ആദ്യമായി വായിക്കാന്‍ പഠിച്ചപ്പോള്‍ തന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ബാലരമയും പൂമ്പാറ്റയുമൊക്കെ. പ്രത്യേകിച്ചും ബാലരമയില്‍ പ്രസിദ്ധികരിച്ചിരുന്ന ഉണ്ണിക്കഥകള്‍. ആ കഥകളൊക്കെ എല്ലാവരെയും വായിച്ചു കേള്‍പ്പിക്കലായിരുന്നു എന്‍റെ മറ്റൊരു പ്രധാന ഹോബി.
അക്കാലത്തെ എന്‍റെ ഏറ്റവും വലിയ ദുഃഖം ഞാന്‍ വായിക്കാതെ പോയ എനിക്ക് മുന്‍പ് പ്രസിദ്ധികരിക്കപെട്ടു പോയ ബാലരമാകളെയും പൂമ്പാറ്റകളെയും മറ്റു കഥ പുസ്ടകങ്ങളെയും ഓര്‍ത്തായിരുന്നു. അമ്മയുടെ ശേഖരത്തിലെ പഴയ ബാലരമകളും ചിത്രകഥകളും വായിച്ചപ്പോള്‍ ആ വിഷമം ഇത്തിരി മാറി.പക്ഷേ എന്നാലും ഞാന്‍ മിസ്സ് ചെയ്ത ബാലരമകളെ ഞാന്‍ ഓര്‍ത്തു കൊണ്ടേയിരുന്നു.
ആയിടെ ഒരു ദിവസം അമ്മ എനിക്ക് അല്ലാവുദ്ദിന്റെ കഥ പറഞ്ഞു തന്നു. അതോടെ എന്‍റെ ബാലരമ പ്രശ്നത്തിനും ഒരു ഉത്തരമായി. എല്ലാ കുട്ടികള്‍ക്കും ഒരു ദിവസം ഒരു ജീനിയെ കിട്ടുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. ജീനിയോടു പറയാന്‍ എനിക്ക് ഒരേ ഒരു ആഗ്രഹം മാത്രം. ഈ ലോകത്ത് ഇന്ന് വരെ ഉണ്ടായിട്ടുളള എല്ലാ ബാലരമകളും പൂമ്പാറ്റകളും ബാലമംഗളങ്ങളും ചിത്രകഥകളും എനിക്ക് വേണം. അങ്ങനെ എന്‍റെ ഉറക്കം കെടുത്തിയിരുന്ന വലിയ ഒരു സമസ്യക്ക് ഉത്തരം കണ്ടെത്തിയ സമാധാനത്തില്‍ ഞാന്‍ ജീനിയെ കാത്തിരുന്നു.
:)
ReplyDeleteEnikkeeee line nallonam ishtappettu
ReplyDelete"എല്ലാ കുട്ടികള്‍ക്കും ഒരു ദിവസം ഒരു ജീനിയെ കിട്ടുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു"
Nitha, :)
ReplyDeleteകോറോത്ത്,
ReplyDeleteനന്ദി. :)
ബാലരമയും പൂമ്പാറ്റയും അതിലെ കഥകളും, മന്ത്രിയുടെ തന്ത്രങ്ങളും,ശുപ്പാണ്ടിയും,ചിത്രകഥകളും എല്ലാം എനിക്കും ഇഷ്ടമാണു്.
ReplyDelete:) shikkari shmabhuvum....
ReplyDeleteബാലരമ പുതിയ ലക്കം വരുന്നതും കാത്ത് കൊച്ചുവെളുപ്പാന്‍ കാലത്തേ പത്രക്കാരനെ കാത്തിരിയ്ക്കാറുള്ള നാളുകള്‍ ഓര്‍ത്തു...
ReplyDeleteshariya. oru lakkam oru divasam vaikyal othiri vishamamavumayirunnu.
ReplyDelete..
ReplyDeleteഅക്കാലത്തെ എന്‍റെ ഏറ്റവും വലിയ ദുഃഖം ഞാന്‍ വായിക്കാതെ പോയ എനിക്ക് മുന്‍പ് പ്രസിദ്ധികരിക്കപെട്ടു പോയ ബാലരമാകളെയും പൂമ്പാറ്റകളെയും മറ്റു കഥ പുസ്തകങ്ങളെയും ഓര്‍ത്തായിരുന്നു..
..
സത്യം..!
..