Thursday, January 13, 2011

ഒരു ഗിന്നസ് റെക്കോര്‍ഡിന്റെ കഥ

2010 ഒക്ടോബറില്‍ നടന്ന ഒരു കഥ പറയാം.
ഞങ്ങളുടെ അടുത്തുള്ള ഇന്ത്യന്‍ ഗ്രോസറി ഷോപിന്റെ ഒരു ഈ മെയില്‍ കിട്ടിയപ്പോഴാണ് ഐഡിയ ക്ലിക്ക് ചെയ്തത്. കര്‍വാ ചൌത് ദിവസം അവിടെ വച്ച് ഫ്രീ ആയി ഹെന്ന ഡിസൈന്‍ വരച്ചു തരും എന്നായിരുന്നു മെയില്‍. കര്‍വ ചൌത് എന്ന് പറഞ്ഞാല്‍ കരണ്‍ ജോഹറിന്റെ സിനിമകളില്‍ ഉള്ള മനോഹരമായ ആചാരം ..അരിപ്പയില്‍ കൂടെ ചന്ദ്രനെ കാണുന്ന രസകരമായ വിചിത്രമായ മറ്റൊരു ഇന്ത്യന്‍ ആചാരം... അതായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം. എന്തായാലും ഇന്ത്യന്‍ സംസ്കരത്തിനോട് ഇഴുകി ചേര്‍ന്നിരിക്കുന്ന ഈ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ എനിക്ക് ഇഷ്ടമാണ്. അങ്ങനെ ഇത്തവണത്തെ കര്‍വാ ചൌതിനു ഞാനും കൂടട്ടെ എന്ന് കണ്ണനോട് ചോദിച്ചപ്പോള്‍ വൈ നോട്ട്? എന്നായി കണ്ണന്‍. അങ്ങനെ ഞാനും ജീവിതത്തിലെ ആദ്യത്തെ കര്‍വാ ചൌത്  എടുക്കാന്‍ തീരുമാനിച്ചു. നമ്മുടെ നാട്ടിലെ തിരുവാതിര വ്രതത്തിന്റെയോ സോമവാര വ്രതത്തിന്റെയോ ഒരു നോര്‍ത്ത് ഇന്ത്യന്‍ വേര്‍ഷന്‍.

കര്‍വാചൌതിന്റെ തലേ ദിവസമാണ് ഹെന്നാ ഡേ. ഞാനും ആ ഷോപ്പില്‍ പോയി രണ്ടു കയ്യിലും മനോഹരമായ ഹെന്ന ഡിസൈന്‍ വരച്ചു. ഗൂഗിള്‍ അമ്മാവന്റെ സഹായത്തോടെ കര്‍വാ ചൌതിന്റെ രീതികളൊക്കെ വായിച്ചു പഠിച്ചു. അതിരാവിലെ സൂര്യോദയത്തിനു മുന്‍പുതന്നെ ഉണര്‍ന്നു ഗൂഗിള്‍ പറഞ്ഞത് പോലെ സേമിയ പാല്പായസമൊക്കെ കഴിച്ചു കര്‍വാ ചൌത് തുടങ്ങി. അതുകഴിഞ്ഞ് ചന്ദ്രനുദിക്കുന്നത് വരെ ഭക്ഷണം കഴിക്കാന്‍ പാടില്ല. വെള്ളവും കുടിക്കരുത്. ഓക്കേ ...അത്ര പ്രയാസമൊന്നും  ഇല്ല. ബ്രീക്ഫാസ്റ്റ് സ്കിപ് ചെയ്യുന്നതും ലഞ്ച് സ്കിപ് ചെയ്യുന്നതും ഒന്നും പുതുമയുള്ള കാര്യങ്ങളല്ലല്ലോ. ഇടയ്ക്കു ഞാന്‍ ഒത്തിരി വര്‍ക്കഹോളിക് ആവുമ്പോള്‍ ഇതൊക്കെ ചെയ്യാറുള്ളതാണ്.  ഇങ്ങനെയൊക്കെ ആയിരുന്നു എന്റെ ചിന്തകള്‍.  അത് മാത്രമല്ല കണ്ണനും ഭക്ഷണം സ്കിപ് ചെയ്തു എനിക്ക് കമ്പനി തരാമെന്നും സമ്മതിച്ചു.

