Thursday, December 16, 2010

എന്നെ പേടിപ്പിച്ച സ്വപ്‌നങ്ങള്‍

എന്നെ പേടിപ്പെടുത്തിയ ചില സ്വപ്‌നങ്ങള്‍ ആവട്ടെ ഇന്നത്തെ വിഷയം.

റോഡില്‍ ഇറങ്ങിയാല്‍ പിള്ളേര്പിടുത്തക്കാര്‍ വന്നു പിടിച്ചു കൊണ്ട് പോകും. അവര്‍ കുട്ടികളുടെ കണ്ണ് കുത്തിപൊട്ടിച്ചു  ഭിക്ഷയെടുപ്പിക്കും. ഈ കഥകളൊക്കെ പറഞ്ഞു മുത്തശ്ശി എന്നെ പേടിപ്പിച്ചിരുന്നു. തരം കിട്ടിയാല്‍ റോഡിലേക്ക് ഓടി ഇറങ്ങുന്ന കുട്ടിയെ മുത്തശ്ശിക്ക് കണ്ട്രോള്‍ ചെയ്യേണ്ടേ? എന്തായാലും ഈ  കഥകള്‍  എന്റെ കുഞ്ഞുമനസ്സില്‍ വളരെ ആഴത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്ന് മുത്തശ്ശിക്ക് അറിയില്ല്ലല്ലോ.

എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ വന്നെത്തിയ അതിഥി ആയിരുന്നു എന്റെ അനിയത്തി....അവളെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല്ലായിരുന്നു എന്നാണ് എന്റെ ഓര്മ..അമ്മ അവളെ   എപ്പോഴും എടുത്തു നടന്നതൊന്നും എനിയ്ക്ക് തീരെ ഇഷ്ടമായില്ല... പിന്നെ അമ്മയുടെ അടുത്ത് കിടന്നുറങ്ങാനുള്ള അവകാശവും അവള്‍ തട്ടിയെടുത്തു.. എന്റെ കൂടെ എപ്പോഴും മുത്തശ്ശി ഉണ്ടായിരുന്നെങ്കിലും അമ്മയെ ഒത്തിരി മിസ്സ്‌ ചെയ്തു... മുത്തശ്ശി ഉണ്ടാക്കിതരുന്ന പ്ലാവില പാത്രങ്ങള്‍ക്കൊന്നും അമ്മയുണ്ടാക്കുന്നതിന്റെ അത്രയും പെര്‍ഫക്ഷന്‍ ഇല്ല എന്നൊക്കെ പറഞ്ഞിട്ടും വാവ കാരണം അമ്മക്ക് എന്നോടൊപ്പം കളിയ്ക്കാന്‍ സമയമില്ല..ഇത്രയൊക്കെ കാരണങ്ങള്‍ ഉണ്ടായിട്ടും എനിക്ക് എന്റെ അനിയത്തിയെ എപ്പോഴോ ഒത്തിരി ഇഷ്ടമായി...
 ആ സമയത്ത്  കുറെ വര്‍ഷങ്ങള്‍ എന്നെ ഏറ്റവും പേടിപ്പെടുത്തിയ സ്വപ്നമായിരുന്നു എന്നോടൊപ്പം കളിക്കുന്ന അവളെ പിള്ളേര് പിടുത്തക്കാര്‍ പിടിച്ചു കൊണ്ട് പോകുന്നത്.. എത്രയോ കാലങ്ങള്‍ ഈ സ്വപ്നം എന്നെ പേടിപ്പിച്ചു..

മറ്റൊരു  വിചിത്ര സ്വപ്നമായിരുന്നു മൃഗശാലയില്‍ നിന്നും പുറത്തു ചാടി സ്കൂളില്‍ വരുന്ന കടുവ.. എത്രയോ രാത്രികള്‍ കടുവയെ കണ്ടു പേടിച്ചു ജനലില്‍ കൂടെ പുറത്തേക്ക് ചാടി ഓടി ഞാനും എന്റെ കൂട്ടുകാരും.. ശിക്കാരി ശംഭു കുറച്ചു  കൂടുതല്‍ വായിച്ചതിന്റെ സൈഡ് എഫക്റ്റ് ആയിരുന്നു എന്ന് തോന്നുന്നു അത്.. എന്തുകൊണ്ടോ കൂട്ടൂസനും ഡാകിനി അമ്മൂമ്മയും ഒന്നും സ്വപ്നങ്ങളില്‍ വന്നതായി ഓര്‍ക്കുന്നേ ഇല്ല..

സയന്‍സ് ഫിക്ഷന്‍സ് വായിച്ചു തുടങ്ങിയപ്പോള്‍ ഞാനാകുന്ന ബഹിരാകാശ സഞ്ചാരിയും എന്നെ വിഴുങ്ങാന്‍ വന്ന ബ്ലാക്ക്‌ ഹോളുമൊക്കെ ആയി പേടിസ്വപ്നങ്ങള്‍..പരീക്ഷക്കിടയില്‍ മഷി തീര്‍ന്നു പോകുന്ന പേനയും ലേറ്റ് ആയി പരീക്ഷക്ക്‌ എത്തുന്ന ഞാനും ഒക്കെ ആയിരുന്നു  സ്വപ്നത്തിലെ മറ്റു വിഷയങ്ങള്‍.. കമ്പ്യൂട്ടര്‍ ഗെയിംസ്-ന്റെ കൂട്ടുകാരി ആയപ്പോള്‍ കാര്‍ഡ്‌ കഥാപാത്രങ്ങളുടെ  അത്ഭുത ലോകത്തില്‍ ഞാനും അലഞ്ഞു നടന്നു ആലീസിനെ പോലെ. സ്വപ്നങ്ങളില്‍ പസില്‍സ് സോള്‍വ്‌ ചെയ്തു.


ഏറ്റവും അടുത്ത കാലത്തായി എന്നെ പേടിപ്പിച്ച സ്വപ്‌നങ്ങള്‍ ഉണ്ടായതു എക്സോര്‍സിസം ഓഫ് എമിലി റോസ് കണ്ട സമയത്തായിരുന്നു..എന്നെ ഇത്രയും പേടിപ്പിച്ച വേറൊരു ഹൊറര്‍ മൂവിയും ഇല്ല. ആ മൂവി കണ്ടു കഴിഞ്ഞു കുറച്ചു നാള്‍ പതിവായി ഞാനും രാവിലെ മൂന്ന് മണിയോട് അടുത്ത സമയത്ത് ഉണര്‍ന്നിരുന്നു എന്നതായിരുന്നു ഏറ്റവും അധികം പേടിപ്പിച്ച കാര്യം..ഡെവിള്‍സ് ടൈം 3.00 am . വര്‍ഷങ്ങളായി  ഉണ്ടായിരുന്ന  ചില അടിസ്ഥാനപരമായ വിശ്വാസങ്ങള്‍ക്ക് ചലനം സൃഷ്ടിച്ച സിനിമ  ആയിരുന്നു അത്.

ഇനിയൊരു സ്വപ്നം കൂടെയുണ്ട് ലിസ്റ്റില്‍.. അതിനെ പേടി സ്വപ്നം എന്ന് വിളിക്കാന്‍ പറ്റിയില്ല..  ആദ്യമായി എന്റെ മുത്തശ്ശി സ്വപ്നത്തില്‍ വന്ന ദിവസം. ഞാനും മുത്തശ്ശിയും  മുത്തശ്ശിയുടെ വീടിനു പുറത്തു കളിക്കുന്നത് നല്ലപോലെ ഓര്‍ക്കുന്നുണ്ട്....അത് കഴിഞ്ഞു ഞങ്ങള്‍ വീടിനുള്ളിലേക്ക് പോയി...അപ്പോള്‍ എന്റെ കൂടെയുള്ളത് അച്ഛമ്മ ആയിരുന്നു. മുത്തശ്ശിയെ കാണാനുമില്ല..പിന്നെയും ഓര്‍ത്തെടുക്കാനാവാത്ത എന്തൊക്കെയോ കണ്ടു ഞാന്‍ ഉണര്‍ന്നു. പിറ്റേന്ന് രാവിലെ മുത്തശ്ശിയോടും അച്ഛമ്മയോടും ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മുത്തശ്ശി മരിച്ചു എന്ന വാര്‍ത്ത എന്നെ തേടിയെത്തി..ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്വപ്നം...

Sunday, November 14, 2010

പുനര്‍ജ്ജനി ..

ഒരു നീണ്ട ഉറക്കത്തില്‍ നിന്നു ഉണര്‍ന്ന പ്രതീതി. കുറെ നാളുകളായി തിരക്കുകള്‍ കൂടി കൂടി ബാഹ്യ ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്തതു പോലെയായിരുന്നു. പ്രത്യേകിച്ചും ഇന്റെര്‍നെറ്റിലെ ലോകവുമായി. നോ മെയില്‍.നോ ബ്ലോഗ്‌. നോട്ട് ഈവെന്‍ ന്യൂസ്‌ പേപ്പര്‍...ഈയിടെയായി ന്യൂസ്‌ പേപ്പര്‍ വായിക്കുന്നത് ഓണ്‍ലൈന്‍ മാത്രമാണ്. അതുകൊണ്ട് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഈ ലോകത്ത് നടന്ന പല പ്രധാനപെട്ട കാര്യങ്ങളും ഞാന്‍ അറിഞ്ഞിട്ടേ ഇല്ല . ദാറ്റ്‌'സ് ബാഡ് എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. :) ശരിയാണ്.. പക്ഷേ..പക്ഷേ ... :(

ഒരു പ്രൊജക്റ്റ്‌- ന്റെ ഹെക്ടിക് ഷെഡ്യൂളില്‍ കുടുങ്ങി കിടക്കുകയായിരുന്നു ജീവിതം.  ..സോറി ഫോര്‍ ദി ടെക്നിക്കല്‍ ടേംസ്..extreme പ്രോഗ്രാമ്മിംഗ് എന്നൊക്കെ ഫാന്‍സി പേരുകളിട്ട് വിളിക്കാം.. പക്ഷേ ആരുടെയൊക്കെയോ റോങ്ങ്‌ പ്ലാനിന്ഗ്സ് -ന്റെ അനന്തര ഫലം..കണ്ണന്‍ ഞങ്ങള്‍ക്ക് കുറച്ചു കൂടെ ഫാന്‍സി ആയ ഒരു പേരും  തന്നു..cloistered programmers ...എന്തായാലും പ്രൊജക്റ്റ്‌ വിജയമായി...അത് ഒരു ചെറിയ കാര്യമാണോ? അല്ലേ അല്ല.. സോ..  ഹാപ്പി എന്ടിംഗ്  ..

അങ്ങനെ ഒരു ചെറിയ, അല്ല ഇത്തിരി വലിയ ഇടവേളയ്ക്കു ശേഷം..എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌ ലോകത്തേക്ക് എന്നെ ഞാന്‍ തന്നെ ഒന്നു കൂടെ സ്വാഗതം ചെയ്യട്ടെ.. :)

തിരിച്ചെത്തിയ എക്സൈട്മെന്റില്‍  ഒരു പോസ്ടിട്ടതാട്ടോ...അപ്പോള്‍ ഉടനെ തന്നെ തിരിച്ചു  വരാന്‍  പറ്റുമെന്നുള്ള പ്രതീക്ഷയില്‍..

സൈനിംഗ്  ഓഫ്‌..
ദിയ  :)

Wednesday, September 22, 2010

Chefs are wanted ..

fully furnished ആയ വീട്ടില്‍ നിന്ന് empty ആയ വീട്ടിലേക്കു മാറിയാല്‍ എന്ത് സംഭവിക്കും? അതും ഒരു ഭേദപ്പെട്ട ഷോപ്പിംഗ്‌ മാളിന്റെ തൊട്ടടുത്ത്‌. ഷോപ്പിംഗ്‌ മാനിയ ..അതായിരുന്നു കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങള്‍..പിന്നെ കഴിഞ്ഞ മാസം കണ്ണന്റെ അച്ഛനും അമ്മയും ഞങ്ങളോടൊപ്പം ഇവിടെ ആയിരുന്നു   അമ്മക്ക് ഈ ലോകത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം  കണ്ണന്‍  ആണോ...ഷോപ്പിംഗ്‌ ആണോ എന്ന് ചോദിച്ചാല്‍ അച്ഛന്‍ പോലും ഒരു നിമിഷം ഒന്ന് ചിന്തിക്കും ഉത്തരം പറയാന്‍..അപ്പോള്‍ ഈ ഷോപ്പിംഗ്‌ മേളയില്‍ അമ്മയും കൂടെ കൂടിയാല്‍..അതെ..ഞാനിപ്പോള്‍ ഷോപ്പിംഗ്‌ എന്ന് കേട്ടാല്‍ ഓടിയൊളിക്കും... ഇനി എന്നെ കൊന്നാലും ഈ ഷോപ്പിംഗ്‌ മാളില്‍ കാല് കുത്തില്ല. എന്നാണ്‌ എന്റെ ഇപ്പോഴത്തെ അവസ്ഥ...

