"ഹലോ"
" ഹല്ലോ ..മോളേ .. അച്ഛനാ .."
" ആ അച്ഛാ..പറയൂ .."
" എന്തുണ്ട് വിശേഷം..സുഖമാണോ?"
"ഉം ..ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല ..അവിടെ എന്താ വിശേഷങ്ങള്‍? .."
"ഉം...ഇവിടെയും ഒന്നുമില്ല പ്രത്യേകിച്ച്.."
" കണ്ണന്‍ എവിടെയാ.."
"കണ്ണന്‍ ഇവിടെയുണ്ട്..കണ്ണനും കേള്‍ക്കുന്നുണ്ട് .."
" ഓഫീസില്‍ പോയില്ലേ ? .."
" പോയി..വന്നു.."..
"ഭക്ഷണം കഴിച്ചോ.? .."
"പിന്നെ..ഇപ്പൊ 11 മണിയായി..ലച്ചു എന്ത് പറയുന്നു?"
"അവള് രാത്രി വിളിക്കും. ഓണ്‍ലൈന്‍ കണ്ടോ അവളെ ഇന്ന്?"
"ഇല്ല..ഞാന്‍ നോക്കിയില്ല ഇന്ന്...അമ്മ എവിടെയാ? "
"ഇവിടെയുണ്ട്? കൊടുക്കാം.."
ഇത് ഞങ്ങളുടെ സംഭാഷണത്തില്‍ എല്ലാ ദിവസവും റിപീറ്റ് ചെയ്യുന്ന ടാഗ്സ്.
അത് കഴിഞ്ഞു അമ്മ വരുമ്പോള്‍ പിന്നെയും കുറെ സിമിലര്‍ ടാഗ്സ് ഉണ്ട്.
പക്ഷെ എല്ലാ ദിവസവും പറയാന്‍ പുതിയ പുതിയ വിശേഷങ്ങള്‍ ഇല്ലാത്തതു പോലെ. എന്താ ഇങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. സത്യം പറഞ്ഞാല്‍ പുതിയ കാര്യങ്ങള്‍ ഒത്തിരി ഒത്തിരി ഞാന്‍ കാണുന്നുണ്ട്. അറിയുന്നുണ്ട്. പക്ഷെ എന്ത് കൊണ്ടോ അതൊക്കെ വിസ്തരിച്ച്ചു പറയുന്നില്ല. ദാറ്റ് ഈസ് നോട്ട് ഇമ്പോര്‍ട്ടന്റ് എന്ന ഒരു തോന്നല്‍. പക്ഷെ മുന്‍പ് ഹോസ്ടലിലും കോളേജിലും സംഭവിക്കുന്ന മുഴുവന്‍ വിശേഷങ്ങളും പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് വിശദമായി പറഞ്ഞില്ലെങ്കില്‍ എന്തോ ഒരു അസ്വസ്ഥതയായിരുന്നു. അപ്പോള്‍ അമ്മ ആയിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്. പക്ഷെ ഇപ്പോള്‍ എന്റെ ബെസ്റ്റെസ്റ്റ് ഫ്രണ്ട് കണ്ണനോട് ഇതൊക്കെ ആദ്യമേ പറഞ്ഞു കഴിയുന്നത് കൊണ്ടാവുമോ "ദാറ്റ് ഈസ് നോട്ട് ഇമ്പോര്‍ട്ടന്റ് നൌ " ഫീലിംഗ് വരുന്നത്.
പക്ഷെ അത് ഒരു വശത്തെ കാര്യം. പക്ഷെ പണ്ട് അമ്മയ്ക്കും പറയാന്‍ ഒത്തിരി വിശേഷങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ വീക്ക് എന്ട്സിലും പതിവായി വീട്ടില്‍ എത്തിയിട്ടും രണ്ടു ദിവസം മുഴുവന്‍ നിര്‍ത്താതെ സംസാരിച്ചിട്ടും തീരാത്ത തീരാത്ത വിശേഷങ്ങള്‍. കൂട്ടുകാരുടെ, നാട്ടുകാരുടെ, അയല്‍ക്കാരുടെ, ബന്ധുക്കളുടെ, സിനിമ, സീരിയല്‍, പാട്ടുകള്‍, അങ്ങനെ അങ്ങനെ പരന്നു കിടക്കുന്ന വിശേഷങ്ങള്‍. ഇപ്പോള്‍ അമ്മയ്ക്കും തോന്നുന്നു ദാറ്റ് ഈസ് നോട്ട് ഇമ്പോര്‍ട്ടന്റ് .