ഓഫീസില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് അന്നാണ് ഫോട്ടോ ഡേ. ഞങ്ങളുടെ അമേരിക്കന്‍ മാര്‍ക്കറ്റിംഗ് ടീമിന് കൊടുക്കാന്‍ ന്യൂ സീലന്റിലെ IT ടീമിന്റെ ഫോട്ടോ എടുക്കുന്ന ദിവസം. വളരെ വളരെ സ്മാര്‍ട്ട്‌ ആയ ഒരു IT ടീം ഇവിടെ ഈ ലോകത്തിന്റെ അറ്റത്തു ഉണ്ടെന്നു ഞങ്ങളുടെ ക്ലയന്റ്സ് വിശ്വസിക്കുന്നില്ലത്രേ. അവരെ കാണിക്കാനാണ് ഫോട്ടോ. 11 മണി കഴിഞ്ഞപ്പോള്‍ എല്ലാരും കൂടെ വലിയ രണ്ടു ബസില്‍ കയറി മിഷന്‍ ബേയിലേക്ക് പോയി. ഓക്ക്ലന്റിലെ ഒരു മനോഹരമായ ബീച്ചാണ് മിഷന്‍ ബേ. അവിടെ നിന്നാല്‍ നമ്മുടെ രണ്ഗിടോടോ ഭീമന്റെ ബാക്ക്ഗ്രൌണ്ടില്‍ മനോഹരമായ ഫോട്ടോ കിട്ടും. ഫോട്ടോ മാത്രമല്ല ന്യൂ സീലന്റിന്റെ നാഷണല്‍ ഫുഡ്‌ ആണെന്ന് കിവിസ്  അവകാശപ്പെടുന്ന ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് കഴിക്കുക എന്നതായിരുന്നു അടുത്ത പരിപാടി. പിക്നിക് മേശകളിലും ബീച്ചിലുമൊക്കെ ഇരുന്നു എന്റെ കൂട്ടുകാര്‍ ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് കഴിച്ചപ്പോള്‍ അത് വരെ ഇല്ലാതിരുന്ന വിശപ്പ്‌ ഓടി വന്നു. വളരെ അടുത്ത കാലത്തായി മാത്രം നോണ്‍ വെജ് കഴിക്കാന്‍ തുടങ്ങിയ എനിക്ക് അത്ര ഇഷ്ടമുള്ള ഒരു ഭക്ഷണമൊന്നുമല്ല ഫിഷ്‌ ആന്‍ഡ്‌ ചിപ്സ്. എന്നാലും ആ പിക്നിക് മൂഡില്‍ എല്ലാവരും കഴിക്കുന്നത്‌ കണ്ടപ്പോള്‍ എന്തോ ഒരു ചെറിയ വിഷമം. അത് കഴിഞ്ഞു ഐസ് ക്രീം വന്നു. അതും കൂടെ കണ്ടപ്പോള്‍ വിഷമം ഒന്ന് കൂടെ കൂടി. ഭാഗ്യത്തിന് കൂട്ടിനു പഞ്ചാബിയായ ഗായത്രിയും ഉണ്ടായിരുന്നു. എന്തായാലും എല്ലാവരും എന്റെ കര്‍വാചൌത്  കഥ അറിഞ്ഞു. പിന്നെ അതിനു പിന്നിലെ കഥയൊക്കെ പറഞ്ഞു അങ്ങനെ കണ്ട്രോള്‍ ചെയ്തു പിടിച്ചു നിന്നു. ഗായത്രി വൈകുന്നേരം ഏതോ അമ്പലത്തിലേക്ക് പോകുമെന്നും അവിടെ പൂജ കഴിഞ്ഞാല്‍ ഒരു പ്രാവശ്യം വെള്ളം കുടിക്കാമെന്നും പറഞ്ഞു. അത് കഴിഞ്ഞു ചന്ദ്രനുദിച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാം. എനിക്ക് അപ്പോള്‍ വിശപ്പൊന്നും തോന്നിയില്ല. പിന്നെ ഈ പറയുന്ന അമ്പലം ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നു ഒത്തിരി ദൂരെയും ആണ്. ഞാന്‍ ഏതായാലും ഗൂഗിള്‍ അമ്മാവന്റെ വഴി തന്നെ പിന്തുടരാന്‍  തീരുമാനിച്ചു.  എന്തായാലും ആറു മണി കഴിയുമ്പോള്‍ ചന്ദ്രനുദിക്കില്ലേ. പിന്നെ എന്തിനാ അതിനിടക്ക് വെള്ളം കുടിക്കുന്നത്. അത് വരെ പിടിച്ചു നില്ക്കാന്‍ എന്തായാലും എനിക്ക് പറ്റും.