ഈ ഷോപ്പിംഗ്‌ മേളയില്‍ കണ്ണന് താല്പര്യമുള്ളത്  ഇലക്ട്രോണിക് ഷോപ്പുകള്‍ മാത്രമാണ്. മറ്റുള്ള കടകളൊക്കെ severely allergic .... സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍ ഷോപ്പിംഗ്‌  കാര്‍ട്ട്‌ ഉന്തി നടക്കുക എന്നത് കണ്ണന്റെ ജോലിയാണ്. പക്ഷെ ഞാനും അമ്മയും ഓറഞ്ച് വേണോ അതോ ഗ്രെയ്പ് ഫ്രൂട്ട് മതിയോ എന്ന് പറഞ്ഞു കഴിയുമ്പോഴേ കണ്ണന്‍ ചെക്ക്‌ ഔട്ടില്‍ എത്തി കഴിയും...കാരണം കണ്ണന് ബോറടിക്കും ..പക്ഷെ ഇലക്ട്രോണിക് ഷോപ്പുകള്‍.. ഒരേ ഷോപ്പില്‍ എത്ര പ്രാവശ്യം കയറിയാലും മണിക്കൂറുകള്‍ ചെലവഴിച്ചാലും ബ്രോഷര്‍ മുഴുവനും പലവട്ടം വായിച്ചാലും ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ റിവ്യൂകളും വായിച്ചാലും ഒരിക്കലും ഒരിക്കലും ബോറടിക്കില്ല..

അങ്ങനെ റിസര്‍ച്ച് ചെയ്തു എല്ലാ ഷോപ്പുകളും കയറിയിറങ്ങി പ്രൈസ് കമ്പാരിസണ്‍ ഒക്കെ നടത്തി അവസാനം ഞങ്ങളുടെ ഹോം തിയേറ്റര്‍ സിസ്റ്റം കമ്പ്ലീറ്റ്‌ ആയി..
ആദ്യം ടി വി ....അത് LCD ആണോ LED ആണോ... സോണി ആണോ സംസന്ഗ് ആണോ? 42 ഇഞ്ച്‌ ആണോ 40 ഇഞ്ച്‌ ആണോ? അങ്ങനെ അങ്ങനെ...ഭാഗ്യം..ബ്ലൂറെ പ്ലെയര്‍ ടെലിവിഷനോപ്പം വന്നു..അല്ലെങ്കില്‍ അതും ഒരു തിസീസ് ആവുമായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോള്‍ ഹോം തിയേറ്റര്‍ .. പ്ലെയര്‍  ഇല്ലാത്ത ഹോം തിയേറ്റര്‍ ...അങ്ങനെ റിസീവറും സ്പീക്കെര്സും ...അതും ഒരാഴ്ചത്തെ റിസര്‍ച്ച് ടോപ്പിക്ക് ...അവസാനം അതും എത്തി...അത് കഴിഞ്ഞപ്പോള്‍ ഓരോ component -ഇന്റെയും capacity , efficiency ഇതൊക്കെ ആയി പ്രശ്നങ്ങള്‍.. അതിനു വേണ്ടി പല പല കേബിളുകള്‍ ..പല പല connections ... പിന്നെ optimal distance of the speakers from the unit...from the listener...അങ്ങനെ എടുത്താല്‍ പൊങ്ങാത്ത പ്രശ്നങ്ങള്‍...അതൊക്കെ കഴിഞ്ഞു സ്പീക്കര്‍ എങ്ങനെ മതിലില്‍ മൌണ്ട് ചെയ്യും ...മതിലിനു കേടു വരുത്താതെ...അങ്ങനെ അവസാനം അവസാനം ഹോം തിയേറ്റര്‍ പ്രൊജക്റ്റ്‌ ഫിനിഷ് ചെയ്തു എന്ന് തോന്നുന്നു. :)

പക്ഷെ അടുത്ത പ്രശ്നം already തുടങ്ങി കഴിഞ്ഞു.. best movies to be watched..best songs to be played...  എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളുടെ ഒരു ലിസ്റ്റ് കൊടുക്കാന്‍ ഒരു അസ്സൈന്മെന്റ് എനിക്കും കിട്ടിയിട്ടുണ്ട്...ഞാന്‍ ഫ്രീ ആകുമ്പോള്‍ ലിസ്റ്റ് ഉണ്ടാക്കാന്‍ കണ്ണന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട്. why ? എന്ന് ചോദിച്ചപ്പ്പോള്‍ I am going to make tikka masala എന്ന് പറഞ്ഞു...

ok...so can you help me to list out the ingredients for tikka masala?
not very difficult .. please tell me your favorite songs ..:)
-------------------------------------------------------------------------------------------------------------------------------


2010   -ലെ ഏറ്റവും വലിയ അബദ്ധം..പൊട്ടത്തരം..അതായിരുന്നു ഈ പോസ്റ്റ്‌. ഹി ഹി. ഞാന്‍ സ്വയം ഒരു പോപ്പുലര്‍ ബ്ലോഗ്ഗര്‍ ആണെന്ന് തീരുമാനിച്ചത് പോലെ ഉണ്ടായിരുന്നു അല്ലേ...

എന്തായാലും ഒരാളും ഒരു പാട്ട് പോലും suggest ചെയ്തില്ല. ഭാഗ്യം..4 കമന്റ്സ് കാണുന്നുണ്ട്...
 to make me happy ..  anyway  ഞാന്‍ ഉണ്ടാക്കിയ ലിസ്റ്റ് ഇവിടെ ചേര്ക്കട്ടെ.

  1. യദുകുല മുരളീ ഹൃദയമായ് ഞാന്‍ പാടാം..
  2. സുമുഹൂര്ത്തമായ് സ്വസ്തി...
  3. വരുമുകിലെ വാനില്‍ നീ വന്നു നിന്നായോര്മകളില്‍...
  4. മഴയുള്ള രാത്രിയില്‍ മനസ്സിന്റെ ...
  5. ഒരു നറുപുഷ്പമായ്....
  6. വാര്‍മഴവില്ലേ ഏഴഴകെല്ലാം
  7.  പുലര്‍കാല സുന്ദര പുഷ്പത്തില്‍...
  8. എന്തെ നീ കണ്ണാ...
  9. മൌലിയില്‍ മയില്‍  പീലി ചാര്‍ത്തി...( നന്ദനത്തിലെ എല്ലാ പാട്ടുകളും...)
  10. രാജഹംസമേ..
  11. പ്രിയന് മാത്രം ഞാന്‍ ...
  12. പുതു വെല്ലൈ  മഴൈ 
  13. കാട്ടാറിനു തോരാത്തൊരു ..
  14. അരുണ കിരണ .....
  15. ഹേ കൃഷ്ണാ..

Sunday, September 12, 2010

ഈസ്‌ ദാറ്റ്‌ നോട്ട് ഇമ്പോര്ട്ടന്റ്റ്?

"ഹലോ"
" ഹല്ലോ ..മോളേ .. അച്ഛനാ .."
" ആ അച്ഛാ..പറയൂ .."
" എന്തുണ്ട് വിശേഷം..സുഖമാണോ?"
"ഉം ..ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല ..അവിടെ എന്താ വിശേഷങ്ങള്‍? .."
"ഉം...ഇവിടെയും ഒന്നുമില്ല പ്രത്യേകിച്ച്.."
" കണ്ണന്‍ എവിടെയാ.."
"കണ്ണന്‍ ഇവിടെയുണ്ട്..കണ്ണനും കേള്‍ക്കുന്നുണ്ട് .."
" ഓഫീസില്‍ പോയില്ലേ ?  .."
" പോയി..വന്നു.."..
"ഭക്ഷണം കഴിച്ചോ.? .."

"പിന്നെ..ഇപ്പൊ 11 മണിയായി..ലച്ചു എന്ത് പറയുന്നു?"
"അവള് രാത്രി വിളിക്കും. ഓണ്‍ലൈന്‍ കണ്ടോ അവളെ ഇന്ന്?"
"ഇല്ല..ഞാന്‍ നോക്കിയില്ല ഇന്ന്...അമ്മ എവിടെയാ? "
"ഇവിടെയുണ്ട്? കൊടുക്കാം.."


ഇത് ഞങ്ങളുടെ സംഭാഷണത്തില്‍ എല്ലാ ദിവസവും റിപീറ്റ് ചെയ്യുന്ന ടാഗ്സ്.
അത് കഴിഞ്ഞു അമ്മ വരുമ്പോള്‍ പിന്നെയും കുറെ സിമിലര്‍ ടാഗ്സ് ഉണ്ട്.

പക്ഷെ എല്ലാ ദിവസവും പറയാന്‍ പുതിയ പുതിയ വിശേഷങ്ങള്‍ ഇല്ലാത്തതു പോലെ. എന്താ ഇങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. സത്യം പറഞ്ഞാല്‍ പുതിയ കാര്യങ്ങള്‍ ഒത്തിരി ഒത്തിരി ഞാന്‍ കാണുന്നുണ്ട്. അറിയുന്നുണ്ട്. പക്ഷെ എന്ത് കൊണ്ടോ അതൊക്കെ വിസ്തരിച്ച്ചു പറയുന്നില്ല. ദാറ്റ്‌ ഈസ്‌ നോട്ട്‌ ഇമ്പോര്‍ട്ടന്റ്  എന്ന ഒരു തോന്നല്‍. പക്ഷെ മുന്‍പ് ഹോസ്ടലിലും കോളേജിലും സംഭവിക്കുന്ന മുഴുവന്‍ വിശേഷങ്ങളും പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് വിശദമായി പറഞ്ഞില്ലെങ്കില്‍ എന്തോ ഒരു അസ്വസ്ഥതയായിരുന്നു. അപ്പോള്‍ അമ്മ ആയിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്. പക്ഷെ ഇപ്പോള്‍ എന്റെ ബെസ്റ്റെസ്റ്റ് ഫ്രണ്ട് കണ്ണനോട് ഇതൊക്കെ ആദ്യമേ പറഞ്ഞു കഴിയുന്നത് കൊണ്ടാവുമോ "ദാറ്റ്‌ ഈസ്‌ നോട്ട്‌ ഇമ്പോര്‍ട്ടന്റ്  നൌ " ഫീലിംഗ് വരുന്നത്.

പക്ഷെ അത് ഒരു വശത്തെ കാര്യം. പക്ഷെ പണ്ട് അമ്മയ്ക്കും പറയാന്‍ ഒത്തിരി വിശേഷങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ വീക്ക്‌ എന്ട്സിലും പതിവായി വീട്ടില്‍ എത്തിയിട്ടും രണ്ടു ദിവസം മുഴുവന്‍ നിര്‍ത്താതെ സംസാരിച്ചിട്ടും തീരാത്ത തീരാത്ത വിശേഷങ്ങള്‍. കൂട്ടുകാരുടെ, നാട്ടുകാരുടെ, അയല്‍ക്കാരുടെ, ബന്ധുക്കളുടെ, സിനിമ, സീരിയല്‍, പാട്ടുകള്‍, അങ്ങനെ അങ്ങനെ പരന്നു കിടക്കുന്ന വിശേഷങ്ങള്‍. ഇപ്പോള്‍ അമ്മയ്ക്കും തോന്നുന്നു ദാറ്റ്‌ ഈസ്‌ നോട്ട്‌ ഇമ്പോര്‍ട്ടന്റ് .

പക്ഷെ ചില ദിവസങ്ങളില്‍ ആ പഴയ ഉത്സാഹത്തോടെ ഞങ്ങള്‍ പഴയത് പോലെ വിശേഷങ്ങള്‍ പറയാറുണ്ട്. അവിടെയും ഒരു വ്യത്യാസം എനിക്ക് കാണാന്‍ പറ്റുന്നുണ്ട്. ഇപ്പോള്‍ അങ്ങനെ സംസാരിക്കണമെങ്കില്‍ മറ്റു തിരക്കുകള്‍, സ്‌ട്രെസ് ഒന്നും ഉണ്ടാവരുത്. പണ്ടൊക്കെ ഇങ്ങനെ ചലപില ചലപില സംസാരിച്ചു കഴിയുമ്പോള്‍ എന്തെങ്കിലും ടെന്‍ഷന്‍ ഒക്കെ ഉണ്ടെങ്കില്‍ തന്നെ അതൊക്കെ ഓടിയൊളിക്കും. പക്ഷെ ഇപ്പോഴോ അങ്ങനെ സംസാരിക്കണമെങ്കില്‍ ടെന്‍ഷന്‍ ഒന്നും തീരെ പാടില്ല.

ഞാന്‍ വലുതായതിന്റെ കുഴപ്പമല്ലേ അത്.  അമ്മയോട് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ എല്ലാ പ്രശ്നവും പ്രശ്നമേ അല്ലാതായി തീരുന്ന ആ കുട്ടിക്കാലത്തേക്ക് ഒന്ന് കൂടെ മടങ്ങിപോകാന്‍ കഴിഞ്ഞെങ്കില്‍...

Tuesday, August 17, 2010

...........

വല്യമുത്തശ്ശി ഒരാഴ്ചയായി മീനുനോട് കളിക്കാന്‍ കൂടിയിട്ടില്ല്യ . എപ്പോഴും ഉറക്കാ.
ഇങ്ങനെ ഉറങ്ങിയാല്‍ ബോറടിക്കില്ലേ.

