Tuesday, January 18, 2011
അസ്തമയം
എന്നുമെന്‍ മനസ്സില്‍
നോവ് പടര്‍ത്തി അസ്തമനസൂര്യന്‍ ..
അസ്തമയത്തിനപ്പുറത്ത്
ഉദിച്ചുയരുന്ന ചന്ദ്രനേക്കാള്‍
അന്തരീക്ഷത്തിനെ കാര്‍ന്നു തിന്നുന്ന
അന്ധകാരത്തെ ഞാന്‍ ഭയപ്പെട്ടു..
ഇരുളിനെ കാവലാക്കി പറന്നു നടക്കുന്ന
മൂങ്ങകളെയും വാവലുകളെയും ഞാന്‍ ഭയന്നു.
അസ്തമയത്തിന്റെ മനോഹരിതയെക്കള്‍
സമുദ്രത്തിന്റെ അഗാധ നീലിമയില്‍
അലിഞ്ഞില്ലാതാകുന്ന
ഭൂമിദേവിയുടെ സീമന്തസിന്ദൂരത്തെ കുറിച്ചോര്‍ത്തു ഞാന്‍ വ്യസനിച്ചു.
പക്ഷെ നീയെന്നരികിലുള്ളപ്പോള്‍..
അസ്തമനത്തിനപ്പുറത്ത് ശാന്തമാകുന്ന തടാകത്തിന്റെ ..
അലൌകിക സൌന്ദര്യത്തില്‍ ഞാന്‍ മയങ്ങി നിന്നു.
അനിവാര്യമായ അന്ത്യത്തിന്റെ
അനന്തരമായ അന്ധകാരത്തില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു..
ഉടനെയെത്തുന്ന ഉദയരശ്മികള്‍ക്ക് വരവേല്‍പ്പ് പാടാന്‍
ഞാന്‍ കാത്തിരുന്നു.
Subscribe to:
Post Comments (Atom)
നല്ല കവിത ദിയാ!,
ReplyDeleteഞാന്‍ ആസ്വദിച്ചു വായിച്ചു..
അഭിനന്ദനങ്ങള്‍!
"പക്ഷെ നീയെന്നരികിലുള്ളപ്പോള്‍.."
ReplyDeleteആരാണീ നീ ?
ഓരോ അസ്തമയവും മറ്റൊരു ഉദയമെന്ന സത്യത്തിൽ നമുക്ക് പ്രതീക്ഷയോടെ …………
ReplyDelete:)
ReplyDeleteആത്മേച്ചി,
ReplyDeleteഇതിനെ കവിത എന്ന് വിളിക്കാന്‍ പറ്റുമോ എന്നറിയില്ല...
സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എനിക്ക് കവിതകള്‍ എഴുതാന്‍ പറ്റിയിരുന്നു...അത് കുറച്ചെങ്കിലും ബാക്കിയുണ്ടോ എന്നറിയാന്‍ ഒന്ന് ശ്രമിച്ചു നോക്കിയതാ.. :)
മഹേഷ് വിജയന്‍,
ReplyDeleteഹി ഹി കഥയില്‍ ചോദ്യമാകാമോ? :)
sm sadique
ReplyDeleteഅതെ ...എല്ലാ ദിവസവും ഒരു പുതിയ പ്രതീക്ഷയില്‍ ..:)
Jishad Cronic
:)
അസ്തമനക്കടലിനപ്പുറത്ത് ജീവന്റെ കിരണങ്ങൾ വീണ്ടും പൊട്ടിവിടരുന്നത് കാത്തിരിക്കുന്നത് ഒരു ശുഭാപ്തിവീശ്വാസമാണ്, അവ്സാനവരി ക്ലീഷേ ആയതിനാൽ ഒഴിവാക്കാമായിരുന്നു. (അങ്ങനെ എഴുതിയത് ഇതിൽ കവിതയുള്ളതുകൊണ്ടാണ് കെട്ടോ!)
ReplyDeleteമാഷേ...
ReplyDeleteഇതില്‍ കവിതയുണ്ടെന്നു മാഷെപോലൊരാള്‍ പറയുമ്പോള്‍ ഞാനിങ്ങനെ പൊങ്ങിപോയി മച്ചില്‍ തലമുട്ടി നില്‍ക്കുകയാണിപ്പോള്‍.
വളരെ വളരെ നന്ദി മാഷേ അമൂല്യമായ ഈ കമന്റിനു.
ഈ കമന്റ് വാലിഡ് ആയി വയ്ക്കാന്‍ വേണ്ടി മാത്രം ഞാന്‍ അവസാനത്തെ വരി ഡിലീറ്റ് ചെയ്യാതെ വയ്ക്കട്ടെ.
എല്ലാ പോസ്റ്റുകളും വായിച്ചു ..ഇത് വളരെ ഇഷ്ട്ടമായി ....ആശംസകള്‍ ..
ReplyDelete