"തനു വെഡ്സ് മനു" കണ്ടു കഴിഞ്ഞപ്പോഴാണ് ആ പാട്ട് ഓര്മ വന്നത്..
നാവിന്റെ തുമ്പത്ത് ഉണ്ട് വരികള്‍...പക്ഷേ പുറത്തേക്ക് വരുന്നില്ല..ട്യൂണും എനിക്കറിയാം..പക്ഷേ ഒന്ന് മൂളാന്‍ പോലും പറ്റുന്നില്ല..ഇനി ആ പാട്ട് കിട്ടാതെ ഒരു സമാധാനമുണ്ടാവില്ല..
"മിസ്സ് യു ലച്ചു..മൈ ഡിയര്‍ സിസ്റ്റര്‍... "
ഇങ്ങനത്തെ സാഹചര്യങ്ങളില്‍ എന്നെ രക്ഷിക്കാന്‍ അവള്‍ തന്നെ വേണം,,
കണ്ണനോട് ചോദിച്ചിട്ട് കണ്ണന്‍ തിങ്ക് ചെയ്യുന്നില്ല..12.30 ആയി..കുട്ടീ നിനക്ക് വേറെ പണിയൊന്നുമില്ലെങ്കില്‍ പോയി ഉറങ്ങിക്കൂടെ എന്ന് ചോദിക്കുന്നു..ഇനി ഇപ്പോള്‍ ഇത് കണ്ടു പിടിക്കാതെ എനിക്ക് ഉറങ്ങാന്‍ പറ്റില്ല കണ്ണാ..
"കണ്ണാ..ഇതു നിനക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്..ഒന്ന് ആലോചിച്ചു നോക്കൂ.. കങ്കണയും ഇമ്രാന്‍ ഹാഷിമിയും ആണ്. നിന്നെ കിട്ടിയാല്‍.. നിന്നെ കിട്ടിയെങ്കില്‍ എന്നോ...അങ്ങനെയെന്തോ ..."
"തൂ മിലേ....."
"അയ്യോ അല്ല.."
കങ്കണ ..ഇമ്രാന്‍ ഹാഷിമി എന്നൊക്കെ ഗൂഗിളില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍...പെട്ടെന്ന് ...യെസ്..കിട്ടിപ്പോയി..ഗൂഗിളിനോട് ചോദിയ്ക്കാന്‍ പോയത് ബ്രെയിനിനു ഇഷ്ടമായില്ലാന്നു തോന്നുന്നു..
അഗര്‍ തും മില്‍ ജാവോ..
ഇതില്‍ എവിടെയാ കങ്കണ എന്നല്ലേ..? ക്ഷമിക്കൂ...തെറ്റിപോയി..എങ്ങനെയോ കങ്കണയുടെ മുഖമായിരുന്നു ഈ പാട്ടില്‍ എന്റെ തലയില്‍ രജിസ്റ്റര്‍ ആയിരുന്നത്...
എന്തായാലും ഇന്നലെ മുതല്‍ ഞാന്‍ ഈ പാട്ട് മൂളുന്നു..
കണ്ണനും...ഹി ഹി.. ഇന്ന് രാവിലെ ഉണ്രന്നപ്പോള്‍ കേട്ടത്..
"അഗര്‍ തും മില്‍ ജാവോ
നഹാനാ ചോട് ദേന്ഗെ ഹം.. "
"then definitely you will lose her.. Kanna.. :) :)"
കണ്ണന്റെ ഹിന്ദി എന്റെ ഹിന്ദിയേക്കാള്‍ വളരെ വളരെ ഭേദമാണ് ..പക്ഷേ പകുതി ഉറക്കത്തില്‍ പാട്ട് പാടിയാല്‍ ആര്‍ക്കും ഇത്തരം അബദ്ധങ്ങളൊക്കെ പറ്റും അല്ലേ?
zamaanaa chod denge hum..
ReplyDeleteI know that.. :( I was trying to point out the joke in that mistake only...hope you understood..seems I am very bad at writing.. :(
ReplyDeleteഹി ഹി ഹി..... കുളിച്ചില്ലേൽ.....:)
ReplyDeleteനിന്നെ കിട്ടിയാല്‍ കുളീം,തേവാരോം നിര്‍ത്തുമെന്നല്ലേ :D
ReplyDeleteഇപ്പോഴത്തെ ദിയേടെ പോസ്റ്റൊക്കെ ക്യൂട്ട് കുഞ്ഞിപ്പോസ്റ്റുകളാണല്ലോ.നല്ല രസോണ്ട് വായിക്കാന്‍ :)
കിങ്ങിണിക്കുട്ടി...
ReplyDeleteകുളി പാടെ ഉപേക്ഷിച്ചാല്‍ .. :) :)
റോസ്..
ReplyDeleteവലിയ പോസ്ട് ഒന്നും എഴുതാന്‍ പറ്റുന്നില്ല. ബ്ലോഗ് ചിതലരിചു പോകാതിരിക്കാന്‍ കുഞ്ഞിപ്പോസ്റ്റുകള്‍ എങ്കിലും ആവട്ടെ എന്നു കരുതിയാ..ഇഷ്ടമായതില്‍ വളരെ സന്തോഷം.. :)
ഇത് മിക്കപ്പോഴും എനിക്കും പറ്റുന്നതാ, ഒരു പാട്ടന്വേഷിക്കും, അതില്‍ വേറെ പലരെയും വച്ച് ആലോചിക്കും, അല്ലെങ്കില്‍ ഒരു പേര്, അതിന്റെ ആദ്യ അക്ഷരമായി മനസ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വേറെ ഏതെന്കിലും അക്ഷരം ആയിരിക്കും. ആദ്യമായാ ഇവിടെ. ഫോളോവേഴ്സ് ഗാഡ്ജറ്റ് എവിടെ? അപ്പോള്‍ പുതിയ പോസ്റ്റുകള്‍ മിസ്സാവില്ലായിരുന്നു.
ReplyDeleteവലിയ പോസ്റ്റ് ഒന്നും എഴുതാന്‍ പറ്റുന്നില്ല എന്നൊക്കെ വെറുതേ തോന്നുന്നതാ മാഷേ. കുറച്ച് സമയം എടുത്താലും എഴുതുക , എഴുതിക്കൊണ്ടേയിരിക്കുക.
ReplyDeleteആശംസകളോടെ
satheeshharipad.blogspot.com
kollaam kollaam :)
ReplyDeleteങ്ങേ!!
ReplyDeleteഎന്നിട്ടിപ്പോൾ കുളിച്ചിട്ട് എത്രയായി??
ഫഗവാനേ നമ്മൾ അവിടെയൊന്നുമല്ലാത്തത് എത്ര നന്നായി.
എന്തായാലും പാട്ടിന്റെ പാരഡി ഉണ്ടാക്കിയത് ഇഷ്ടപ്പെട്ടു. നഹാനാ ഛോഡ് ദേംഗേ ഹം!! ഹഹ
best wishes
ReplyDelete