മീനൂന്റെ കൂടെ കളിയ്ക്കാന്‍ വേറെ ആരുമില്ലാന്നു വല്യമുത്തശ്ശിയ്ക്ക് അറിയണതല്ലേ. എന്നിട്ടും ഇങ്ങനെ കിടന്നു ഉറങ്ങാന്‍ നാണാവില്ലേ?
അമ്മയാണേല്‍ വാവാച്ചി വന്നതില്‍ പിന്നെ മീനൂട്ടിയോടു കളിക്കാനേ കൂടാറില്ല. വാവാച്ചി വന്നതില്‍ പിന്നെ എല്ലാര്ക്കും തിരക്കാ.
അമ്മ അടുത്ത്തില്ലേല്‍ അപ്പോള്‍ തന്നെ കരയാന്‍ തുടങ്ങും വാവാച്ചി. അതിനാണേല്‍ നടക്കാനും അറിയില്ല ഇരിക്കാനും അറിയില്ല. എപ്പോഴും അമ്മയോ അമൂമ്മയോ  എടുത്തു നടക്കണം. അല്ലെങ്കില്‍ തൊട്ടിലില്‍ ഉറങ്ങും. ഒന്നും മിണ്ടാനും അറിയില്ല.

ഇപ്പോള്‍ വല്യമുത്തശ്ശിക്ക് മാത്രമേ മീനൂനോട് ഇഷ്ടമുള്ളൂ. വല്യമുത്തശ്ശി എപ്പോഴും മീനൂട്ടിടെ കൂടെ തന്നെ ഉണ്ടാവും.
മീനുവും വല്യമുത്തശ്ശിയും മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ എന്തോരം കളികള്‍ ആണെന്നോ കളിക്കുക.
അമ്മൂമ്മ  ആണേല്‍ ഇപ്പോള്‍ കഥ പറയാന്‍ പോലും വരാറില്ല. വല്യമുത്തശ്ശിക്ക് ശ്രീരാമന്റെയുടെയും സീതയുടെയും കഥ മാത്രമേ അറിയൂ..
മീനൂനു ആ കഥ ഇപ്പോള്‍ കേട്ടു കേട്ടു മതിയായി.
അമ്മൂമ്മ പറഞ്ഞു തന്ന മഞ്ഞ കിളിയുടെയും പൂവാലി പശുവിന്റെയും ഒക്കെ കഥകള്‍ മീനുവാണ് വല്യ മുത്തശ്ശിക്ക് പറഞ്ഞു കൊടുത്തത്.  

 പുളിമരത്തിന്റെ  ചോട്ടിലെ മുല്ലയില്‍ പറന്നു നടക്കാറുള്ള മഞ്ഞ പൂമ്പാറ്റയെയും കാണാനില്ല. മൂവാണ്ടന്‍ മാവിലെ പാട്ടുകാരി കുയിലും ഇല്ല്ല
മീനൂട്ടിക്കു കരച്ചില്‍ വരുന്നു. 

ഇപ്പോഴിതാ മഴയും വന്നു. മഴ പെയ്തു പെയ്തു മുറ്റത്ത് ഒരു ചെറിയ പുഴയും ഉണ്ടായി.
മുത്തശ്ശി വന്നിരുന്നെങ്കില്‍ ബോട്ട് ഉണ്ടാക്കി കളിക്കാമായിരുന്നു.

മീനു വിളിച്ചാല്‍ മുത്തശ്ശി ഉണരില്ലേ. ആരോ മുത്തശ്ശിയുടെ അടുത്ത്  ഇരുന്നു മുത്തശ്ശിയുടെ രാമായണം വായിക്കുന്നുണ്ട്. ഇത് കേട്ടിട്ട് മുത്തശ്ശി എങ്ങനെയാ ഉറങ്ങുക. മീനൂനു ഒന്നും മനസ്സിലാവണില്ല. മീനു ഇതുവരെ കണ്ടിട്ടില്ലാത്ത ആരൊക്കെയോ വീട്ടിലേക്കു വരുന്നു. അമ്മൂമ്മ എന്തിനാ കരയണേ.

അമ്മ വന്നു മീനൂനെ എടുത്തു. വല്യ മുത്തശ്ശി മരിച്ചുവത്രേ.
മഴ പെയ്യുമ്പോള്‍ ബോട്ട് ഉണ്ടാക്കി തരാംന്ന് പ്രോമിസ് ചെയ്തതല്ലേ. എന്നിട്ട് പോയി മരിച്ചുവത്രേ.
മീനൂനു ശരിക്കും കരച്ചില്‍ വരുന്നുണ്ട്.

മീനു വല്യ മുത്തശ്ശിയോട് പിണക്കാ. 

Wednesday, June 30, 2010

പുസ്തകമോ!!!! അതെന്താ...

വായാടിയുടെ വായന പോസ്റ്റ്‌ വായിച്ചപ്പോള്‍ ഓര്മ വന്ന ഒരു ചെറിയ കഥ. ഒരു സയന്‍സ് ഫിക്ഷന്‍ എന്ന് പറയാം. ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല. ഞാന്‍ എവിടെയോ എപ്പോഴോ വായിച്ച ഒരു കാര്യം നിങ്ങളോടും പങ്കു വയ്ക്കുന്നു.

സയന്‍സ് ഫിക്ഷന്‍ എന്താണെന്നു ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അതെ ഇതും വളരെ വളരെ വിദൂര ഭാവിയില്‍ സംഭവിക്കാന്‍ ഇടയുള്ള ഒരു കാര്യം.
ഒരു ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം. ആയിരമാണോ അതോ മൂവായിരമോ ?ഇത്  കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്തായാലും കുറേ വര്‍ഷങ്ങള്‍ക്കു ശേഷം. ഓക്കേ?

തട്ടിന്‍പുറത്ത് നിന്നും ടോമിന് അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു വിചിത്ര സാധനം കിട്ടി, തട്ടിന്‍പുറമോ? ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം അതുണ്ടോ? ഇങ്ങനെയൊന്നും ചോദിക്കണ്ട. കാരണം കഥയില്‍ ചോദ്യമില്ല. ടോമിന് എത്ര ആലോചിട്ടും ഇത് എന്താണെന്നു മനസ്സിലായില്ല.  ടീച്ചര്‍ രോബോട്ടിനോട് ചോദിക്കാം എന്ന് വിചാരിച്ചു.
എല്ലാ കുട്ടികള്‍ക്കും ഒരു ടീച്ചര്‍ റോബോട്ട് ഉണ്ട്. റോബോ ആണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത്‌. പരീക്ഷയും നടത്തും. ടോമിന്റെ മുതുമുത്തശ്ശന്മാരൊക്കെ സ്കൂള്‍ എന്ന ഒരു സ്ഥലത്ത് പോയി ആണത്രേ പഠിച്ചിരുന്നത്. ടോമിന്റെ മുത്തശ്ശന്‍ ആണ് ഈ സ്ക്കൂള്‍ കഥ പറഞ്ഞു കൊടുത്തത്. സ്കൂളില്‍ കുറേ കുട്ടികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ചു ഇരുത്തി ഒരു മനുഷ്യ ടീച്ചര്‍ പഠിപ്പിക്കുമായിരുന്നു. മനുഷ്യന്‍ പഠിപ്പിക്കുക എന്നത് ടോമിന് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല.

തട്ടിന്‍പുറത്ത് നിന്നു കിട്ടിയ വിചിത്ര സാധനം മുത്തശ്ശനെ കാണിച്ചാലോ. ഒരു പക്ഷേ മുത്തശ്ശന് ഈ വിചിത്ര വസ്തുവിനെ കുറിച്ച് എന്തെങ്കിലും അറിവുണ്ടായിരിക്കും.

ടോം മുത്തശ്ശന്റെ മുറിയിലേക്ക് പോയി.
" മുത്തശ്ശാ..എനിക്ക് തട്ടിന്‍പുറത്ത് നിന്നും ഒരു വിചിത്ര സാധനം കിട്ടി. ഇത് എന്താണെന്നു മനസ്സിലാവുന്നേ ഇല്ല.  കുറെ ചിത്രങ്ങള്‍ ഉണ്ട് ഇതില്‍. പിന്നെ ഒരു സ്റ്റോറിയും. പക്ഷെ ഒരു ബട്ടണ്‍ പോലുമില്ല. ... "
"ടോം..ഇത് ഞാനും കണ്ടിട്ടില്ല. പക്ഷേ ഇത് ഒരു പുസ്തകം ആണെന്ന് തോന്നുന്നു. എന്റെ വലിയ മുത്തശ്ശന്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്നോട് പുസ്തകത്തിനെ പറ്റി പറഞ്ഞിട്ടുണ്ട്.  .. അദ്ധേഹത്തിന്റെ മുതു മുത്തശ്ശന്  ഒരു ലൈബ്രറി ഉണ്ടായിരുന്നുവത്രേ. ആ ലൈബ്രറിയില്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. പേപ്പര്‍ കൊണ്ടാണ് പുസ്ടകങ്ങള്‍ ഉണ്ടാക്കിയിരുന്നത്. അതില്‍ അക്ഷരങ്ങള്‍ മഷി കൊണ്ട് പ്രിന്റ്‌ ചെയ്യുമായിരുന്നു. .."


ഓക്കേ. ഇത്രയും മതി. എനിക്ക് കഥ എഴുതാന്‍ അറിയില്ല. സയന്‍സ് ഫിക്ഷന്‍ എഴുതാന്‍ തീരെ അറിയില്ല. ...

വായന മരിക്കില്ലായിരിക്കും. പക്ഷേ പുസ്തകങ്ങള്‍ ചിലപ്പോള്‍ മരിക്കും. ഇപ്പോള്‍ തന്നെ വായിക്കാന്‍ നമ്മള്‍ പുതിയ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. കിന്റില്‍, ഐ പാഡ് ... മരങ്ങളെ രക്ഷിക്കാന്‍ ...പ്രിന്റിംഗ് കഴിവതും ഒഴിവാക്കുന്നു. പേപ്പര്‍ ടിക്കറ്റുകള്‍ പോയി ഇ ടിക്കറ്റ് ആയി.. ന്യൂസ്‌ പേപ്പര്‍ , മാഗസിന്‍സ് ഒക്കെ നമമള്‍ ഇപ്പോള്‍ വായിക്കുന്നത് ഇന്‍റര്‍നെറ്റില്‍. 

അപ്പോള്‍ ...ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം..അതോ മൂവായിരമോ...

ഈ കഥ നടന്നേക്കാം എന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ..

Tuesday, June 1, 2010

പുതിയ വീട് !! പുതിയ സ്ഥലം!!

രണ്ടര മണിക്കൂര്‍ യാത്രയുടെ കാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ? അവസാനം  അതില്‍ നിന്നും രക്ഷപ്പെട്ടു ഞാന്‍.  ആറു മാസത്തെ തീവ്ര പരിശ്രമത്തിന്റെ ഫലമായി ഒരു വീട് കണ്ടുപിടിച്ചു.  പുതിയ ഒരു വീട്ടിലേക്കു താമസം മാറ്റി. ഇപ്പോള്‍ ഓഫീസില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം.  രണ്ടാഴ്ചയായി ഇന്റര്‍നെറ്റ്‌ ഒന്നും ഇല്ലാതെ ബോറടിച്ചു ഇരിയ്ക്കുകയായിരുന്നു. വന്നു വന്നു ഇന്റര്‍നെറ്റ്‌ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നായി. ഇപ്പോഴത്തെ പ്രശ്നം മഴയാണ്. ഇവിടെ വന്നു പിറ്റേ ദിവസം മുതല്‍ തുടങ്ങിയതാണ്. വല്ലാത്ത തണുപ്പും. വളരെ മനോഹരമായ ഒരു സ്ഥലമാണ്‌. പക്ഷേ മഴ ഒന്നു മാറിയിട്ട് വേണ്ടേ പുറത്തിറങ്ങാന്‍.  എന്നാലും ഇടയ്ക്കു ഒരു ബ്രേക്ക് കിട്ടിയപ്പോള്‍ കുറച്ചു ഫോട്ടോസ് എടുത്തു. 

Wednesday, April 28, 2010

Rangitoto

കഴിഞ്ഞയാഴ്ച ഞങ്ങള്‍ ഒരു ചെറിയ യാത്ര പോയി.പരീക്ഷ കഴിഞ്ഞതിന്റെ ക്ഷീണം മാറ്റാന്‍ ഒരു ട്രിപ്പ്‌ നല്ലതായിരിക്കും എന്ന് തോന്നി. ആ യാത്രയിലെ ചില വിശേഷങ്ങള്‍ ഈ പ്രാവശ്യം പറയാം.