ഫോട്ടോ സെഷന്‍ കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ജൂഡിയുടെ ബര്ത്ഡേ സെലിബ്രേഷന്‍. എറിക്ക ഉണ്ടാക്കിയ മനോഹരമായ ചെറി കേക്ക്. ഈശ്വരാ എന്തൊക്കെ പരീക്ഷണങ്ങള്‍!!!! കണ്ട്രോള്‍ തരൂ.
ഗായത്രി മൂന്നു മണിക്ക് തന്നെ ഓഫീസില്‍ നിന്നിറങ്ങി അമ്പലത്തിലേക്ക് പോയി. ഞാന്‍ പതിവ് പോലെ 5 .30  നും. വീട്ടില്‍ എത്തി തലേ ദിവസം വാങ്ങിയ കര്‍വാ ചൌത്  സ്വീറ്റ്സ് ഒക്കെ ഒരു താലത്തില്‍ നിരത്തി , തലേ ദിവസം വാങ്ങിയ അരിപ്പയും ഒക്കെ എടുത്തു വച്ച് ചന്ദ്രനുദിക്കുന്നതും  കാത്തിരുന്നു. പക്ഷെ 7 മണി ആയിട്ടും ചന്ദ്രന്‍ പോയിട്ട് ഒരു കുഞ്ഞു നക്ഷത്രം പോലും  ഇല്ല. പാവം ഞാനും കണ്ണനും.  മൂണ്‍ റൈസ് ടൈം എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു നോക്കിയപ്പോള്‍ 12 .45 am . അതോടെ കര്‍വാ ചൌത് ഇന്ത്യയിലെ നടക്കൂ എന്ന് മനസ്സിലായി.

പിന്നെയും  6 മണിക്കൂറുകള്‍ ... ഓരോ മിനിട്ടും ഓരോ യുഗങ്ങളായി തോന്നി. അവസാനം 12 . 55  ആയപ്പോള്‍ ഒരു കുഞ്ഞു ചന്ദ്രന്‍ അതാ ചിരിച്ചു നില്‍ക്കുന്നു  എന്ന് കണ്ണന്‍  പറഞ്ഞു,   ഓടി പോയി അരിപ്പയില്‍ കൂടെ ചന്ദ്രനേയും അത് കഴിഞ്ഞു കണ്ണനെയും കണ്ടു. എന്നിട്ട് വീട്ടിലുണ്ടായിരുന്ന കഴിയ്ക്കബിള്‍ ആയുള്ള എല്ലാം മിന്നല്‍ വേഗത്തില്‍ കഴിച്ചു തീര്‍ത്തത് റെക്കോര്‍ഡ്‌ ചെയ്യാന്‍ ഗിന്നസ് ബുക്ക്‌ ടീമിനെ വിളിചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഏറ്റവും വേഗത്തില്‍ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഞാനും  ഇപ്പോള്‍ ഗിന്നസ് ബുക്ക് ഓഫ്  റെക്കോര്‍ഡ്സില്‍ ഉണ്ടാവുമായിരുന്നു.  :)

ചന്ദ്രനുദിക്കുന്നത്  കാത്തു കാത്തിരുന്ന് കണ്ണ് കഴച്ചപ്പോള്‍ ഞാന്‍ ഉണ്ടാക്കിയ രംഗോലി ചിത്രം ഇതോടൊപ്പം ചേര്‍ക്കുന്നു.

19 comments:

 1. ഹിഹിഹിഹി ....കര്‍വാ ചൌത് കലക്കി ...

