പേയിംഗ് ഗസ്റ്റ് താമസം മതിയായപ്പോഴാണ് ഹോസ്ടലിലേക്ക് മാറിയത്. രണ്ടു മാസമാണ് പേയിംഗ് ഗസ്റ്റ് ആയി താമസിച്ചത്. ഹോസ്ടലിന്റെ ഇരട്ടി റെന്റ് ആയിട്ടും അവിടം സെലക്ട് ചെയ്തതിനു കാരണം എന്റെ ഹോം സിക്ക്നെസ്സ് ആയിരുന്നു. ഹോംലി ആയിരിക്കും...പിന്നെ കോളെജിലേക്ക് നടന്നു പോയാല്‍ മതി ...പക്ഷെ ഒരാഴ്ച കൊണ്ട് തന്നെ അവിടത്തെ താമസം മതിയായി. ജീവിതത്തില്‍ ആദ്യമായി ഫുഡ് പോയിസണ്‍ കൂടെ പിടിച്ചതോടെ പൂര്‍ത്തിയായി ...പിന്നെ അവിടെ നിന്ന് ഓടി രക്ഷപെടുകയിരുന്നു.
വിമെന്‍സ് ഹോസ്റ്റല്‍... എന്റെ ക്ലാസ്സില്‍ തന്നെയുള്ള കുറെ കുട്ടികള്‍ അവിടെ ഉണ്ട്..പക്ഷെ സെമെസ്റെര്‍ തുടങ്ങിയിട്ട് രണ്ടു മാസത്തില്‍ ഏറെ ആയി.. ഹോസ്റ്റല്‍ ഫുള്‍.. സ്ടുടെന്റ്റ് റൂം ഒന്നും ഒഴിവില്ല...ബാങ്കില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ചേച്ചിയുടെ റൂമില്‍ ഒരു വേക്കന്‍സി ഉണ്ട് . അങ്ങോട്ട് പോകാമോ എന്ന് വാര്‍ഡന്‍ ചോദിച്ചപ്പോള്‍ എഞ്ചിനീയറിംഗ് പഠിത്തം തന്നെ മതിയാക്കി പോയാലോ എന്നാണ് ആദ്യം മനസ്സില്‍ വന്ന ചിന്ത.. റൂം ഒന്ന് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചത് അമ്മയാണ്.... ഓക്കേ..എന്നാല്‍ ശരി കണ്ടു നോക്കാം.. രണ്ടു ബെഡ് ഉള്ള ഒരു റൂം.. സ്ടുടെന്റ്റ് ഡോമിനെക്കാള്‍ ബെറ്റര്‍.. ആദ്യം തന്നെ ശ്രദ്ധിച്ചത് മേശപ്പുറത്തു അടുക്കി വച്ചിരിക്കുന്ന ബുക്സ് ആണ്... ഷേക്ക്‌സ്പിയാര്‍ മുതല്‍ കളിക്കുടുക്ക വരെ.. അത് കണ്ടതോടെ ഈ റൂം തന്നെ മതി എന്നായി ഞാന്‍...
അങ്ങനെയാണ് സീത ചേച്ചി എന്റെ റൂം മേറ്റ് ആയതു.. മധുരൈ -ല്‍ നിന്നും കേരളത്തില്‍ വന്നു ബാങ്ക് ഓഫീസര്‍ ആയി ജോലി ചെയ്യ്യുന്ന ഒത്തിരി ഒത്തിരി പുസ്ടകങ്ങള്‍ വായിക്കുന്ന പഠിപ്പിസ്റ്റ് സീത ചേച്ചി. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ നല്ല കൂടുകാരായി...സീത ചേച്ചിക്ക് മലയാളം അറിയില്ല..അതാണ് മേശപ്പുറത്തുള്ള കളിക്കുടുക്ക രഹസ്യം...മലയാളം പഠിക്കാനുള്ള ശ്രമം.. സീത ചേച്ചിയെ മലയാളം പഠിപ്പിക്കാന്‍ ഞാനും എന്നെ തമിള്‍ പഠിപ്പിക്കാന്‍ സീത ചേച്ചിയും ശ്രമിച്ചു. സീത ചേച്ചി എന്തായാലും മലയാളം പഠിച്ചു. എനിക്ക് ആ സമയത്ത് തമിള്‍ കുറച്ചൊക്കെ വായിക്കാന്‍ പറ്റുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഒക്കെ മറന്നു പോയി എന്ന് തോന്നുന്നു. സീത ചേച്ചിയുടെ കൂടുകാരായിരുന്ന ഹോസ്ടലിലെ വര്‍ക്കിംഗ് വിമെന്‍ എല്ലാവരും എന്റെയും കൂട്ടുകാരായി. രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ സീത ചേച്ചിക്ക് ട്രാന്‍സ്ഫര്‍ കിട്ടി പോയി. ഇടയ്ക്കൊക്കെ വിളിക്കാറുണ്ടായിരുന്നു അത് കഴിഞ്ഞും. ഏറ്റവും അവസാനം സീത ചേച്ചിയോട് സംസാരിച്ചത് സീത ചേച്ചിയുടെ കല്യാണകുറി കിട്ടിയപ്പോഴാണ്. എന്റെ ഏതോ ഒരു പരീക്ഷയുടെ ഇടയ്ക്കായിരുന്നു അത്. മധുരയില്‍ നിന്നും അകലെയുള്ള ഏതോ ഒരു വിദൂര ഗ്രാമത്തില്‍ കല്യാണത്തിനു പോവാന്‍ അന്ന് പറ്റിയില്ല. പക്ഷെ കല്യാണം കഴിഞ്ഞു സീത ചേച്ചി പോവുന്നത് ബാംഗ്ലൂര്‍ നഗരത്തിലേയ്ക്ക് ആണ് പോവുന്നത് കേട്ടപ്പോള്‍ വീണ്ടും ഉടനെ തന്നെ കാണാന്‍ സാധ്യതയുണ്ട് എന്ന് മനസ്സില്‍ കരുതി. എഞ്ചിനീയറിംഗ് കഴിഞ്ഞാല്‍ ഒരു പ്രധാന ഡസ്ടിനേഷന്‍ ആണല്ലോ ബാംഗ്ലൂര്‍. പക്ഷെ അതൊന്നും സംഭവിച്ചില്ല. സീത ചേച്ചിയെ കാണാനേ പറ്റിയില്ല എന്ന് മാത്രമല്ല ഫോണ്‍ നമ്പറും മാറി പോയി ഇമെയില്‍ ബൌണ്‍സ് ആയി. സീത ചേച്ചി ഇപ്പോള്‍ എവിടെയാണെന്ന് എനിക്ക് അറിയില്ല.