ന്യൂസീലാന്റിലെ ഓക്ക്ലന്റ്റ് നഗരത്തില്‍ നിന്നും ഫെറിയില്‍ അര മണിക്കൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ രണ്കിടോടോയില്‍ എത്തി. ഹൌരാകി ഗള്‍ഫിലെ ഒരു ചെറിയ ദ്വീപ്. ആരും അവിടെ സ്ഥിരമായി താമസിക്കുനില്ല. വല്ലപ്പോഴും വന്നു പോകുന്ന സഞ്ചാരികള്‍ മാത്രം. വെള്ളം പോലും വാങ്ങാനും കിട്ടില്ല.  പ്രകുതി അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍. പ്രാണവായു ഏറ്റവും ശുദ്ധമായ രൂപത്തില്‍ ശ്വസിച്ചത്‌ അവിടെ പോയപ്പോഴയിരിക്കും എന്ന് തോന്നി.
ദ്വീപ്‌ വളരെ ചെറുപ്പമാണ്. ഈ ലോകത്തേക്ക് വന്നിട്ട് വെറും എഴുന്നൂറ് വരഷങ്ങള്‍ക്ക് മാത്രം. എഴുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പസഫിക് സമുദ്രത്തില്‍ ഉണ്ടായ കുറെ സ്ഫോടനങ്ങളുടെ  ഫലമായി ഉയര്‍ന്നു വന്നതാണീ അഗ്നിപര്‍വത ദ്വീപ്‌. പണ്ട് ഹനുമാന്‍ കയ്യിലെടുത്തു കൊണ്ടുപോയ മരുത്വാ മലയുടെ ആകൃതിയില്‍ മനോഹരമാണ് ഈ ദ്വീപ്‌ കാണാന്‍ . ദ്വീപിന്റെ symmetrical ആകൃതി ആണ് അതിന്റെ സൌന്ദര്യം. "Under the Mountain  " എന്ന സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെ വച്ചാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇവിടെയായിരുന്നു ന്യൂസീലന്റിലെ പ്രധാന obdervation post .
ലോകത്തിലെ ഏറ്റവും വലിയ പൊഹുട്ടുക്കാവ മരങ്ങളുടെ ശേഖരവും ഇവിടെയാണ്. മനോഹരമായ ചുവന്ന പൂക്കള്‍ ഉണ്ടാകുന്ന ഒരു മരമാണ് പൊഹുട്ടുക്കാവ. ഞങ്ങള്‍ പോയപ്പോള്‍ പൂക്കളില്ലായിരുന്നു. അത് കൂടാതെ ഇരുന്നൂറില്‍പരം മരങ്ങളും മറ്റു ചെടികളും ഇവിടെ വളരുന്നു. അത് മാത്രമല്ല വിവിധ തരം ഓര്‍ക്കിഡുകളും പന്നല്‍ ചെടികളും. 


 പൊഹുട്ടുക്കാവ


ന്യൂസീലാന്റില്‍ കാണുന്ന  മവോരി വംശജരുടെ  ഭാഷയില്‍ രണ്ഗിടോടോ എന്ന് പറഞ്ഞാല്‍ 'bloody sky ' എന്നാണ് അര്‍ഥം. രണ്ഗിടോടോയുടെ ഉത്ഭവത്തെ ചുറ്റി പറ്റി കുറെ മവോരി കഥകളും ഉണ്ട്. ഇതില്‍ ഒന്നു ടാപുയകളുമായി ബന്ധപെട്ടതാണ്. ടാപുയ അഗ്നി ദൈവങ്ങളുടെ മക്കളാണ്. ഒരു രാത്രി ടാപുയ ദമ്പതികള്‍ തമ്മില്‍  വഴക്കിട്ടു. മവോരികളുടെ വിശ്വാസപ്രകാരം അഗ്നി ദേവതയാണ് മഹുയിക. വഴക്കിട്ട ദമ്പതികള്‍ വഴക്കിനു അവസാനം മഹുയികയെ ശപിച്ചു. മഹുയിക പോയി ഭൂകമ്പങ്ങളുടെ ദേവനായ മടോഹോയോട് പരാതി പറഞ്ഞുവത്രേ.  ടാപുയകളുടെ താമസസ്ഥലമായ മല നശിപ്പിക്കാന്‍ മടോഹോ അയച്ച പ്രകമ്പനങ്ങളെ ഭൂമി വിഴുങ്ങിയെന്നും അതിന്റെ ഫലമായി ഓക്ക്ലന്റിന്റെ വടക്കേ തീരത്തു പുപുകെ തടാകം ഉണ്ടയിയെന്നും രണ്ഗിടോടോ സമുദ്രത്തില്‍ നിന്നും ഉയര്‍ന്നു വന്നുമെന്നാണ് ഒരു കഥ.  രണ്ഗിടോടോയെ മഞ്ഞുപുതയ്ക്കുമ്പോള്‍  അത് ടാപുയകളുടെ കണ്ണ്നീരാണെന്ന് പറയാറുണ്ട്.

രണ്ഗിടോടോയുടെ സമ്മിറ്റിലേക്ക്  എത്താന്‍ മൂന്നാല്  പാതകള്‍ ഉണ്ട്. അതിലെ ഏറ്റവും നീളം കുറഞ്ഞ ട്രാക്കാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ഒരു മണിക്കൂര്‍ കൊണ്ട് സമ്മിറ്റില്‍ എത്തും എന്നായിരുന്നു വാഗ്ദാനം. പക്ഷേ ഞങ്ങള്‍ അതിന്റെ ഇരട്ടി സമയമെടുത്തു. വഴിയിലൊക്കെ നിന്നു കുറെ പടമൊക്കെ എടുത്തു പോയത് കൊണ്ടാകും. രണ്ഗിടോടോയുടെ മുകളില്‍ നിന്നുള്ള കാഴ്ച മനോഹരം.  ഓക്ക്ലാന്റ്  നഗരവും മറ്റു കുഞ്ഞു കുഞ്ഞു ദ്വീപുകളും വര്‍ണനാതീതം.
സമ്മിറ്റില്‍  നിന്നും കുറച്ചു താഴേക്കു നടക്കുമ്പോള്‍ ലാവ ഗുഹകളിലേക്ക് ഒരു ചെറിയ വഴി കാണാം. അതുവഴി 15 മിനിട്ട്  നടക്കുമ്പോള്‍ ലാവ ഗുഹകള്‍ . ഇവിടെ പാമ്പും പഴുതാരയും പാറ്റയും എലിയും ഒന്നും ഇല്ല്ല. അതുകൊണ്ട് തന്നെ നമുക്ക് സമാധാനമായി ഗുഹയുടെ ഉള്ളിലേക്ക് പോകാം.

ട്രെക്കിംഗ് എനിക്ക് പറഞ്ഞിട്ടുള്ള ഒരു കാര്യമല്ല എന്ന് തോന്നുന്നു.നടന്നു നടന്നു ക്ഷീണിച്ചു. കൊണ്ട് പോയ വെള്ളമൊക്കെ തുടക്കത്തിലെ കുടിച്ചു തീര്‍ത്തു. എന്നാലും സമ്മിറ്റിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ശരിക്കും നമുക്ക് തോന്നും ഈ കാഴ്ചകള്‍ക്ക് വേണ്ടി എത്ര നടന്നാലും സാരമില്ല. അത് മാത്രമല്ല ഒരു ഉറങ്ങുന്ന അഗ്നിപര്‍വതത്തിന്റെ മുകളില്‍ ആണ് നില്‍ക്കുന്നത്. ഹാആആആആആഅ ........ ഭയങ്കര സന്തോഷം ..... എവറസ്റ്റു കയറിയതിനെക്കാള്‍ സന്തോഷം.
അത് പറഞ്ഞപ്പോഴാ ..ഞങ്ങളുടെ ഫെറിയില്‍ ഉണ്ടായിരുന്ന ഒരാളുടെ അമ്മൂമ്മ എവറസ്റ്റു കീഴടക്കിയുണ്ടത്രേ.


ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ. അധികം പറഞ്ഞു ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട്  കണ്ണനോട് .




ലാവ ഗുഹകള്‍

ക്രെയ്ടര്‍


ദ്വീപിലെ ചില അന്തേവാസികള്‍













സമ്മിറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍





Saturday, April 17, 2010

തിരക്കോടൂ തിരക്ക് .........................

കഴിഞ്ഞ ഒരു മാസമായി ഒരു പുതിയ ജോലിയുടെ തത്രപ്പാടില്‍ ബ്ലോഗുകള്‍ ഒന്നും നോക്കിയിട്ടില്ല. ഈ ജോലി എനിക്ക് വളരെ ഇഷ്ടമായി. ഓഫീസ് കൂടെ ജോലി ചെയ്യുന്നവര്‍ എല്ലാം ഒത്തിരി ഇഷ്ടമായി. ഒരേ ഒരു പ്രശ്നം മാത്രം. ദിവസത്തിന്റെ 2 മണിക്കൂറില്‍ കൂടുതല്‍ ബസിലാണ് ഇപ്പോള്‍. എന്റെ പഴയ ഓഫീസിലേക്ക് ട്രൈനീല് 15 മിനിട്ട് മതിയായിരുന്നു. ട്രെയിന്‍ യാത്രയും മിസ്സ്‌ ചെയ്യുന്നു. പ്രകൃതിയുടെ ഏറ്റവും നല്ല മുഖം കാണണമെങ്കില്‍ ഇവിടെ ട്രെയിനില്‍ യാത്ര ചെയ്യണം എന്നാണ്. ബസ്‌ യാത്ര എനിക്ക് എന്തോ ഇഷ്ടമാവുന്നില്ല. ശ്വസിക്കാന്‍ വായു ഇല്ലാത്ത ഒരു പ്രതീതി. എന്തായാലും ആദ്യത്തെ അഴ്ച്ച്ചയെക്കള്‍ മെച്ചപ്പെട്ടു വരുന്നുണ്ട് കാര്യങ്ങള്‍. ശരിയാവുമായിരിക്കും.

ബസ്‌ യാത്ര മാറ്റി നിര്‍ത്തിയാല്‍ പുതിയ Lസ്ഥലം ഞാന്‍ വളരെ എന്ജോയ്‌ ചെയ്യുന്നുണ്ട്. കുറച്ചു പുതിയ കൂട്ടുകാരെ കിട്ടി. വളരെ കംഫര്‍ട്ടബിള്‍.

അതിനിടയ്ക്ക് പരീക്ഷാ ചൂടും. എന്തായാലും ഉടനെ തന്നെ ദിയ തിരിച്ചു വരും.  :)

Saturday, March 27, 2010

ഏദന്‍ തോട്ടം

ഇത് കണ്ണന്‍ പറഞ്ഞ ഒരു കഥയാണ്. കുറച്ചു രസകരമായി തോന്നി.നിങ്ങളോടും പറയാമെന്നു കരുതി.

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം. അമ്മ രാവിലെ ഓഫീസില്‍ പോയി. അച്ഛന് ഒരു ഒഫീഷ്യല്‍ മീറ്റിംഗ് ഉണ്ട്. അച്ഛനെ പിക്ക് ചെയ്യാന്‍ ഒരു ഫ്രണ്ട് വരുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ രാവിലെ വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന് എന്തോ അസൌകര്യമായതിനാല്‍ മറ്റൊരു  ഫ്രണ്ടിനെ ഈ കാര്യം ഏല്‍പ്പിച്ചു എന്ന്.
കണ്ണന്‍ ഓഫീസില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അച്ഛന്‍ കുളിക്കാന്‍ പോയപ്പോള്‍ കണ്ണനോട് പറഞ്ഞു . പുള്ളി വരുകയാണെങ്കില്‍ ഉള്ളില്‍ കയറ്റിയിരുത്തണം, മാത്രമല്ല ചായയോ കാപ്പിയോ എന്താ എന്ന് വച്ചാല്‍ അത് കൊടുക്കുകയും വേണം. കണ്ണന്‍ അതൊക്കെ സമ്മതിച്ചു.

അപ്പോള്‍ ആരോ കാളിംഗ് ബെല്‍  അടിച്ചു. കണ്ണന്‍ നോക്കിയപ്പോള്‍ ഫോര്‍മല്‍ ആയി ഡ്രസ്സ്‌ ചെയ്ത രണ്ടു പേര്‍.
"അച്ഛന്‍ കുളിക്കാന്‍ പോയി. ഇപ്പോള്‍ വരും. അങ്കിള്‍ കയറി ഇരിക്കൂ. "
"ശരി മോനെ!! "
"അങ്കിള്‍ കുടിക്കാന്‍ എന്താ വേണ്ടത്? ചായ എടുക്കട്ടെ " കണ്ണനിലെ ആതിഥ്യ മര്യാദ ഉണര്‍ന്നു.
" ഒന്നും വേണ്ട മോനെ. ഇപ്പോള്‍ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചതെ ഉള്ളൂ. "

അപ്പ്ഴെകും അച്ഛന്‍ എത്തി.കണ്ണന്‍ ഓഫീസില്‍ പോവാന്‍ ലേറ്റ്  ആയതു കൊണ്ട് പെട്ടെന്ന് തന്നെ പോവാന്‍ തുടങ്ങി. അപ്പോള്‍ അങ്കിള്‍ പറഞ്ഞു.

"മോനും ഇരിക്കൂ. മോനോടും കൂടെ സംസാരിക്കാം."
പാവം കണ്ണന്‍. അച്ഛന്റെ ഫ്രണ്ട്സ് അല്ലേ. ശരി. ഇരിക്കാം എന്ന മട്ടില്‍ അവിടെ നിന്നു.

അങ്കിള്‍ സംസാരിച്ചു തുടങ്ങി. 
" സാര്‍ , ഒന്നു ആലോചിച്ചു നോക്കൂ. ഈ ലോകത്ത് നടക്കുന്ന ഭീകരതകള്‍ !!!!"

