോ ദിയേടെ എന്ന സംശയം കാരണമാണുട്ടോ ഞാന്‍ മിണ്ടാതെ പോയത്.പിണങ്ങല്ലേട്ടോ.അപ്പോള്‍ എന്റെ വകയായുള്ള tikka masala ചേരുവകള്‍ താഴെ..

    1.ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ..(ആരണ്യകം)
    2.ചന്ദന മണി വാതില്‍ പാതി..
    3.പറയാന്‍ മറന്ന പരിഭവങ്ങള്‍..(ഗര്‍ഷോം)
    4.ഒരു നറുപുഷ്പമായ്..(മധുരനൊമ്പരക്കാറ്റ്)
    5.അന്തിവെയില്‍ പൊന്നുതിരും..(ഉള്ളടക്കം)
    6.നിറങ്ങളേ പാടൂ..(അഹം)
    7.ഒന്നാം രാഗം പാടി..(തൂവാനത്തുമ്പികള്‍)
    8.വരുവാനില്ലാരുമീ..(മണിച്ചിത്രതാഴ്)
    9.കാതോട് കാതോരം തേന്‍..( കാതോട് കാതോരം)
    10.സാഗരങ്ങളെ പാടിപ്പാടി..(പഞ്ചാഗ്നി)
    11.നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..(വചനം ആണെന്നു തോന്നുന്നു സിനിമയുടെ പേരു)
    12.ശ്രീരാഗമോ തേടുന്നു നീയീ‍..(പവിത്രം)
    13.താളമയഞ്ഞു ഗാനമപൂര്‍ണ്ണം..(പവിത്രം)
    14.വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍..
    15.കൈക്കുടന്ന നിറയെ തിരുമധുരം..(മായാമയൂരം)
    16.അഴകേ നിന്‍ മിഴി നീര്‍ മണിയീ..(അമരം)
    17.മെല്ലെ..മെല്ലെയാണീ യാത്ര..(നോട്ടം)
    18.എന്തേയിന്നും വന്നീലാ..(ഗ്രാമഫോണ്‍)
    19.ഏതോ നിദ്ര തന്‍..(അയാള്‍ കഥയെഴുതുകയാണു..)
    20.ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ..
    21.കണ്ണില്‍ നിന്‍ മെയ്യില്‍..(ഇന്നലെ)
    22.എങ്ങു നിന്നോ വന്ന..(കല്‍ക്കട്ടാ ന്യൂസ്)
    23.മൂവന്തി താഴ്വരയില്‍..(കന്മദം)
    24.മുറ്റത്തെത്തും തെന്നലേ..(ചന്ദ്രോത്സവം)
    25.കണ്ണിലുമ്മ വെച്ചു പാടാം..(ആലീസ് ഇന്‍ വണ്ടര്‍ലാന്റ്)
    26.നിലാവിന്റെ തൂവല്‍..(മൂന്നാമതൊരാള്‍)

    ReplyDelete
  11. പുതിയ പാട്ടുകളില്‍..
    25.അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു വെള്ളം..(ലൌഡ് സ്പീക്കര്‍)
    26.പിന്നെ എന്നോടൊന്നും പറയാതെ..(ശിക്കാര്‍)
    27.പിച്ച വെച്ച നാള്‍ മുതല്‍..(പുതിയ മുഖം)
    28.തെക്കിനി കോലായ..(സൂഫി പറഞ്ഞ കഥ)
    29.ഒരു നാള്‍ ശുഭരാത്രി..(ഗുല്‍മോഹര്‍)


    തമിഴ്,ഹിന്ദി :-

    1.katrin mozhi..(mozhi)
    2.Oru Deivam Thantha poove..(kannathil muthamittal..)
    3.Ilangathu Veesuthey..(Pithamagan
    4.Nenjukkul Peidhidum..(Vaaranam Aayiram)
    5.Vizhi Moodi Yosithal..(Ayan)
    6.munbe va..
    7.paakkaatha..(Aaru)
    8.snehithane..(alai payuthe..)
    9.Hosana Hosana..(Vinnai Thaandi Varuvaya)
    10.Aval Appadi Onrum Azhkillai..(angadi theru)
    11.En Kadhal..(paiya)