  ReplyDelete
 2. rasakaramaayittundu

  ReplyDelete
 3. ഈ എഴുത്ത് എനിയ്ക്കൊരുപാടിഷ്ടപ്പെട്ടു.. ഇനിയും വരാം. എന്‍റ വഴിയില്‍
  വന്ന് നല്ല കമെന്‍റിട്ടതില്‍ സന്തോഷം. പുതിയ പോസ്ററിടുമ്പോള്‍
  ഒരു മെസ്സേജു തരാന്‍ മറക്കരുത്.

  ReplyDelete
 4. നല്ല എഴുതാണല്ലോ... ആദ്യമായിട്ടാണ് ഞാന്‍ ഇവിടെ... ഫോളോ ചെയ്യുന്നു,..... ഭര്‍ത്താവിന്റെ നന്മയ്ക്ക് വേണ്ടി തിങ്കളാഴ്ച വ്രതം എടുത്തു പരിശീലിക്കു... ഭാര്യമാരുടെ നന്മക്ക് ഭാഗ്യത്തിന് വ്രതം ഒന്നും കണ്ടുപിടിചിട്ടില്ലാ....

  ReplyDelete
 5. ഫോളോ ചെയ്യാന്‍ പറ്റുന്നില്ലല്ലോ.....

  ReplyDelete
 6. കര്‍വാ ചൌത് - ആദ്യായിട്ടാണ് ദിവ്യാ, ഇത് കേൾക്കുന്നത്. നന്നായി പറഞ്ഞു, സുഖകരമായ വായന തരുന്ന എഴുത്ത് വീശപ്പ് ഒരു അസുന്ദരമായ പ്രശ്നമാണ് കിവിക്കുട്ടീ!

  ReplyDelete
 7. അന്ന് ചന്ദ്രന്‍ പണി മുടക്കിയിരുന്നേല്‍ എന്ത് ചെയ്തേനും ദിയ?
  എന്നിട്ട് അന്നെടുത്ത ആ ഫോട്ടോസ് എന്തിയെ.. അയച്ചു തരൂ.. നിങ്ങളൊക്കെ സ്മാര്‍ട്ട് ആണോ എന്ന് ഞാനും കൂടി അറിയട്ടെ.. ഹി..ഹി.

  ഇനിയും എഴുതുക.. ആശംസകള്‍..

  ReplyDelete
 8. ഹി ഹി ഹി!! എന്തൊക്കെ പരീക്ഷണങ്ങൾ.. അത് നന്നായി ഇമ്മാതിരി പണി ഇടയ്ക്കിടെ കിട്ടുന്നത് നല്ലതാ. അടുത്ത കൊല്ലവും കർവാ ചൌത് എടുക്കണേ? ഇതേ പോലെ ഒരു സംഭവം ദാ ഞങ്ങളും ഇട്ടിട്ടുണ്ട് വന്ന് നോക്കണേ? എന്തായാലും കർവാ ചൌത് മുടങ്ങാതെ നോക്കിയില്ലേ അത് ബെറ്റർ ഹാഫിനു നല്ലതേ വരുത്തൂ. ആശംസകൾ

  ReplyDelete
 9. കര്‍വാ ചൌത് ഹിന്ദി സിനിമയില്‍ കുറേ കണ്ടിട്ടുണ്ട്.എന്തു മനോഹരമായ ആചാരമെന്നു തോന്നിയിട്ടുമുണ്ട്.പക്ഷേ ഇങ്ങനെ കഷ്ടപ്പെടുത്തുമെന്നറിഞ്ഞില്ല.എന്നിട്ടും കഷ്ടപ്പെട്ട് പിടിച്ചു നിന്നില്ലേ.അതിനൊരു കൊടു കൈ.:)
  അതിന്റെ നന്മയെന്തായാലും കിട്ടും.പിന്നെ രംഗോലി എന്തു കൊണ്ടുണ്ടാക്കിയതാണ്?

