Thursday, December 16, 2010

എന്നെ പേടിപ്പിച്ച സ്വപ്‌നങ്ങള്‍

എന്നെ പേടിപ്പെടുത്തിയ ചില സ്വപ്‌നങ്ങള്‍ ആവട്ടെ ഇന്നത്തെ വിഷയം.

റോഡില്‍ ഇറങ്ങിയാല്‍ പിള്ളേര്പിടുത്തക്കാര്‍ വന്നു പിടിച്ചു കൊണ്ട് പോകും. അവര്‍ കുട്ടികളുടെ കണ്ണ് കുത്തിപൊട്ടിച്ചു  ഭിക്ഷയെടുപ്പിക്കും. ഈ കഥകളൊക്കെ പറഞ്ഞു മുത്തശ്ശി എന്നെ പേടിപ്പിച്ചിരുന്നു. തരം കിട്ടിയാല്‍ റോഡിലേക്ക് ഓടി ഇറങ്ങുന്ന കുട്ടിയെ മുത്തശ്ശിക്ക് കണ്ട്രോള്‍ ചെയ്യേണ്ടേ? എന്തായാലും ഈ  കഥകള്‍  എന്റെ കുഞ്ഞുമനസ്സില്‍ വളരെ ആഴത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്ന് മുത്തശ്ശിക്ക് അറിയില്ല്ലല്ലോ.

എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ വന്നെത്തിയ അതിഥി ആയിരുന്നു എന്റെ അനിയത്തി....അവളെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല്ലായിരുന്നു എന്നാണ് എന്റെ ഓര്മ..അമ്മ അവളെ   എപ്പോഴും എടുത്തു നടന്നതൊന്നും എനിയ്ക്ക് തീരെ ഇഷ്ടമായില്ല... പിന്നെ അമ്മയുടെ അടുത്ത് കിടന്നുറങ്ങാനുള്ള അവകാശവും അവള്‍ തട്ടിയെടുത്തു.. എന്റെ കൂടെ എപ്പോഴും മുത്തശ്ശി ഉണ്ടായിരുന്നെങ്കിലും അമ്മയെ ഒത്തിരി മിസ്സ്‌ ചെയ്തു... മുത്തശ്ശി ഉണ്ടാക്കിതരുന്ന പ്ലാവില പാത്രങ്ങള്‍ക്കൊന്നും അമ്മയുണ്ടാക്കുന്നതിന്റെ അത്രയും പെര്‍ഫക്ഷന്‍ ഇല്ല എന്നൊക്കെ പറഞ്ഞിട്ടും വാവ കാരണം അമ്മക്ക് എന്നോടൊപ്പം കളിയ്ക്കാന്‍ സമയമില്ല..ഇത്രയൊക്കെ കാരണങ്ങള്‍ ഉണ്ടായിട്ടും എനിക്ക് എന്റെ അനിയത്തിയെ എപ്പോഴോ ഒത്തിരി ഇഷ്ടമായി...
 ആ സമയത്ത്  കുറെ വര്‍ഷങ്ങള്‍ എന്നെ ഏറ്റവും പേടിപ്പെടുത്തിയ സ്വപ്നമായിരുന്നു എന്നോടൊപ്പം കളിക്കുന്ന അവളെ പിള്ളേര് പിടുത്തക്കാര്‍ പിടിച്ചു കൊണ്ട് പോകുന്നത്.. എത്രയോ കാലങ്ങള്‍ ഈ സ്വപ്നം എന്നെ പേടിപ്പിച്ചു..

മറ്റൊരു  വിചിത്ര സ്വപ്നമായിരുന്നു മൃഗശാലയില്‍ നിന്നും പുറത്തു ചാടി സ്കൂളില്‍ വരുന്ന കടുവ.. എത്രയോ രാത്രികള്‍ കടുവയെ കണ്ടു പേടിച്ചു ജനലില്‍ കൂടെ പുറത്തേക്ക് ചാടി ഓടി ഞാനും എന്റെ കൂട്ടുകാരും.. ശിക്കാരി ശംഭു കുറച്ചു  കൂടുതല്‍ വായിച്ചതിന്റെ സൈഡ് എഫക്റ്റ് ആയിരുന്നു എന്ന് തോന്നുന്നു അത്.. എന്തുകൊണ്ടോ കൂട്ടൂസനും ഡാകിനി അമ്മൂമ്മയും ഒന്നും സ്വപ്നങ്ങളില്‍ വന്നതായി ഓര്‍ക്കുന്നേ ഇല്ല..