    ReplyDelete
  12. 1.aao na..( Kyun Ho Gaya Na)
    2.tere liye..(veer zaara)
    3.Piyu Bole..(Parineeta)
    4.kabhi alvida na kehana..
    5.teri ore..(Singh Is Kinng)
    6.pal pal..(munnabhai)
    7.Aap Ki Nazron Ne Samjha..(album remix..belly sagoo..)
    8.barso re..
    9.hul chul hui..(aaja nachle)
    10.Tum Se Hi..(Jab We Met)
    11.Kaise Mujhe Tum Mil Gayee..(gajni)
    12.Mere Haath Mein..(fana)
    13.jashne bahara..(jodha akbar)
    14.kaisi hai yeh ruth..(dil chahta hai)
    15.Tera Hone Laga Hoon..(Ajab Prem Ki Ghazab Kahani)
    16.dil gira dafatan..(delhi 6)

    ഇംഗ്ലീഷ് പാട്ട് കേള്‍ക്കല്‍ ഇല്ലാത്തോണ്ട് മൂപ്പരെ മസാലയില്‍ ചേര്‍ക്കാന്‍ പറ്റിയില്ല.:(

    അങ്ങനെയങ്ങനെ പോകുന്നു ലിസ്റ്റ്.പെട്ടെന്നോര്‍മ്മയിലോടിയെത്തിയ ആള്‍ക്കാരെയൊക്കെ അങ്ങെഴുതി.
    എന്നിട്ട് എല്ലാ പാട്ടിഷ്ടവും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ കിടിലന്‍ tikka masala ഞങ്ങളേം കാണിക്കണേ.എനിക്കും അപ്പോള്‍ മിസ്സായിപ്പോയത് കൂട്ടിച്ചേര്‍ക്കാലോ.:)

    ReplyDelete
  13. ഇഷ്ടംപോലെ പാട്ടുകളായല്ലോ!

    Rare Rose ന്റെ മലയാളം പാട്ടുകൾക്കു താഴെ എന്റേയും ഒരൊപ്പ്‌.

    ReplyDelete
  14. ഞാനീ ബ്ലോഗ്‌ ലോകത്തെ പുതിയ ആളാ..പരിചയപ്പെട്ടു വരുന്നേ ഉള്ളു..

    ദിയ എന്നെ സന്ദര്‍ശിച്ചതിനും,അഭിപ്രായം അറിയിച്ചതിനും നന്ദി..

    കണ്ണനെ പോലെ തന്നെയാണ് എന്‍റെ ഭര്‍ത്താവിന്റെയും കാര്യം..

    പുരുഷന്മാര്‍ക്കായിരിക്കും ഇലക്ട്രോണികസിനോടു താല്പര്യം കൂടുതല്‍.....

    ആത്മയും,റോസും,പാട്ടിന്റെ പാലാഴി തന്നെ തീര്‍ത്തിട്ടുണ്ടല്ലോ..

    എന്‍റെ വക കുറച്ചു ഇംഗ്ലീഷ് സോങ്ങ്സ് ആയാലോ...

    debbie gibson's foolish beat

    itsy bitsy teeny weeny yellow polka-bombalurina

    sad movies-BoneyM

    ReplyDelete
  15. Rose,

    thank you..thank you so much...yes...was down with fever..soon will update the playlist... :)

    Typist | എഴുത്തുകാരി chechi and jazmikkutty,


    thank you..:)

    ReplyDelete
  16. അത് അങ്ങനെ തന്നെയാണ്. intelligent ആയവര്‍ ഇപ്പോഴും ടെക്നോളജി-യെ പറ്റി പറയും.
    അല്ലാത്തവര്‍ പരദൂഷണം പറയും. :-)

    ReplyDelete
  17. കുറച്ചു mixed ലിസ്റ്റ് ഇതാ.
    KUCH DER TAK KUCH DOOR TAK SAATH CHALO - HARIHARAN

    1.I can feel your heartbeat - ENRIQUE IGLESIAS (frm the album Euphoria)
    2.Baby- Justin Beiber
    3.Because You Loved Me- Celin Dion
    4.If i rule the world- Tonny Bennet
    5.Jump Then fall-Taylor Swift
    6.Pocketful of sunshine-Natasha Bedingfield
    7.Never Took the time to know me- Akon
    8.Girl You're So special-Akon
    9.Kannaamoochi Yeneda-K S Chithra[Kandukondein Kandukondein]
    10.Uyirile En Uyirile-KS Chithra, Naresh Iyer[Vellithirai]

    ReplyDelete
  18. പോസ്റ്റ് വായിച്ചു.
    ഈ പാട്ടൊക്കെ കേട്ട് വരുമ്പോഴേയ്ക്കും കുറെ സമയം എടുക്കുമല്ലോ, അതുകൊണ്ട് ആദ്യമേ കമന്റ് ഇടാംന്ന് കരുതി.
    ആശംസകൾ.

    ReplyDelete