പക്ഷെ ചില ദിവസങ്ങളില്‍ ആ പഴയ ഉത്സാഹത്തോടെ ഞങ്ങള്‍ പഴയത് പോലെ വിശേഷങ്ങള്‍ പറയാറുണ്ട്. അവിടെയും ഒരു വ്യത്യാസം എനിക്ക് കാണാന്‍ പറ്റുന്നുണ്ട്. ഇപ്പോള്‍ അങ്ങനെ സംസാരിക്കണമെങ്കില്‍ മറ്റു തിരക്കുകള്‍, സ്‌ട്രെസ് ഒന്നും ഉണ്ടാവരുത്. പണ്ടൊക്കെ ഇങ്ങനെ ചലപില ചലപില സംസാരിച്ചു കഴിയുമ്പോള്‍ എന്തെങ്കിലും ടെന്‍ഷന്‍ ഒക്കെ ഉണ്ടെങ്കില്‍ തന്നെ അതൊക്കെ ഓടിയൊളിക്കും. പക്ഷെ ഇപ്പോഴോ അങ്ങനെ സംസാരിക്കണമെങ്കില്‍ ടെന്‍ഷന്‍ ഒന്നും തീരെ പാടില്ല.
ഞാന്‍ വലുതായതിന്റെ കുഴപ്പമല്ലേ അത്. അമ്മയോട് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ എല്ലാ പ്രശ്നവും പ്രശ്നമേ അല്ലാതായി തീരുന്ന ആ കുട്ടിക്കാലത്തേക്ക് ഒന്ന് കൂടെ മടങ്ങിപോകാന്‍ കഴിഞ്ഞെങ്കില്‍...
athey, enikkum ithu anubhava pedarundu..:) Njan veetil eppol vilichalum 'orangarayilley!' ennanu thudangunnathu!
ReplyDeleteഹോസ്റ്റല്‍ വിശേഷങ്ങള്‍ അന്നന്ന് തന്നെ ഫോണിലൂടെ നിരത്തിപ്പിടിച്ചു പറയുന്ന സ്വഭാവം എനിക്കുമുണ്ടായിരുന്നു.പക്ഷേ രസമെന്തെന്നു വെച്ചാല്‍ ഇപ്പോള്‍ വീട്ടില്‍ അമ്മയുടെയടുത്തെത്തിയപ്പോള്‍ അത്രേം വിശദീകരിച്ച്,ഒരൊറ്റ കുഞ്ഞു കാര്യം പോലും വിട്ടു പോവാതെ പറയുന്ന അന്നത്തെ ആ ഒരു തീവ്രത പൊടിക്ക് കുറഞ്ഞോന്നൊരു സംശയം.ദൂരെ നില്‍ക്കുമ്പോള്‍ എല്ലാം വിട്ടു പോവാതെ പറയാനൊരു തിടുക്കമാണെന്നു തോന്നുന്നു..ദിയയുടെ കാര്യം വ്യത്യസ്തമാണെങ്കിലും ഇതുമൊന്നോര്‍ത്തു പോയി..
ReplyDeleteപിന്നെ പറയാനുള്ളത് പെട്ടെന്ന് തീര്‍ന്നു പോവുക പ്രശ്നം എന്തോ ചില സുഹൃത്തുക്കളോട് ചില സമയത്ത് തോന്നാറുണ്ട്..അല്ലാത്ത നേരത്ത് ഒരുപാട് പറയുമെങ്കിലും ചിലപ്പോള്‍ ഈ ലോകത്ത് പറയാനും മാത്രം ഒന്നുമില്ലെന്നൊരു തോന്നല്‍..അതുകൊണ്ട് ആ അവസ്ഥ മനസ്സിലാക്കാനാവുന്നുണ്ട്..
സാരല്യാന്നേ..അത് നമ്മള് വലുതായതിന്റെയാ..ആ തോന്നല്‍ മനസ്സിനകത്ത് വച്ചു തന്നെ പൂട്ടി വച്ച്..പിന്നേം'ചലപില ചലപില' പറഞ്ഞോളൂ..മനസ്സിന്‍റെ കുട്ടിത്തം കളയണ്ട.അപ്പൊ,അമ്മേം ഫോണിലൂടെ പഴയ ഉശിരന്‍ 'കത്തിവിശേഷങ്ങള്‍; പുറത്തെടുതോളും..