സയന്‍സ് ഫിക്ഷന്‍സ് വായിച്ചു തുടങ്ങിയപ്പോള്‍ ഞാനാകുന്ന ബഹിരാകാശ സഞ്ചാരിയും എന്നെ വിഴുങ്ങാന്‍ വന്ന ബ്ലാക്ക്‌ ഹോളുമൊക്കെ ആയി പേടിസ്വപ്നങ്ങള്‍..പരീക്ഷക്കിടയില്‍ മഷി തീര്‍ന്നു പോകുന്ന പേനയും ലേറ്റ് ആയി പരീക്ഷക്ക്‌ എത്തുന്ന ഞാനും ഒക്കെ ആയിരുന്നു  സ്വപ്നത്തിലെ മറ്റു വിഷയങ്ങള്‍.. കമ്പ്യൂട്ടര്‍ ഗെയിംസ്-ന്റെ കൂട്ടുകാരി ആയപ്പോള്‍ കാര്‍ഡ്‌ കഥാപാത്രങ്ങളുടെ  അത്ഭുത ലോകത്തില്‍ ഞാനും അലഞ്ഞു നടന്നു ആലീസിനെ പോലെ. സ്വപ്നങ്ങളില്‍ പസില്‍സ് സോള്‍വ്‌ ചെയ്തു.


ഏറ്റവും അടുത്ത കാലത്തായി എന്നെ പേടിപ്പിച്ച സ്വപ്‌നങ്ങള്‍ ഉണ്ടായതു എക്സോര്‍സിസം ഓഫ് എമിലി റോസ് കണ്ട സമയത്തായിരുന്നു..എന്നെ ഇത്രയും പേടിപ്പിച്ച വേറൊരു ഹൊറര്‍ മൂവിയും ഇല്ല. ആ മൂവി കണ്ടു കഴിഞ്ഞു കുറച്ചു നാള്‍ പതിവായി ഞാനും രാവിലെ മൂന്ന് മണിയോട് അടുത്ത സമയത്ത് ഉണര്‍ന്നിരുന്നു എന്നതായിരുന്നു ഏറ്റവും അധികം പേടിപ്പിച്ച കാര്യം..ഡെവിള്‍സ് ടൈം 3.00 am . വര്‍ഷങ്ങളായി  ഉണ്ടായിരുന്ന  ചില അടിസ്ഥാനപരമായ വിശ്വാസങ്ങള്‍ക്ക് ചലനം സൃഷ്ടിച്ച സിനിമ  ആയിരുന്നു അത്.

ഇനിയൊരു സ്വപ്നം കൂടെയുണ്ട് ലിസ്റ്റില്‍.. അതിനെ പേടി സ്വപ്നം എന്ന് വിളിക്കാന്‍ പറ്റിയില്ല..  ആദ്യമായി എന്റെ മുത്തശ്ശി സ്വപ്നത്തില്‍ വന്ന ദിവസം. ഞാനും മുത്തശ്ശിയും  മുത്തശ്ശിയുടെ വീടിനു പുറത്തു കളിക്കുന്നത് നല്ലപോലെ ഓര്‍ക്കുന്നുണ്ട്....അത് കഴിഞ്ഞു ഞങ്ങള്‍ വീടിനുള്ളിലേക്ക് പോയി...അപ്പോള്‍ എന്റെ കൂടെയുള്ളത് അച്ഛമ്മ ആയിരുന്നു. മുത്തശ്ശിയെ കാണാനുമില്ല..പിന്നെയും ഓര്‍ത്തെടുക്കാനാവാത്ത എന്തൊക്കെയോ കണ്ടു ഞാന്‍ ഉണര്‍ന്നു. പിറ്റേന്ന് രാവിലെ മുത്തശ്ശിയോടും അച്ഛമ്മയോടും ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മുത്തശ്ശി മരിച്ചു എന്ന വാര്‍ത്ത എന്നെ തേടിയെത്തി..ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്വപ്നം...

14 comments:

  1. നമ്മള്‍ എന്ത് കാണാന്‍ ആഗ്രഹിക്കുന്നോ/എന്താണോ നമ്മുടെ മനസ്സിനെ ആഴത്തില്‍ ടച്ച്‌ ചെയ്യുന്നത് അതാണ്‌ സ്വപ്നമായി വരിക എന്ന് തോന്നുന്നു.
    എന്തായാലും പേടിപ്പിച്ച സ്വപ്‌നങ്ങള്‍ കൊള്ളാം. പെട്ടന്ന് അടുത്ത പോസ്റ്റ്‌ എഴുതു, ഇല്ലെങ്കില്‍ ഗബ്ബര്‍ നെ വിളിക്കും....

    ReplyDelete
  2. 'പരീക്ഷക്കിടയില്‍ മഷി തീര്‍ന്നു പോകുന്ന പേനയും ലേറ്റ് ആയി പരീക്ഷക്ക്‌ എത്തുന്ന ഞാനും ഒക്കെ ആയിരുന്നു സ്വപ്നത്തിലെ മറ്റു വിഷയങ്ങള്‍..'

    ഇതെന്റെ സ്ഥിരം സ്വപ്നമാണു ദിയ.സ്വപ്നമാണല്ലോന്നുണര്‍ന്നു കഴിയുമ്പോള്‍ തോന്നുന്ന അപ്പോഴത്തെ ആശ്വാസം ചില്ലറയല്ല.:)

    അവസാനം പറഞ്ഞ പോലത്തെ മുന്‍പേ നടക്കുന്ന ചില സ്വപ്നങ്ങളെ കുറിച്ചുള്ളൊരു സ്വപ്ന പോസ്റ്റ്
    ഇവിടെയുണ്ട് ..

