നിര്‍ത്താതെ പെയ്യുന്ന മാനം കാണുമ്പോള്‍ മഴക്കുഞ്ഞുങ്ങള്‍ എവിടെ എന്നായിരുന്നു അവളുടെ ദുഃഖം.
മഴക്കുഞ്ഞുങ്ങളെ ഒന്നു മനസ്സ് തുറന്നു ചിരിക്കാന്‍ പോലും അനുവദിക്കാതെ എങ്ങോട്ടോ ആട്ടിപ്പായിച്ചു
ഹുന്കാരവം മുഴക്കിയെത്തിയ കാറ്റ്. കണ്ണിലേക്കു പടര്‍ന്നു കയറിയ പൊടി പടലങ്ങള്‍ കാഴ്ചയെ മറച്ചപ്പോള്‍ മഴക്കുഞ്ഞുങ്ങലോടോന്നു യാത്ര പറയാന്‍ പോലും കഴിഞ്ഞില്ല. അവര്‍ അവളെ നോക്കി പുഞ്ചിരിച്ചതും അവള്‍ കണ്ടില്ല.
കാറ്റിന് തൊട്ടു പിന്നാലെ ഓടിയെത്തിയ മിന്നല്‍ പിണരുകള്‍ അവളെ പേടിപ്പിച്ചു . ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. പിന്നെയും ആര്‍ത്തു ചിരിക്കുന്ന പേമാരിയുടെ മുന്നില്‍ നിസ്സഹായായ് അവള്‍ തളര്‍ന്നു വീണു.അപ്പോഴും ദൂരെ നിന്ന് മഴ കുഞ്ഞുങ്ങള്‍ അവളെ നോക്കുകയായിരുന്നു.
കുട്ടികളല്ലേ അവര്‍ക്കെന്ത് ചെയ്യാന്‍ പറ്റും........:)
ReplyDelete..
ReplyDeleteഈ വരികള്‍ അല്‍പ്പസ്വല്‍പ്പം മാറ്റിയാല്‍, നല്ലൊരു കവിത കാണുന്നു.
..