ReplyDeleteവലുതായതിന്റെ കുഴപ്പം മാത്രമാണോ ദിയ? കള്ളത്തരങ്ങളും ഒളിച്ചു കളികളും കൂടുമ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കാം...
ReplyDeleteഒരുപാട് നാള്‍ അകന്നു നില്‍ക്കുമ്പോള്‍ അനുഭവങ്ങള്‍ വ്യത്യസ്ഥങ്ങളാകും. അതെല്ലാം അപ്രകരം പരസ്പരം അറിയിക്കാനാകാതെ വരുമ്പോള്‍ അപരിചിതത്വം വന്നുകൂടും.. അങ്ങിനെ പതിയെ പതിയെ നാം തികച്ചും ഒറ്റപ്പെട്ട മനുഷ്യരാകും.. നമ്മെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ നമുക്കുപോലും കഴിയാതാകും ഒടുവില്‍!..
ReplyDelete(കുറെ നേരമായി കമന്റെഴുതാന്‍ ശ്രമിക്കുന്നു. ഹൊ! ഒടുവില്‍ പറ്റീ!)
:)
"ഇപ്പോള്‍ അങ്ങനെ സംസാരിക്കണമെങ്കില്‍ മറ്റു തിരക്കുകള്‍, സ്‌ട്രെസ് ഒന്നും ഉണ്ടാവരുത്."
ReplyDeleteഇതു തന്നെ കാര്യം... പിന്നെ, കാലം മാറുകയല്ലേ? നമ്മുടെ റോളുകളും. അതുമൊരു കാരണമാകാം.
ഇനിയിപ്പോ മടങ്ങി പോകുക എന്നൊക്കെ വച്ചാ.... വലിയ പാടാ
ReplyDelete:)
ReplyDeleteവലുതാകും തോറും നമ്മള്‍ ചെറുതാവുന്നു!
ReplyDeleteനല്ല പോസ്റ്റ്. വീണ്ടും വരാം.
(എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനു നന്ദി)
***
Kannans
ReplyDeleteഅത് ശരിയാ. പ്രത്യേകിച്ചും വ്യത്യസ്ത ടൈം സോണ്‍ ആണെങ്കില്‍. :)
റോസ്,
ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ എല്ലാ ദിവസവും വീട്ടില്‍ നിന്നു കാള്‍ കിട്ടുന്നത് എനിക്ക് മാത്രമായിരുന്നു.
എല്ലാ ദിവസവും എന്താ ഇത്ര പറയാന്‍ എന്ന് എന്റെ ഫ്രണ്ട് സ് എന്നെ കളിയാക്കാരുമുണ്ടായിരുന്നു. എല്ലാ വീക്ക് എന്ടിലും പിന്നെ എപ്പോഴൊക്കെ
അവധി കിട്ടുന്നോ അപ്പോഴൊക്കെ ഓടി വീട്ടിലേക്കു പോവുന്ന ഹോം സിക്ക് ഗേള്‍.
പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നു ഏറ്റവും വലിയ പ്രശ്നം ഈ വ്യത്യസ്ത ടൈം സോണ്‍ ആണെന്ന് തോന്നുന്നു. മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ അമ്മയോട് സംസാരിക്കുന്നത്
ഉറങ്ങുന്നതിനു തൊട്ടു മുന്‍പാണ്. 11 ചിലപ്പോള്‍ 12 മണിക്ക്. അത് ഒരു ഹെക്ടിക് ദിവസത്തിന് ശേഷമാണെങ്കില്‍ പിന്നെ വിശേഷം പറയാന്‍ ഒരു മൂഡും ഉണ്ടാവില്ല. എത്രയും പെട്ടെന്ന് ഒന്നു
ഉറങ്ങിയാല്‍ മതിയെന്നാവും.
smitha adharsh ,
ReplyDeleteഞാനും ശ്രമിക്കുന്നുണ്ട്. പക്ഷേ റോസിനോട് പറഞ്ഞത് പോലെ കണ്ണില്‍ ഉറക്കം എത്തിക്കഴിഞ്ഞാല്‍ പിന്നെ .... zzzz ...zzz ..