    പിന്നെ എന്റെ വക സ്വപ്നാന്വേഷണ പരീക്ഷണങ്ങള്‍
    ഇവിടേം കാണാം..:)

    ReplyDelete
  3. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ കണ്ടുറങ്ങിയാല്‍ പിന്നെങ്ങനാ??!

    കുറിച്ചിട്ട സ്വപ്നങ്ങള്‍ നന്നായി.

    ReplyDelete
  4. സത്യം പറഞ്ഞോ .. ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഒക്കെ എങ്ങനെ നിങ്ങളും കണ്ടു. ഹി ഹി
    പോസ്റ്റ്‌ നന്നായി

    ReplyDelete
  5. ഇങ്ങനെയും സ്വപ്നങ്ങള്‍....

    ReplyDelete
  6. എന്തു കൊണ്ടോ ഒരു കാലത്തും പരീക്ഷയെ പേടിച്ചിട്ടില്ലാത്തതു കൊണ്ട് പരീക്ഷാപ്പേടി എന്നെ ഒരിയ്ക്കലും സ്വപ്നങ്ങളില്‍ അലട്ടിയിട്ടില്ല.

    പക്ഷേ, കുഞ്ഞുന്നാളു മുതലേ വല്ലപ്പോഴുമൊക്കെ പതിവു തെറ്റാതെ സ്വപ്നങ്ങളില്‍ വന്ന് അലോസരപ്പെടുത്തിയിട്ടുള്ള ചില സ്വപ്നങ്ങളുണ്ട്. വര്‍ഷങ്ങളോളം എന്നെ പിന്‍തുടര്‍ന്നിരുന്ന ചില സ്വപ്നങ്ങള്‍... പിന്നെ, സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാനാകാത്ത വിധം ജീവിതവുമായി ഇടകലര്‍ന്ന ചില സ്വപ്നങ്ങളുമുണ്ട്.(അതൊക്കെ ഒരിയ്ക്കല്‍ പോസ്റ്റാക്കണം എന്ന് കരുതിയതാണ് നോക്കട്ടെ).

    എന്തായാലും സ്വപ്നങ്ങളെ ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റ് ഇഷ്ടമായി, അവസാനത്തെ ആ സ്വപ്നം കൂടുതല്‍ ഹൃദ്യവുമായി. നല്ല സ്വപ്നങ്ങള്‍ ഇനിയുമുണ്ടാകട്ടെ.

    ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍!

    ReplyDelete
  7. ഹാപ്പി ബാച്ചിലേഴ്സ്,
    അതെ. എനിക്കും അങ്ങനെ തന്നെ തോന്നുന്നു.
    പുതിയ പോസ്റ്റ്‌ എഴുതണമെന്നു ആഗ്രഹം ഉണ്ടെങ്കിലും വല്ലാത്ത വിഷയ ദാരിദ്ര്യം.. :)

    ReplyDelete
  8. റിയാസ് (മിഴിനീര്‍ത്തുള്ളി)

    വന്നതിനു നന്ദി :)

    ReplyDelete
  9. Rare റോസ്,

    ശരിയാ റോസ്..സ്വപ്നമാണെന്ന് മനസ്സിലാവുമ്പോള്‍ തോന്നുന്ന ആശ്വാസം ....:)
    സ്വപ്നാന്വേഷണ പരീക്ഷണങ്ങളും മുന്‍പേ നടക്കുന്ന സ്വപ്നങ്ങളും മുന്‍പേ വായിച്ചിട്ടുണ്ട്..
    ഇപ്പോള്‍ ഒന്നും കൂടെ വായിച്ചു..

    എത്ര എഴുതിയാലും തീരാത്ത എല്ലാവരും എഴുതാനിഷ്ടപ്പെടുന്ന ഒരു വിഷയമാണെന്ന് തോന്നുന്നു അല്ലേ സ്വപ്‌നങ്ങള്‍.

    ReplyDelete
  10. നിശാസുരഭി,

    കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന് പറഞ്ഞപ്പോള്‍ അത് ഒന്നു കൂടെ കാണാന്‍ ഒരാഗ്രഹം..:)

    ReplyDelete
  11. കിരണ്‍ ,

    നിങ്ങളും ഈ സ്വപ്‌നങ്ങള്‍ കണ്ടുവെന്നോ....റോസിന്റെയും സ്വപ്‌നങ്ങള്‍...
    interesting :)

    ReplyDelete
  12. faisu മദീന,

    അതെ അതെ..ഇങ്ങനെയും..:)

    ReplyDelete
  13. ശ്രീ,

    പരീക്ഷ മുതല്‍ അമ്പലത്തിലെ ഉത്സവം വരെ ഞാന്‍ മിസ്സ്‌ ആയാലോ എന്നൊരു പേടി എപ്പോഴും എന്റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നു..എല്ലായിടത്തും കൃത്യ സമയത്ത് തന്നെ എത്തിയിരുന്ന കുട്ടിയായിരുന്നിട്ടും എങ്ങനെയാണ് ഈ പേടി ഉണ്ടായതെന്ന് അറിയില്ല.. :)

    ReplyDelete