കണ്ണനും അച്ഛനും ..." ങേ ....."
" പേമാരി,കൊടുങ്കാറ്റു, സുനാമി, ഭൂമി കുലുക്കം.  "
" കള്ളക്കടത്ത്,കവര്ച്ച്ച,കൊലപാതകം .... എന്തൊക്കയാണ് ഇവിടെ നടക്കുന്നത്. "
കണ്ണനും അച്ഛനും പരസ്പരം നോക്കി ...." ................."
"എത്ര എത്ര കുട്ടികള്‍ മരിക്കുന്നു ?"
എത്ര എത്ര കുട്ടികള്‍ അനാഥരാകുന്നു ?
എത്ര എത്ര മാതാപിതാക്കള്‍ അവരുടെ  കുട്ടികളെ  കാണാതെ വിഷമിക്കുന്നു?"
അച്ഛനും കണ്ണനും  ഒന്നും മനസ്സിലായില്ല. രണ്ടു പേരും അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ വാപൊളിച്ചു നില്‍ക്കുകയായിരുന്നു.
അങ്കിള്‍ അപ്പോഴും പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു.
"സാറിനെന്തു തോന്നുന്നു? .."
 അച്ഛന്‍ ..."എനിക്ക്..അല്ല...ഇതൊന്നും നമ്മുടെ കയ്യില്‍ ഉള്ള കാര്യങ്ങള്‍ അല്ലല്ലോ .."
അങ്കിള്‍ വിടാന്‍ ഭാവമില്ല.

പുള്ളിക്കാരന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ബ്രീഫ്കേസ് തുറന്നു. അതില്‍ നിന്നും ഒരു പെയിന്റിംഗ് പുറത്തെടുത്തു.
" സാര്‍ ഈ ചിത്രത്തില്‍ നോക്കൂ. എന്നിട്ട് ഒന്നു സങ്കല്‍പ്പിക്കൂ . സാര്‍ ഈ ഏദന്‍ തോട്ടത്തില്‍ കൂടെ മന്ദം മന്ദം
നടക്കുകയാണ്. മന്ദമാരുതന്‍ സാറിനെ തഴുകി തലോടി കടന്നു പോകുന്നു. പെട്ടെന്ന് പൂമ്പാറ്റകള്‍ സാറിനെ സ്പര്‍ശിച്ചു പറന്നകലുന്നു. രോമാഞ്ചം കൊള്ളിക്കുന്നു.
അവിടെ അതാ ഒരു മേശ അതില്‍
കഴിക്കാന്‍ ഇഷ്ട വിഭവങ്ങള്‍. കുടിക്കാന്‍ മധുര പാനീയങ്ങള്‍ .... "
അച്ഛന്‍ " അല്ല എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. വണ്ടി കൊണ്ട് വന്നിട്ടില്ലേ. "
കണ്ണന്‍ ഇത്രയയപ്പോള്‍ ചിരി വന്നു എണീറ്റ്‌ പോയി. അച്ഛന്‍ അവിടെ നിന്നു കണ്ണനെ നോക്കി കൈ കൊണ്ടും കണ്ണ് കൊണ്ടും എന്തൊക്കെയോ ആന്ഗ്യം കാണിക്കുന്നുണ്ട്.
അപ്പോള്‍ അതാ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അച്ഛന്‍ അവിടെ നിന്നും ഓടി വന്നു ഫോണ്‍ എടുത്തു. വിളിച്ചത് അച്ഛനെ ഫ്രണ്ടിന്റെ ഡ്രൈവര്‍ ആയിരുന്നു. " സാറെ വണ്ടി വരാന്‍ അഞ്ചു മിനിട്ട് കൂടി എടുക്കും. ജങ്ക്ഷനില്‍ നില്ക്കുകയാ "
അച്ഛന്‍ ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണ്‍ കട്ട് ചെയ്തു ഓടി വന്നു.
" നിങ്ങള്‍ ആരാ ? എവിടുന്നാ ?"
 അപ്പോള്‍ അങ്കിള്‍ ഒരു ലീഫ്ലെറ്റ് എടുത്തു അച്ഛന് കൊടുത്തു. എന്നിട്ട് പറഞ്ഞു.
" നമുക്ക് ഒരു നിമിഷം പ്രാര്‍ത്ഥിക്കാം "

ഇത് കേട്ട കണ്ണന്‍ ഒന്നും അറിയാത്ത മട്ടില്‍ അച്ചന്റെ മുന്നില്‍ നിന്നും ഓടി രക്ഷപ്പെട്ടു. അതിനു ശേഷം ആരാ എവിടുന്നാ എന്നൊക്കെ ചോദിച്ചു ഉറപ്പ്‌ വരുത്തിയ ശേഷമല്ലാതെ കണ്ണന്‍ ആര്‍ക്കും വാതില്‍ തുറന്നു കൊടുക്കാറില്ല.

Wednesday, March 17, 2010

തോമസ്‌ ആല്‍വാ കണ്ണന്‍

ഇന്ന്  അമ്മയെ വിളിച്ചപ്പോള്‍ ഗാര്‍ഡനിംഗ്, കൃഷി ഒക്കെ ആയിരുന്നു വിഷയങ്ങള്‍. അമ്മ അവിടെ പല നിറങ്ങളിലുള്ള മുളകുകളും ചീരയും വെണ്ടക്കയും പയറും ഒക്കെ ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന കാര്യം പറഞ്ഞു. അത് പറഞ്ഞു കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചീര കൃഷിയില്‍ എത്തി.
അമ്മ കുറേ വര്‍ഷങ്ങള്‍ക്കു  മുന്‍പ് ടെറസ്സില്‍ ചീര വളര്‍ത്തിയിരുന്നു. അതും ചെടിച്ചട്ടികളില്‍ ആയിരുന്നു. അപ്പോള്‍ ഒരു ദിവസം കണ്ണന്‍ അമ്മയെ സഹായിക്കാന്‍ വന്നു. കണ്ണന് അഞ്ചോ ആറോ വയസ്സ് പ്രായമുള്ള കാലത്തെ കഥയാണ് പറയുന്നത്. ഒന്നു രണ്ടു ചെടി ചട്ടികളില്‍ കണ്ണന്‍ തന്നെ വെള്ളം ഒഴിക്കാന്‍ തുടങ്ങി. പിന്നെ എല്ലാ ദിവസവും അതൊരു പതിവായി തീര്‍ന്നു. അമ്മ ഓഫീസില്‍ നിന്നെത്തി ചെടികള്‍ നനയ്ക്കുമ്പോള്‍ കണ്ണനും ഒപ്പം വന്നു കണ്ണന്റെ രണ്ടു ചെടി ചട്ടികളിലെ ചീരക്കും വെള്ളം ഒഴിക്കും. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അമ്മ ചീര കറി വെയ്ക്കാന്‍ വേണ്ടി മുറിച്ചു. അപ്പോള്‍ കണ്ണന്‍ കണ്ണന്റെ ചെടിച്ചട്ടികളിലെ ചീര തന്നെ കണ്ണന് കറി വെയ്ക്കണം. പക്ഷേ അതില്‍ അമ്മ ഉപ്പും മുളകും ഒന്നും ഇടരുത് എന്ന് വാശി പിടിച്ചു. അമ്മ കുറെയൊക്കെ പറഞ്ഞെങ്കിലും എല്ലാ ദിവസവും ചെടികള്‍ക്ക് കൃത്യമായി വെള്ളം നനച്ച കുട്ടിയ്ക്ക് ഒരു പ്രോത്സാഹനം ആയിക്കോട്ടെ എന്ന് കരുതി ആ ചീര മാത്രമായി കറി വയ്ക്കാന്‍ സമ്മതിച്ചു. കറി എന്ന് പറഞ്ഞാല്‍ ആ ചീര മാത്രം വേവിച്ചു. പിന്നീട് കണ്ണന് ചീര കഴിക്കാന്‍ കൊടുത്തപ്പോള്‍ കുട്ടിക്ക് ആകെ വിഷമമായി. അമ്മ കുറെ ചോദിച്ചപ്പോള്‍ കണ്ണന്‍ പറഞ്ഞു. കണ്ണന്‍ ആ ചെടിചട്ടികളില്‍ മുളക് പൊടിയും ഉപ്പും ഒക്കെ ഇട്ടിരുന്നുവത്രേ. അതൊക്കെ ആദ്യമേ ഇട്ടാല്‍ പിന്നെ കറി വെയ്ക്കുമ്പോള്‍ അതൊന്നും ഇടേണ്ടി വരില്ല എന്നായിരുന്നു കണ്ണന്റെ പ്രതീക്ഷ.
ഇത് കേട്ടപ്പോള്‍ എനിക്ക് ഓര്മ വന്നത്  കോഴി മുട്ടകള്‍ക്ക് മേല്‍ അടയിരിക്കാന്‍ ശ്രമിച്ച തോമസ്‌ ആല്‍വാ എഡിസനെയാണ്. ഒരു തോമസ്‌ ആല്‍വാ കണ്ണന്‍ ആവാന്‍ സാധ്യതയുണ്ടായിരുന്നു എന്നും കണ്ണനോട് പറഞ്ഞു.
പിന്നെ അമ്മക്ക് രണ്ടു കോഴികളും ആ കാലത്ത് ഉണ്ടായിരുന്നു. അല്ലിയും മല്ലിയും.  എല്ലാ ദിവസവും എപ്പോള്‍ പുറത്തിറങ്ങിയാലും അമ്മയുടെ തോട്ടത്തിലെ ഇലകള്‍ തിന്നു നശിപ്പിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി. അപ്പോള്‍ ഒരു ദിവസം  കണ്ണന്‍ ഒരു ചെറിയ കത്രികയുമായി  വന്നു അമ്മയുടെ ചെടികള്‍ ഷേപ്പ് ചെയ്യാന്‍ തുടങ്ങി. ഏതോ ഒരു പാര്‍ക്കിലെ ചെടികള്‍ കണ്ടപ്പോള്‍ ഉണ്ടായ പുതിയ ആഗ്രഹം. കണ്ണന്‍ ചെടികള്‍ മുറിച്ചു മുറിച്ചു അവസാനം ഒരില പോലും ബാക്കിയില്ലാതെ ആയി അത്രേ. പിന്നെ അമ്മ പറഞ്ഞു അല്ലിയും മല്ലിയും കണ്ണനെക്കാള്‍ നല്ല തോട്ടക്കാര്‍ ആണ്.

എന്തായാലും ഇത്രയും ഒക്കെ ആയപ്പോള്‍ കണ്ണനും ഗാര്‍ഡനിംഗ് -ല്‍ പിന്നെ അധികം സാഹസങ്ങള്‍ ചെയ്യാന്‍ മുതിര്‍ന്നില്ല. എന്തൊക്കെ വിപ്ലവാത്മകമായ ഗാര്‍ഡനിംഗ് കണ്ടു പിടിത്തങ്ങളാണാവോ നമുക്ക് നഷ്ടമായത്.  :)

ശിഷ്യനും മകനും

നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും വള്ളത്തോള്‍ നാരായണ മേനോന്റെ ശിഷ്യനും മകനും കവിതയുടെ വരികള്‍ ഓര്‍മ്മയുണ്ടോ? കുറച്ചു നാളായി ഓര്‍ക്കാന്‍ ശ്രമിക്കുകയാണ്.

പക്ഷേ കിട്ടുന്നേ ഇല്ല.  

Sunday, March 7, 2010

എസ്ക്വയെര്സ്

ശിശിര കാലം തുടങ്ങിയെന്നൊക്കെ ആണ് പറയുന്നതെങ്കിലും ചൂടിനു യാതൊരു കുറവുമില്ല. ഞങ്ങളുടെ അപ്പര്ട്ട്മെന്റ് ഒരു മൈക്രോ വേവ് അവന്‍ പോലെ തിളയ്ക്കുകയായിരുന്നു. കണ്ണന്‍ ആണെങ്കില്‍ രണ്ടു മൂന്നു ആഴ്ചകളായി സോഷ്യല്‍ മീഡിയ റിസര്‍ച്ച് പേപ്പറിന്റെ ടെന്‍ഷനില്‍ ആണ്.  കണ്ണന്‍ ഉറങ്ങുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. എല്ലാ ദിവസവും ഒത്തിരി വൈകിയും എഴുത്തും വായനയും തകൃതിയായി നടക്കുന്നുണ്ട്. കണ്ണന് ഈ പ്രാവശ്യം കിട്ടിയ സൂപര്‍വൈസര്‍  ആണെങ്കില്‍  ഒരു ഭീകരിയാണെന്നാണ്  കേള്‍വി. ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ  ഒരു സണ്‍‌ഡേ ആഫ്ടര്‍നൂണ്‍ വേസ്റ്റ് ചെയ്യണ്ട എന്ന് കരുതി ഞങ്ങള്‍ പുറത്തേക്കിറങ്ങി. വീട്ടില്‍ തന്നെയിരുന്നാല്‍ ഒരു രണ്ടു  മൂന്നു മണിക്കൂര്‍ ഉറങ്ങി തീര്‍ക്കും  എന്ന് ഉറപ്പായിരുന്നു. ചൂട് കൂടി കൂടി ഒരു പനി പിടിച്ച മാതിരി ക്ഷീണം തോന്നുന്നുണ്ടായിരുന്നു. . എസ്ക്വയെര്സ്-ല്‍   പോയിരുന്നാല്‍ രണ്ട്ട് ഗുണങ്ങള്‍ ഉണ്ട് . ഒന്നു എ സി ..പിന്നെ ഒരു മണിക്കൂര്‍ നമുക്ക് ഫ്രീ ഇന്റര്‍നെറ്റ് കിട്ടും.. അത് കഴിഞ്ഞാലും നമുക്ക് പബ്ലിക്‌ ലൈബ്രറിയുടെ  ഫ്രീ വൈ ഫൈ ഉപയോഗിക്കാം. അതുകൊണ്ട് ലൈബ്രറിയുടെ  തൊട്ടടുത്തുള്ള എസ്ക്വയെര്സ് തന്നെ സെലക്ട്‌ ചെയ്തു. എസ്ക്വയെര്സ് ഞങ്ങള്‍ക്ക് വളരെ ഇഷ്ടപെട്ട ഒരു കോഫി ഷോപ്പ് ആണ്.