പക്ഷെ എപ്പോഴെങ്കിലും എവിടെ വച്ചെങ്കിലും കാണുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു മുഖം...ഇന്‍റര്‍നെറ്റില്‍ കുറെ തെരഞ്ഞെങ്കിലും കണ്ടു പിടിക്കാനും പറ്റിയില്ല..മനസ്സില്‍ സൂക്ഷിക്കുന്ന സൌഹൃദങ്ങള്‍ ഒരിക്കലും എന്നെന്നേക്കുമായി നഷ്ടമാവില്ല..ഇത് സീത ചേച്ചി കാണാന്‍ ഇടയാകുമോ? കണ്ടാല്‍ തന്നെ മലയാളം മറന്നു പോയോ ആവോ?
സീത ചേച്ചിയെ വീണ്ടും കാണാൻ പ്രാർഥനയോടെ……..
ReplyDeletebest of luck!
ReplyDeleteമലയാളം മറക്കാത്ത, ആ പഴയ സീത ചേച്ചിയെ വൈകാതെ കണ്ടുകിട്ടുമെന്ന് പ്രത്യാശിയ്ക്കാം :)
ReplyDeleteal d bst
ReplyDeleteസീതയെത്തേടി..... :)
ReplyDeleteലളിതമായി, പൊയ്പ്പോയ ഒരു നല്ല കൂട്ടിനെ കുറിച്ചെഴുതി. സീതച്ചേച്ചിയെ വീണ്ടും കണ്ടുമുട്ടട്ടേ എന്ന് ആശംസിക്കുന്നു!
ReplyDeleteഷേക്ക്‌സ്പിയാര്‍ മുതല്‍ കളിക്കുടുക്ക വരെ.. അത് കണ്ടതോടെ ഈ റൂം തന്നെ മതി എന്നായി ഞാന്‍... .... ഞാനും അങ്ങനെ തന്നെ വിചാരിച്ചേനെ .... :)
ReplyDeleteഎത്രയും പെട്ടെന്ന് സീതച്ചേച്ചിയെ കണ്ടു പിടിക്കാന്‍ കഴിയട്ടെ എന്ന ആശംസിക്കുന്നു ....
വായിക്കാൻ നല്ല രസമുള്ള പോസ്റ്റ്.ആ സീത ചേച്ചിയെ ഇനിയും കാണാൻ പറ്റട്ടെ:)
ReplyDeleteയഥാര്‍ത്ഥ സൗഹൃദം ഒരിക്കലും മരിക്കില്ല...അത് സത്യമാണ്.
ReplyDeleteഎന്നെങ്കിലും, എവിടെയെങ്കിലും വെച്ച് വീണ്ടും കണ്ടുമുട്ടും...
കണ്ടു മുട്ടട്ടെ എന്നാശംസിക്കുന്നു...
അതിനൊരുദാഹരണം ദാ ഇവിടെയുണ്ട്.
കളിക്കുടുക്ക വരെയുള്ള വലിയ പുസ്തക ലിസ്റ്റ് കണ്ടിരുന്നേല്‍ ഞാനും അങ്ങനൊരു റൂം മേറ്റിനടുത്തേക്ക് ഒരു വിഷമവുമില്ലാതെ ഓടിച്ചെന്നേനെ.:)
ReplyDeleteചിലപ്പോള്‍ അപ്രതീക്ഷിതമായി പൊടുന്നനെ എവിടെയെങ്കിലും വെച്ച് സീത ചേച്ചിയെ കണ്ടുമുട്ടും ദിയ..അതാണ് ജീവിതം.:)
kollaam..!
ReplyDeleteവരും വരാതിരിക്കില്ല...
ReplyDeleteസീതേച്ചിയെന്ന സ്നേഹത്തണല്‍...
ReplyDeleteനന്നായനുഭവപ്പെട്ടു.
സീതചേച്ചിയെ എന്നെങ്കിലും കണ്ടുമുട്ടാതിരിക്കില്ല. തീര്‍ച്ച. ദിയ ഇപ്പോഴും ആ ചേച്ചിയെ ഓര്‍ക്കുന്നുണ്ടല്ലോ? അവരീ വിവരം അറിഞ്ഞാല്‍ എത്രമാത്രം സന്തോഷിക്കും.
ReplyDeleteവളരെ നാളായി കാണാൻ ആഗ്രഹിക്കുന്ന ആളെ അകസ്മികമായി കാണുന്ന ആ ഒരു ഫീലിങ്ങ് തന്നെയല്ലേ മനോഹരം. ഉടനെ അത്തരമൊരു സന്ദർഭം ഉണ്ടാവട്ടെ. സുഖം??
ReplyDeletethank you guys..:)
ReplyDelete