അപ്പോള്‍ അമ്മാ ശരി ..വേറെ ഒന്നുമില്ല...ബാക്കി നാളെ പറയാം ...ഇനി ഞാന്‍ ഉറങ്ങട്ടെ ...എന്നാവും ഞാന്‍...ഈ ഫോണ്‍ ചെയ്യുന്ന സമയം കുറച്ചൊന്നു മാറ്റിയാല്‍
ചിലപ്പോള്‍ ബെറ്റര്‍ ആകുമായിരിക്കും.. നോക്കട്ടെ... :)
മഹേഷ് വിജയന്‍ ,
ReplyDeleteഹി ഹി.. ഭാഗ്യത്തിന് അങ്ങനെയല്ല ഇവിടത്തെ കാര്യങ്ങള്‍.. :)
അത്മേച്ചി ,
ReplyDeleteഅങ്ങനെ അവസാനം അത്മെചിക്ക് എന്റെ ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ പറ്റി...
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.. :) ഹാപ്പി ഹാപ്പി സോ ഹാപ്പി.. :) :) :)
അത്മേച്ചി പറഞ്ഞത് വളരെ ശരിയാ... അനുഭവങ്ങള്‍ വളരെ വ്യത്യസ്ഥമാകുന്നതും ഒരു പ്രശ്നമാണ്.. മുഴുവന്‍ വിസ്തരിച്ചു പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല...
അപ്പോള്‍ സമയവും ഇല്ല എന്നാകുമ്പോള്‍ .....
എനിക്ക് തോന്നും ഞാന്‍ കുറച്ചു കൂടെ എന്റെ ടൈം മാനേജ് മെന്റില്‍ ശ്രദ്ധിക്കണം എന്ന് തോന്നുന്നു. ഹോസ്റ്റലില്‍ ഫോണിനായി അനുവദിച്ച സമയത്ത് മാത്രമേ ഫോണ്‍ വിളിക്കാവൂ എന്നൊക്കെയായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെ ഒന്നുമില്ലെങ്കിലും ഗൂഗിളിന്റെ ദയയാല്‍ ജി ടോകില്‍ എത്ര നേരം വേണമെങ്കിലും ഐ സ് ഡി ബില്‍ ടെന്‍ഷന്‍ ഇല്ലാതെ സംസരിക്കാമെങ്കിലും സമയമില്ല സമയമില്ല .....
ശ്രീ ,
ReplyDeleteഅതെ വളരെ ശരിയാ..
ഒഴാക്കന്‍.,
I know .... പക്ഷേ സ്വപ്നം കാണാല്ലോ.. :)
SONY.M.M. :)
ReplyDeleteകണ്ണൂരാന്‍ / K@nnooraan
ReplyDeleteഅതെ ..ചെറുതായിരുന്നപ്പോള്‍ വലുതാകാനും...
വലുതായപ്പോള്‍ ചെറുതാകാനും ..വിചിത്രമായ ആഗ്രഹങ്ങള്‍.. :)
കണ്ണൂരാന് ബുദ്ധിയുണ്ട് ...
ReplyDeleteആദ്യമായല്ല ഇവിടെ. കമന്റുന്നത് ആദ്യം. ചെറിയ പോസ്റ്റ്, നന്നായിരിക്കുന്നു. സാദാരണ എല്ലാരും ഇതേ പോലൊക്കെ തന്നെയാണ്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാലാശ്രമങ്ങളിലൂടെയുള്ള നമ്മുടെയൊക്കെ ഈ ചെറു ജീവിതത്തിൽ പല പല റോളുകളാണ്. അതിനനുസരിച്ച് നമ്മളൊക്കെ നമ്മളറിയാതെ തന്നെ മാറുന്നു.ഇൻഫാക്ട് മാറേണ്ടിവരുന്നു. ശരിയല്ലേ? കൊച്ച് പോസ്റ്റിൽ നൊസ്റ്റാൾജിക്കായി ഒരു നല്ല വിഷയം അവതരിപ്പിച്ചതിന് ആശംസകൾ..
ReplyDelete"അമ്മയോട് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ എല്ലാ പ്രശ്നവും പ്രശ്നമേ അല്ലാതായി തീരുന്ന ആ കുട്ടിക്കാലത്തേക്ക് ഒന്ന് കൂടെ മടങ്ങിപോകാന്‍ കഴിഞ്ഞെങ്കില്‍... "
ReplyDeleteവലിയ വലിയ പ്രശ്നങ്ങൾ പറയാൻ മടി.
സ്വയ വലുതായെന്ന തോന്നൽ.
പക്ഷേ ഇപ്പോഴും ആ ശബ്ദം കേട്ടേ തീരു. അല്ലേ?
Jishad Cronic :)
ReplyDeleteഹാപ്പി ബാച്ചിലേഴ്സ്, very true..thank you..
Kalavallabhan, yes...everyday.. :)