അങ്ങനെ  എസ്ക്വയെര്സ്-ല്‍ എത്തി. സൌകര്യ പ്രദമായ ഒരു മേശയും കിട്ടി. അടുത്ത് തന്നെ പവര്‍ സോക്കറ്റ് ഉണ്ട്. അപ്പോള്‍ ലാപ്ടോപ് ചാര്‍ജ് ചെയ്യാന്‍ കുഴപ്പമില്ല.  എന്താ തിരക്ക് വീക്ക്‌ ഡെയ്സ് ഒരിക്കലും ഇത്രയും തിരക്ക് കണ്ടിട്ടില്ല ഇവിടെ. വീക്ക്‌ എന്‍ഡ് എല്ലാരും ഇവിടെയാണെന്ന്  തോന്നുന്നു. എല്ലാ പ്രായക്കാരും. എല്ലാവര്ക്കും ലാപ്ടോപ്, നെറ്റ് ബുക്ക് അങ്ങനെ  എന്തെങ്കിലും ഉണ്ട്.  സ്റ്റുഡന്റ്സ്   ആണ് കൂടുതലും. പരീക്ഷക്കാലം  ആണ്. എല്ലാവരും കുറെയധികം പുസ്തകങ്ങളും ആയാണ്  ഇരിപ്പ്. ലൈബ്രറി തൊട്ടടുത്ത്‌ ആവുന്നതിന്റെ ഒരു സൌകര്യവും ഉണ്ട്. കണ്ണന്‍ അപ്പോള്‍ തന്നെ  സോഷ്യല്‍ മീഡിയയുടെ ആഴങ്ങളിലേക്ക്  ഊളിയിട്ടു പോയി. റിപ്പോര്‍ട്ടിന്റെ അവസാന മിനുക്ക്‌ പണികളിലാണ്. എന്നാല്‍ പിന്നെ ഞാന്‍ ഒരു ബ്ലോഗ്‌ എഴുതിയേക്കാം എന്ന് വിചാരിച്ചു തുടങ്ങിയതാണ് ഈ പോസ്റ്റ്‌.

തൊട്ടടുത്ത ടേബിളില്‍ ഒരു ചീനക്കാരി  പെണ്‍കുട്ടിയും ആ കുട്ടിയുടെ അച്ഛനും. മൂന്നോ നാലോ വയസ്സ് മാത്രമേ ഉണ്ടാവൂ ആ കുട്ടിക്ക്. മേശപ്പുറത്തു കുറേ കുട്ടി പഞ്ചസാര പായ്ക്കറ്റുകള്‍ ഉണ്ട്.  അത് ഒന്നൊന്നായി കഴിച്ചു കൊണ്ടേയിരിക്കുകയാണ് ആ കുട്ടി.  അമ്മയാണെങ്കില്‍ എന്ത് വേണെമെങ്കിലും ആയികൊള്ളൂ  എന്ന മട്ടില്‍ തൊട്ടപ്പുറത്ത്    ഗൂഗിള്‍ ചാറ്റ്.  കുട്ടിയുടെ അച്ഛന്‍ മാഗസിന്‍സ് വായിച്ചു തീര്‍ക്കാനുള്ള   തത്രപ്പാടില്‍.
അതിനപ്പുറത്ത് മറ്റൊരു കപ്പിള്‍സ്. അവര്‍ രണ്ടു പേരും വന്ന നേരം മുതല്‍ ഐ ഫോണിലാണ്. ഏകദേശം നാലു  മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. അത്രയും നേരം അവരും അവിടെ ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും അവര്‍ പരസ്പരം സംസാരിച്ചു കണ്ടില്ല. രണ്ടു പേരും മുഴുവന്‍ നേരവും ഐ ഫോണില്‍ തന്നെ ആയിരുന്നു. അവര്‍ പരസ്പരം സംസാരിക്കുന്നതു ടെക്സ്റ്റ് അയച്ചാണോ ആവോ.

അപ്പോള്‍ അതാ അടുത്ത കപ്പിള്‍സ്  വരുന്നു. ആറടി പൊക്കമുള്ള സായിപ്പും അദ്ധേഹത്തിന്റെ പകുതി പൊക്കമുള്ള ചൈനക്കാരിയും. കണ്ണന് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചു ഇവരെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ സായിപ്പിന് അധികം സമസിയാതെ കൂനു  വരുമെന്നാണ്  തോന്നുന്നത്. അത്രയേറെ  കുനിഞ്ഞാണ് ആ മനുഷ്യന്‍ ഗേള്‍ ഫ്രെണ്ടിനോട് സംസാരിക്കുനത്.

മറ്റൊരു ടേബിളില്‍ ഒരു അപ്പൂപ്പനും  അമ്മൂമ്മയും  നെറ്റ് ബൂകുമായി വന്നു  കഠിന പരിശ്രമത്തിലാണ്. അവര്‍ക്ക് നെറ്റ് കണക്റ്റ്  ചെയ്യാന്‍ പറ്റുന്നില്ല. ലൈബ്രറിയുടെ നെറ്റ്‌വര്‍ക്ക്-നു ഇന്ന് എന്തോ പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു. ഞാനും കുറച്ചു നേരം ശ്രമിച്ചിട്ടും പറ്റുന്നില്ലായിരുന്നു.

ഒരു ടേബിളില്‍ നാലു സ്കൂള്‍ കുട്ടികളാണ്. അവരും ഇന്‍റര്‍നെറ്റില്‍ തന്നെ. പക്ഷേ ഫെയ്സ് ബുക്ക്‌ മാത്രം. മൂന്നു മണിക്കൂര്‍ തുടര്ച്ചയായി ഫെയ്സ് ബുക്കില്‍ എന്താ ചെയ്യാനുള്ളത്. അറിയില്ല. ചോദിച്ചു നോക്കിയാലോ എന്ന് പല വട്ടം വിചാരിച്ചു.  പക്ഷേ ചോദിച്ചില്ല.
എനിക്ക് തോന്നുന്നു മനുഷ്യന്‍ ഒരു സോഷ്യല്‍ അനിമല്‍ എന്നത് മാറി ഇപ്പോള്‍ സോഷ്യല്‍ മീഡിയ അനിമല്‍ ആയി. എല്ലാരും ജീവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ആരാണെന്നു   ആര്‍ക്കും  അറിയില്ല. അത് അറിയണമെന്ന്  ആഗ്രഹവും  ഇല്ല.
ഇന്നത്തെ  സ്പെഷ്യല്‍  ടിരാമിസു   ആയിരുന്നു. ഞങ്ങള്‍ വന്നപ്പോള്‍  ഒരു വലിയ  കേക്ക്  ഉണ്ടായിരുന്നു.  അത് ഇപ്പോള്‍ ഏകദേശം തീര്‍ന്നു.  എല്ലാരും ഓര്‍ഡര്‍  ചെയ്യുന്നത്  ടിരാമിസു   തന്നെയാണ്. ഞങ്ങളും  അത് തന്നെയാണ്  കഴിച്ചത്. നല്ല  ടേസ്റ്റ്  ഉണ്ടായിരുന്നു. കണ്ണന്റെ  ഒരു ഫ്രണ്ട്  ടിരാമിസു   എക്സ്പര്‍ട്ട്    ആണെന്ന്  കേട്ടിട്ടുണ്ട്. ഒരു ദിവസം  റെസിപ്പീ  വാങ്ങി  ഒന്നു പരീക്ഷിച്ചു  നോക്കണം. എന്‍റെ  പാചക  പരീക്ഷങ്ങള്‍  കഴിഞ്ഞ  ബ്ലോഗില്‍  കണ്ടതല്ലേ. അതുകൊണ്ട്  അധികം പ്രതീക്ഷയൊന്നും  വേണ്ട, പക്ഷേ കാക്കയ്ക്കും  തന്‍  കുഞ്ഞു  പൊന്‍   കുഞ്ഞു  എന്ന് പറയുന്നത് പോലെ.

സോഷ്യല്‍ മീഡിയ കഴിഞ്ഞാല്‍  അടുത്ത വിഷയം ഐ ഫോണ്‍. അതില്ലാതെ  ജീവിതം  ഇല്ല  എന്ന അവസ്ഥയാണ്  ഇവിടെ. ഇന്ന് രാവിലെ  ഞങ്ങള്‍ ഒരു വീട്  കാണാന്‍  പോയി. വളരെ നല്ല  ഒരു വീട്. ഇവിടെ ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍  വച്ച്  ഏറ്റവും  നല്ല  വീട്. പക്ഷേ വളരെ ലാഭകരവുമായിരുന്നു. ഒരു വീടിന്റെ ഔട്ട്‌ ഹൌസ് പോലെ ഒരു പോര്‍ഷന്‍. പക്ഷേ മനോഹരമായിട്ടുണ്ട്.  ആരൊക്കെയോ  ആ വീട്  കാണാന്‍  ഇന്നും  നാളെയുമൊക്കെയായി  വരുന്നുണ്ടത്രേ. ഇവിടെ ഒരു ടെസ്റ്റും  ഇന്റര്‍വ്യൂവും  ഒക്കെ വേണ്ടി  വരുമെന്ന്  തോന്നുന്നു വീട് കിട്ടാനും.. കണ്ണന്‍ ആ വീടിനെ  കുറിച്ച്  തന്നെ  പറഞ്ഞു  കൊണ്ടിരിക്കുകയാണ്  ഇപ്പോഴും.  അത് കിട്ടുമോ  ആവോ. വീടിനു പിന്നില്‍ ഒരു നദിയും ഉണ്ടായിരുന്നു.

ഈ കഫെയില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും ഒരു കഥ പറയാനുണ്ടാവും. ഇന്നലെ കണ്ട സിനിമ കേരള കഫെ പോലെ. എനിക്ക് ആ സിനിമ ഇഷ്ടമായി. പക്ഷേ ഒത്തിരി വിഷമവും ഉണ്ടാക്കി ചില കഥകള്‍. പ്രത്യേകിച്ചും അവസാനം ട്രെയിന്‍ സ്റ്റേഷനില്‍ എത്തിപ്പെടുന്ന മുത്തശ്ശിയും പൂച്ചക്കുട്ടിയും. പിന്നെ മയില്‍ പീലിയും പിടിച്ചു വര്‍ണാഭമായ ജീവിതവും സ്വപ്നം കണ്ടു പുതിയതായി കിട്ടിയ അച്ഛനോടും   അമ്മയോടും യാത്രയായ കുട്ടിയും. നോസ്ടാല്ജിയ എന്ന പൊങ്ങച്ചവും പേറി നടക്കുന്ന പ്രവാസി ഇത്തിരി ചിരിപ്പിച്ചു.

കണ്ണന്‍ റിപ്പോര്‍ട്ട്‌ ഫിനിഷ് ചെയ്തു. സണ്‍‌ഡേ ആഫ്റ്റര്‍ നൂണ്‍  വേസ്റ്റ് ചെയ്യാത്തതില്‍ ഒരു സന്തോഷം. അപ്പോള്‍ നിങ്ങള്‍ എല്ലാവര്ക്കും മനോഹരമായ ഒരു പുതിയ ആഴ്ച ആശംസിക്കുന്നു.

Saturday, March 6, 2010

പാചക പരീക്ഷണങ്ങള്‍

 എന്‍റെ ചില പാചക പരീക്ഷണങ്ങള്‍/അബദ്ധങ്ങള്‍ ...


 ആദ്യമായി ഒരു മുട്ട പുഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ഇങ്ങനെ ഒരു വിചിത്ര രൂപത്തിലായി പോയി .....ഇപ്പോള്‍ പക്ഷേ ഞാന്‍ എക്സ്പര്‍ട്ട് ആയിട്ടുണ്ട്‌ കേട്ടോ..
DSC01753-1കുറച്ചു നാള്‍ എല്ലാ ദിവസവും ഞങ്ങളുടെ ബ്രേക്ഫാസ്റ്റ് ഇതായിരുന്നു. സിമ്പിള്‍ ആന്‍ഡ്‌ ഹമ്പിള്‍ ഉപ്പുമാവ് .DSC01652(1) edited-1

 ഇപ്പോള്‍ മുട്ടക്കറിയുടെ രൂപം  കണ്ടോ?  പുരോഗതിയില്ലേ?