  ReplyDelete
 10. faisu madeena,

  thank you..:)

  Anonymous,
  thank you..:)


  കുസുമം ആര്‍ പുന്നപ്ര,
  സപ്തസ്വരങ്ങളിലേക്ക് വന്നതിനു ഒത്തിരി നന്ദി..നല്ല കഥകള്‍ വായിക്കാന്‍ അവിടെ എത്താന്‍ വൈകിയതിലാണ് വിഷമം..
  ഇനി മുതല്‍ പതിവായി വരാം.. :)

  ReplyDelete
 11. വേണുഗോപാല്‍ ജീ,


  സപ്തസ്വരങ്ങള്‍ സന്ദര്‍ശിച്ചതിനു ഒത്തിരി നന്ദി.
  let me check follow widget problem ..

  ReplyDelete
 12. ശ്രീനാഥന്‍,
  സപ്തസ്വരങ്ങളിലേക്ക് വന്നതിനു ഒത്തിരി നന്ദി മാഷെ..
  അതെ. വിശപ്പ്‌ ശരിക്കും പ്രശ്നമാകുന്നത് ഭക്ഷണം മുന്നില്‍ വച്ചിട്ട് കഴിക്കരുത് എന്ന് പറയുമ്പോഴാണ് എന്ന് തോന്നുന്നു.. :)

  ReplyDelete
 13. മഹേഷ്‌ വിജയന്‍,

  അന്ന് ചന്ദ്രന്‍ പണി മുടക്കിയിരുന്നെങ്കില്‍... നെക്സ്റ്റ് ഡേ വരെ വെയിറ്റ് ചെയ്യുമായിരുന്നില്ല.. :)

  ReplyDelete
 14. ഹാപ്പി ബാച്ചിലേഴ്സ്,

  അതെ..കുറച്ചു ബുദ്ധിമുട്ടിയെങ്കിലും എന്ജോയ്‌ ചെയ്തു...കണ്ണനും ഹാപ്പി ..
  സോ എന്തായാലും അടുത്ത വര്‍ഷവും നോക്കാം..:)

  ശബരിമല പോസ്റ്റ്‌ നന്നായിട്ടുണ്ട്ട്ടോ ..

  ReplyDelete
 15. അതെ റോസേ...ഹിന്ദി സിനിമയിലെ മനോഹരമായ ആചാരം..ആ ത്രില്ലില്‍ തുടങ്ങിയപ്പോള്‍ ഇത്രയും ബുദ്ധിമുട്ടുണ്ടാവും എന്ന് വിചാരിച്ചില്ല..:)
  രംഗോലി ഉണ്ടാക്ക്കിയത് ചുവന്ന അരി, കടല, ചെറു പയര്‍, പരിപ്പ്, ലിമ ബീന്‍ .നവധാന്യങ്ങള്‍ ..എന്നോര്‍ത്ത് തുടങ്ങിയതാ..പക്ഷേ നവധാന്യങ്ങള്‍ എന്ന് സാധാരണയായി പറയുന്ന എല്ലാം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഇത്രയും കഴിഞ്ഞപ്പോള്‍ ക്ഷമ നശിക്കുകയും ചെയ്തു.

  ReplyDelete
 16. ദിയ,

  ഈ പോസ്റ്റ് രണ്ടു ദിവസം മുന്‍പ് വായിച്ച് ആസ്വദിക്കയും ഒപ്പം ദിയയുടെ വില്‍‌പവ്വറൊക്കെ ഓര്‍ത്ത് ആശ്ചര്യപ്പെടുകയും രംഗോളി പടം നോക്കി സന്തോഷിക്കയും ഒക്കെ ചെയ്തുവെങ്കിലും കമന്റിടാന്‍ മറന്നുപോയി..

  ആശംസകള്‍!

  ആത്മേച്ചി

  ReplyDelete
 17. ആത്മേച്ചി ,
  ഈ സ്റ്റൈല്‍ ഓഫ് റൈറ്റിംഗ് സി വി യുടെ പോലെ ആണോ? പണ്ടെപ്പോഴോ മുത്തശ്ശിയുടെ ലൈബ്രറിയില്‍ നിന്നും വായിച്ച ധര്‍മരാജ പോലെയോ എന്തോ..

  ReplyDelete
 18. അത്മേച്ചിയുടെ കമന്റ് കണ്ടപ്പോള്‍ ഭയങ്കര സന്തോഷം.
  thank you :)

  ReplyDelete
 19. നന്നായി എഴുതിയിരിയ്ക്കുന്നു. ദയവായി തുടരൂ..

  ReplyDelete