  DSC01756-1 ചെമ്മീന്‍ കറി കണ്ടോ? 
DSC01769-1 ഇത് കണ്ടോ ചിക്കന്‍....ആദ്യമായി ചിക്കന്‍ എന്‍റെ കിച്ചണില്‍ എത്തിയപ്പോള്‍ ..DSC02476-1 ഇത് ഇന്‍റര്‍നെറ്റില്‍ എവിടെയോ കണ്ട ഒരു വിചിത്ര മുട്ടക്കറി ട്രൈ ചെയ്തു നോക്കിയതാ.  താഴെയുള്ള രണ്ടു ചിത്രങ്ങളും അതാണ് കേട്ടോ.  എന്‍റെ അമ്മ ഈ ചിത്രങ്ങള്‍  കണ്ടു ഒത്തിരി ചിരിച്ചതാണ്. എന്‍റെ നമ്പര്‍ വണ്‍ അബദ്ധം എന്നാണ് അമ്മ  പറഞ്ഞത്.DSC03314-1 DSC03316-1ഇത് കണ്ടോ ഞാന്‍ ഉണ്ടാക്കിയ ഓണസദ്യ. വാഴയില ഇല്ല. എന്നാലും ഓക്കേ അല്ലേ? :) DSC05048-1 ഉപ്പേരി ഉപ്പേരി .........ഇത് മാത്രം എനിക്ക് കൃത്യമായി അമ്മയുണ്ടാക്കുന്ന അതെ രുചിയില്‍ ഉണ്ടാക്കാന്‍ പറ്റാറുണ്ട് ... ബാക്കിയെല്ലാം ഓരോ പ്രാവശ്യവും ഓരോ രുചിയില്‍ ഓരോ രൂപത്തില്‍ ഓരോ ഭാവത്തില്‍ ഒക്കെയാDSC05240-1 എന്‍റെ ആദ്യത്തെ കേക്ക് ...സത്യം പറയട്ടെ വലിയ കുഴപ്പമില്ലായിരുന്നു .. :)DSC06125-1 ഇത് കണ്ടോ പൈന്‍ ആപ്പിള്‍ അപ്പ്‌ സൈഡ് ഡൌണ്‍. ഹി ഹി ..ഒരു നാള്‍ ഞാനും അമ്മയെ പോലെ.... .......DSC06176-1   സാല്‍മണ്‍ ...എങ്ങനെയുണ്ട്? നന്നായിട്ടില്ലേ?  DSC08250-1 ഇതാണ് ക്ലാസ്സിക്‌ പുഡിംഗ്...വെറും 10  മിനിട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയതാ.  ഇത്തവണത്തെ ക്രിസ്മസ് സ്പെഷ്യല്‍.... ജൂലി ആന്‍ഡ്‌ ജൂലിയ കണ്ടു കഴിഞ്ഞപ്പോള്‍ ഉണ്ടായ ഒരു ഇന്‍സ്പിരേഷന്‍...  ഇതിന്റെ മുകളില്‍ മില്‍ക്ക്മെയ്ഡ് ഇട്ടു കഴിച്ചപ്പോള്‍ നല്ല രസമുണ്ടായിരുന്നു. ഹി ഹി. റെസിപ്പി ഉണ്ടാക്കിയ ആള്‍ അങ്ങനെ ഒരു കോമ്പിനേഷന്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല...ഇപ്പോള്‍ നിങ്ങള്ക്ക് എന്‍റെ പാചക പരീക്ഷണങ്ങളുടെ  ഭീകരതയെ കുറച്ചു ഏകദേശം ഒരു ഐഡിയ കിട്ടിയിട്ടുണ്ടാവുമല്ലോ.  DSC08460-1 ഇത് എന്‍റെ സ്പെഷ്യല്‍ പായസം.  . ഞാന്‍ ഉണ്ടാക്കിയത് കൊണ്ട് പറയുന്നതല്ല ശരിക്കും സ്പെഷ്യല്‍ ആണ് കേട്ടോ.  ഇത് ഇത് വരെ കഴിച്ച എല്ലാര്ക്കും ഇഷ്ടമായി. :)DSC09098-1 ഇത് എന്‍റെ വട്ടയപ്പം ആവശ്യമായ പത്രങ്ങളുടെ അപര്യാപ്തത കാരണം ഇഡ്ഡലി ആയപ്പോള്‍.  കണ്ണന്റെ പിറന്നാള്‍ സ്പെഷ്യല്‍ ആയിരുന്നു ഇത്. DSC09193-1

എന്‍റെ എല്ലാ അബദ്ധങ്ങളും ഒരു വിജയമായി തീരുന്നതു കണ്ണന്‍ ഇതൊക്കെ കഴിച്ചു സഹായിക്കുന്നത് കൊണ്ടാണ്.  കണ്ണന്‍ എന്ന Taster -ന്റെ വിദഗ്ധമായ സത്യസന്ധമായ അഭിപ്രായങ്ങള്‍ ആണ് എന്‍റെ വിജയത്തിന്റെ  രഹസ്യം.  അതുകൊണ്ട് ഈ ഫുഡ്‌ സ്പെഷ്യല്‍ ബ്ലോഗ്‌ എന്‍റെ കണ്ണന് സ്പെഷ്യല്‍ സമ്മാനം.

Wednesday, March 3, 2010

എന്തൊക്കെയോ ചില കുത്തികുറിപ്പുകള്‍

പണ്ട് ഓസോണ്‍പാളിയെ കുറിച്ച് ഒരു ഉപന്യാസ മത്സരത്തിനു പോയപ്പോള്‍ ആണോ ആഗോള താപ വ്യാപനം എന്‍റെ തലയ്ക്കു പിടിച്ചത് എന്ന് കൃത്യമായി ഓര്‍മയില്ല. എന്തായാലും ഇതൊക്കെ എന്‍റെ സ്വന്തം വിഷയങ്ങള്‍ ആണെന്ന് കരുതി ,  മനസ്സിനോട് വളരെയടുത്ത് സൂക്ഷിച്ചിരുന്നതാണ്. പണ്ട് വൈകുന്നേരം അമ്പലത്തിലേക്കുള്ള യാത്രകളില്‍ മാളുവിന്റെയും ചിന്ച്ചുവിന്റെയും ജിഷ്ണുവിന്റെയുമൊക്കെ മുന്നില്‍ എനിക്ക് അറിയാത്തതായി ഒന്നുമില്ല എന്ന് കാണിക്കാന്‍ വേണ്ടി ഞാന്‍ നടത്തിയിരുന്ന പ്രഭാഷണങ്ങളില്‍ ഇതൊക്കെ ചില വിഷയങ്ങളായിരുന്നു.  സി വി രാമനെയും ഐന്‍സ്ടീനെയും ഒക്കെ ആരാധിച്ചിരുന്ന ആ കാലത്ത് ഞാനും അവരുടെ പാതകളില്‍ സഞ്ചരിക്കും ഒരു കാലത്ത് എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാന്‍ ഇതൊക്കെ ആയിരുന്നു വഴികള്‍. :) ലതചേച്ചിയും ശ്രീജചേച്ചിയുമൊക്കെ ഞങ്ങളോടൊപ്പം കൂടിയപ്പോള്‍ ഷെയ്ക്ക്സ്പിയറും ലിയോ  ടോള്‍സ്ടോയിയും  മറ്റു വിശ്വ വിഖ്യാത സാഹിത്യ കൃതികളും കുട്ടി കഥകളായി ഒക്കെ ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു.സയന്‍സും ടെക്നോളജിയുമൊക്കെ വളരെ വളരെ പ്രിയപ്പെട്ടതായിരുന്നു ഒരു കാലത്ത്. പിന്നെ എപ്പോഴോ  ഇഷ്ടങ്ങള്‍ മാറി. ഇല്ലാതായി എന്ന് പറയാന്‍ പറ്റില്ല, മനസ്സിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും നക്ഷത്ര സമൂഹങ്ങളും വാല്‍ നക്ഷത്രങ്ങളുമൊക്കെ പറന്നു പറന്നു നടക്കുന്നുണ്ട്. പക്ഷേ പണ്ട് ഉണ്ടായിരുന്ന അത്രയും അടുപ്പം ഉണ്ടോ എന്ന് സംശയമാണ്. പണ്ട്  ജുപിറ്ററിനെയും ഓറിയോനിനെയുമൊക്കെ എന്‍റെ കസിന്‍സിനെക്കാള്‍ കൂടുതല്‍ ഇഷ്ടമായിരുന്നു.
സയന്റിസ്റ്റ് ആവും ഞാന്‍ ഒരിക്കല്‍ എന്ന് ഏതോ ഒരു ക്ലാസ്സില്‍ ടീച്ചര്‍ ചോദിച്ചപ്പോഴും ഞാന്‍ പറഞ്ഞിരുന്നു. പിന്നെയെപ്പോഴേ ജേര്‍ണലിസ്റ്റ് , ഐ പി എസ് മോഹങ്ങളൊക്കെ തല പോക്കിയെങ്കിലും ഈ വഴിക്കൊന്നും പോകാതെ അവസാനം ഞാന്‍ എത്തിപ്പെട്ടത് വിവര സാങ്കേതിക വിദ്യയുടെ മായ ലോകത്താണ്. അതിനിടയ്ക്കെപ്പോഴോ വിമാനം പറത്താനുള്ള ആഗ്രഹവും ഉണ്ടായിരുന്നു കുറച്ചു കാലം. 2012 കണ്ടപ്പോള്‍ ഈ ആഗ്രഹത്തിനെയൊന്നു പൊടി തട്ടിയെടുക്കണോ എന്ന് ഞാന്‍ കുറച്ചു ആലോചിച്ചതാണ്.

ആഗോള താപ വ്യപനത്തിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു കാടു കയറി വേറെ എവിടെയൊക്കെയോ പോയി. ആഗോള താപവ്യാപനം ഒരു തട്ടിപ്പാണെന്ന് കുറച്ചു പേര്‍ വാദിക്കുമ്പോള്‍ സിഡ്നി ഷെല്‍ഡന്റെയാണെന്ന് തോന്നുന്നു, ഒരു ഫിക്ഷനില്‍ വായിച്ചതു പോലെ ഒരു കാലാവസ്ഥ നിയന്ത്രണ യന്ത്രം വച്ച് ആരും ഇതൊന്നും മാറ്റുന്നതല്ല എന്ന് വിശ്വസിക്കട്ടെ. ഓസോണ്‍ പാളിക്ക് വേണ്ടി വാദിച്ചു ഉപന്യാസം എഴുതിയപ്പോള്‍ അതിന്റെ ഭീകരതകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ഈ സ്ഥലത്ത് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഓസോണ്‍ പാളി തീരെ ഇല്ലാതായ ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍. ഇങ്ങനെയൊക്കെയാണ് സീക്രട്ടില്‍ പറയുന്ന രഹസ്യം പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു. നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ സത്യമായി വരുന്ന മായാജാലം.

ലോസ്റ്റ്‌ സിമ്പല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ പുതിയതായി ചിന്തിക്കാന്‍ ഒരു വിഷയം കിട്ടി, സത്യം പറഞ്ഞാല്‍ പുതിയ വിഷയമല്ല. പക്ഷേ വളരെ വളരെ പഴയ ഒരു വിഷയത്തിനു പുതിയൊരു പേര്. നോയെടിക് സയന്‍സ്. മനുഷ്യ മനസ്സിന്റെ അവിശ്വസനീയമായ കഴിവുകളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന മേഖല. പണ്ടത്തെ നമ്മുടെ മഹര്‍ഷി വര്യന്മാരോക്കെ ഇതിന്റെ വക്ത്താക്കള്‍ ആയിരുന്നു എന്ന് വേണം എന്ന് കരുതാന്‍. ആത്മാവ് നില നില്‍ക്കുന്നു അത് അനശ്വരമാണ് എന്ന് തെളിയിക്കാനായി നടന്ന ഒരു പരീക്ഷണത്തെ കുറിച്ചും ഡാന്‍ ബ്രൌണ്‍ പറയുന്നുണ്ട്. എന്തായാലും ബുക്ക് ഞാന്‍ എന്ജോയ്‌ ചെയ്തു. പക്ഷേ എന്തായാലും ഡാവിഞ്ചി കോഡിന്റെ അത്രയും എത്തിയിട്ടില്ല. ആ ബുക്ക്‌ ഞാന്‍ ഒന്നര ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. പക്ഷേ ഇതിനു ഞാന്‍ അഞ്ചു ദിവസമെടുത്തു. ഡാവിഞ്ചി കോഡ് പോലെയൊരു ബുക്ക്‌ ഒരിക്കല്‍ മാത്രമേ ഒരാളുടെ ജീവിതത്തില്‍ എഴുതാന്‍ പറ്റൂ എന്ന് തോന്നുന്നു. ഡാവിഞ്ചി കോഡ് വായിച്ചു കഴിഞ്ഞപ്പോള്‍ചരിത്രം ഞാന്‍ വേണ്ട വിധത്തില്‍ പഠിച്ചില്ല എന്നുള്ള വിഷമമായിരുന്നു കുറച്ചുകാലം.

ഈ ബ്ലോഗ്‌ എല്ലാംകൂടെ ഒരു അവിയല്‍ പോലെ ആയിപ്പോയി. പ്രത്യേകിച്ചൊരു വിഷയത്തെ കുറിച്ചു ചിന്തിക്കാതെ വിരല്‍ത്തുമ്പുകളില്‍  വന്ന വാക്കുകള്‍ ഒക്കെ ടൈപ്പ് ചെയ്തു ഇങ്ങനെ ആയിപ്പോയി.  ഇത്രയും ടൈപ്പ് ചെയ്ത സ്ഥിതിക്ക് എന്തായാലും പോസ്റ്റ്‌ ചെയ്തേക്കാം.

Thursday, February 18, 2010

ഷോപ്പിങ്ങിനു പോയ എന്‍റെ തലയില്‍ ....................

വൈകുന്നേരം ഓഫീസില്‍ നിന്നു വന്നപ്പോഴാണ്  പതിവില്ലാതെ എന്‍റെ ഫേവറിറ്റ് റീട്ടെയില്‍ ഷോപ്പ് തുറന്നിരിക്കുന്നത് കണ്ടത്. സാധാരണ 5 മണിയ്ക്ക് അടക്കുന്ന കടയാണ്. തുറന്നിരിക്കുന്നത് കണ്ടപ്പോള്‍  ഒന്നു കയറി നോക്കാം എന്ന് വിചാരിച്ചു. അത് മാത്രമല്ല ഗുരുവായൂര്‍ അമ്പലത്തിനെക്കാള്‍ തിരക്കും. സീസണ്‍ എന്ടിംഗ് സെയില്‍ ആയിരുന്നു.  കുറച്ചു നേരം ഉള്ളില്‍ നടന്നു കുറച്ചു കുട്ടി കുട്ടി സാധനങ്ങളും മേടിച്ചു പുറത്തേക്കു നടന്നപ്പോഴാണ് അത് സംഭവിച്ചത്. കട അടയ്ക്കാന്‍ സമയമായിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ പെട്ടെന്ന് പുറത്തേക്കു കടക്കാം എന്ന് വിചാരിച്ചു. ഏതോ ഒരാള്‍ ഒരു വാതിലിനടുത്ത് നിന്നു ഒരു നീണ്ടകോല്‍ കൊണ്ട് എന്തോ ചെയ്യുന്നുണ്ട്. അത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണെന്ന് തോന്നിയില്ല. ഡോറിനു തൊട്ടടുത്ത്‌ എത്തിയപ്പോഴാണ് എന്തോ ഒന്നു സംഭവിച്ചത്. ഒരു മിനിട്ട് കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് അവിടത്തെ ആ വലിയ ഇരുമ്പ് ഷട്ടര്‍ എന്‍റെ തലയിലേക്ക് വീണു എന്ന്.

ഡോര്‍ അടയ്ക്കാന്‍ നിന്ന മനുഷ്യന്‍ എന്നെ കണ്ടില്ല. എനിക്കാണെങ്കില്‍ നീണ്ട കോല്‍ കൊണ്ട് ഡോര്‍ അടയ്ക്കുകയാണെന്ന് മനസ്സിലായതും ഇല്ല. ഞാന്‍ ആദ്യം വളരെ കൂളായി നിന്നു. 2 മിനിട്ട് കഴിഞ്ഞു ആ കനത്ത ഇരുമ്പ് ഷട്ടര്‍ കണ്ടപ്പോഴാണ് ശരിക്കും ഷോക്ക്‌ അടിച്ചത്. തല ആകെ മരവിച്ചത്‌ പോലെ. പക്ഷേ എന്‍റെ ബോധം പോയിട്ടില്ല. അത് തന്നെ വലിയ കാര്യം. അത് മാത്രമല്ല അത്ഭുതകരമായ കാര്യം എന്‍റെ തല പൊട്ടിയിട്ടില്ല. പക്ഷേ ആ ഇരുമ്പ് ഷട്ടര്‍ കണ്ടാല്‍, അത് എന്‍റെ തലയില്‍ വീണു എന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും ..എനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആരും വിശ്വസിക്കില്ല. എന്‍റെ നെറ്റിയില്‍ കുറച്ചു പോറലുകള്‍ ഉണ്ടായി. തല ഇത്തിരി നന്നായി വേദനിക്കുന്നുണ്ട്‌. പക്ഷേ എനിക്ക് സാരമായി ഒന്നും പറ്റിയിട്ടില്ല. അത് കഴിഞ്ഞു പോയി ഡോക്ടറെ കണ്ടു ഒന്നും പറ്റിയിട്ടില്ല എന്നുറപ്പ് വരുത്തി.

ഒരു വല്യ അപകടത്തില്‍ നിന്നും ഞാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശരിക്കും ദൈവം കൂടെയുണ്ടായിരുന്നു എന്ന് തോന്നിയ നിമിഷം.
 " എന്‍റെ കൂടെയുണ്ടാവണേ കൃഷ്ണാ" എന്ന എന്‍റെ പ്രാര്‍ത്ഥന ശരിക്കും എന്നെ രക്ഷിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. നൂറു വര്‍ഷത്തെ ചരിത്രമുള്ള ആ കടയില്‍ ഈ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ആരുടെയെങ്കിലും തലയില്‍ ഡോര്‍  ഷട്ടര്‍ വീണിട്ടുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.
"Somebody is always watching you. Somebody always takes care of you"

അമൂല്യം

അങ്ങനെ 5 മാസക്കാലത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെ എനിക്ക് ലൈബ്രറിയില്‍ നിന്ന് ഡാന്‍ ബ്രൌണിന്റെ ദി ലോസ്റ്റ്‌ സിംബല്‍ കിട്ടി. ഈ കാത്തിരിപ്പു എന്റെ excitement കുറച്ചു എന്ന് തോന്നുന്നു.
എന്നാലും ഡാന്‍ ബ്രൌണിന്റെ മറ്റു പുസ്തകങ്ങള്‍ പോലെ ഇതും എനിക്ക് ഇഷ്ടമാവും എന്ന് തന്നെയാണ് പ്രതീക്ഷ.

കണ്ണനു പരീക്ഷ ആയിരുന്നു ഇന്നലെ. പ്രതീക്ഷിച്ച പോലെ നന്നായി എഴുതാന്‍ പറ്റിയില്ല എന്നുള്ള വിഷമം മാറ്റാന്‍ ഒന്ന് നടക്കാന്‍ ഇറങ്ങിയതായിരുന്നു ഞങ്ങള്‍.  ലൈബ്രറിയില്‍ പോയി ലോസ്റ്റ്‌ സിംബലും എടുത്തു നടന്നു നടന്നു അവസാനം എത്തിയത് സിനിമ തിയേറ്ററില്‍ ആയിരുന്നു. 2 options ഉണ്ടായിരുന്നു. പ്രെഷ്യസും മൈ നെയിം ഈസ്‌ ഖാനും. കുറെ നേരത്തെ തിങ്കിംഗ് -നു ശേഷം പ്രെഷ്യസ് കാണാന്‍ തീരുമാനിച്ചു. മൈ നെയിം ഈസ്‌ ഖാനും കാണണം എന്നുണ്ടായിരുന്നു. അതെന്തായാലും വേറൊരു ദിവസം നോക്കാം എന്ന് വിചാരിച്ചു. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു പ്രെഷ്യസ് വേണ്ടായിരുന്നു. കണ്ടിട്ട് ആകെ വിഷമമായി. അവിശ്വസനീയം .  ഇത്രയും bad life ഒക്കെ അനുഭവിച്ചു കുറച്ചുപേര്‍ ജീവികുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.

അമേരിക്കയിലെ ആഫ്രോ അമേരിക്കന്‍സിനെ കാണുമ്പോള്‍ വളരെ സന്തോഷത്തോടെ ജീവിതം ആസ്വദിച്ചു ജീവിക്കുന്നവര്‍ എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുളത്. കുറച്ചു നല്ല കൂട്ടുകാരെയും കിട്ടിയിട്ടുണ്ട് ആ കമ്മ്യൂനിടിയില്‍ നിന്നും. വളരെ നല്ല മനുഷ്യര്‍. പക്ഷേ കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്.  അമ്മ മാത്രമുള്ള കുട്ടികള്‍. അച്ഛന്‍ ആരാ എന്ന് അറിയാത്തവര്‍. അച്ഛന്‍ ഉള്ള വീടുകള്‍ വളരെ കുറവാണെന്ന് കേട്ടിട്ടുണ്ട്. ഞാനീ പറയുന്നത് ഒരു പ്രത്യേക പ്രദേശത്ത് ജീവിക്കുന്ന ആഫ്രോ അമേരികന്‍ കുടുംബങ്ങളെ കുറിച്ചാണ് കേട്ടോ. പക്ഷേ ശരിക്കും പ്രഷ്യസ് മൂവി പറയുന്നത് പോലെ ഇത്രയും ഭീകരവും ദയനീയവും ആണ് അവരുടെ അവസ്ഥ എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. മൂവിയില്‍ drugs പ്രശ്നങ്ങള്‍ പറയുന്നില്ല. പക്ഷേ അതാണ് അവിടത്തെ മറ്റൊരു വലിയ പ്രശ്നം എന്നാണ് കേട്ടിട്ടുള്ളത്. എന്തായാലും സിനിമയിലെ പെണ്‍കുട്ടിയുടെ അവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

സിനിമയ്ക്ക് മുന്‍പ് കുറച്ചു സമയം ഉണ്ടായിരുന്നു. കുറച്ചല്ല ഏകദേശം ഒരു മണിക്കൂര്‍. ഇറ്റാലിയന്‍ ഫുഡ്‌ കോര്‍ട്ടിലെ പിസയും ഐസ് ക്രീമും കഴിച്ചു. കുറേ നാളായി ഞങ്ങള്‍ ഒരു ഹെല്‍ത്തി ഈടിംഗ് മോഡില്‍ ആയിരുന്നു. പക്ഷെ ജങ്ക് കഴിക്കുന്ന ഒരു സുഖം ...പ്രത്യേകിച്ചും എന്തെങ്കിലും കുഞ്ഞു വിഷമമൊക്കെ ഉണ്ടെങ്കില്‍ ഇത്തിരി മൂഡ്‌ ഓഫ് ആണെങ്കില്‍ ..surprisingly എനിക്ക് തോന്നിയിട്ടുണ്ട് ജങ്ക് ഫുഡ്‌ നമുക്കു കുറച്ചു സന്തോഷം ഉണ്ടാക്കി തരുമെന്ന്. ഹി ഹി. സത്യമായിട്ടും ഇതു ഞാന്‍  ജങ്ക് കഴിക്കാന്‍ കണ്ടു പിടിച്ച ഒരു excuse അല്ല കേട്ടോ.
ലോസ്റ്റ്‌ സിമ്പല്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്താന്നറിയില്ല ഡാവിഞ്ചി കോഡ് വായിച്ച ഒരു excitement ഇല്ല. ഡാവിഞ്ചി കോഡ് ഒന്നര ദിവസം കൊണ്ട് ഞാന്‍ വായിച്ചു തീര്‍ത്തിരുന്നു. ഇത് അത്രയും ഫാസ്റ്റ് ആയി ചെയ്യും എന്ന് തോന്നുന്നില്ല.  ബ്ലോഗ്‌ ഇത്രയും മതി. ഇനി ഞാന്‍ ഉറങ്ങട്ടെ അല്ല ബുക്ക്‌ വായിക്കാന്‍ പോട്ടെ.

Thursday, February 4, 2010

ടെന്‍ഷന്‍ ടെന്‍ഷന്‍!!!!!

എന്താന്നറിയില്ല ഇന്ന് ഒരു ടെന്‍ഷന്‍ ഡേ ആയി പോയി. എനിക്ക് തന്നെ അറിയില്ല എന്താ ഞാന്‍ ഇത്രയും ടെന്‍ഷന്‍ അടിക്കുന്നത് ചിലപ്പോഴൊക്കെ. ചെറിയ ചെറിയ കാര്യങ്ങള്‍ ഒരു ദിവസം ലീവ് എടുക്കുന്നത് പോലും ഒരു ദിവസത്തെ ടെന്‍ഷന്‍ ആവുന്നു. ഞാനെന്നാണ് കുറച്ചു പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ പഠിക്കുന്നതെന്നു ഒരു നിശ്ചയവുമില്ല..

ഒരു നിശ്ചയവുമില്ല ഒന്നിനും
വരുമോരോ ...ബാക്കി ഓര്മ വരുന്നില്ല. ആ അത് പോട്ടെ. അപ്പോള്‍ പറഞ്ഞു വന്നതെന്താന്നു വച്ചാല്‍

ടെന്‍ഷന്‍ മാറ്റാന്‍ ബ്ലോഗ്‌ എഴുതാനിരുന്നതാ. നോക്കട്ടെ എന്തെകിലും നടക്കുമോ എന്ന്.

വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ഞാന്‍ പറയുന്നതാ ടെന്‍ഷന്‍ ടെന്‍ഷന്‍ . പക്ഷേ എന്താ ഈ വലിയ ടെന്‍ഷന്‍ എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ഒരുത്തരവുമില്ല. ഇന്നത്തെ ദിവസം extremely hectic ആയിരുന്നു. എങ്ങനെയൊക്കെ പ്ലാന്‍ ചെയ്തിട്ടും prioritise ചെയ്തിട്ടും ഞാന്‍ പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പറ്റിയില്ല. അടുത്ത ആഴ്ച എനിക്ക് ഒരു ലീവ് വേണം, അതോര്‍ത്തു ഞാന്‍ ഇപ്പോഴേ ടെന്‍ഷന്‍ അടിക്കുന്നു. അടുത്ത ആഴ്ച എനിക്ക് ഒരു പരീക്ഷ എഴുതാന്‍ ഉണ്ട്. അതിനും ടെന്‍ഷന്‍ ഉണ്ടോ ? അറിയില്ല.

ടെന്‍ഷന്‍ ടെന്‍ഷന്‍ സര്‍വത്ര.

രണ്ടു ദിവസം കഴിയുമ്പോള്‍ കണ്ണന്റെ ബര്ത്ഡേ വരുന്നു. ബര്ത്ഡേക്ക് കണ്ണന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കണം. അതും ഇതുവരെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല എന്നുള്ള ടെന്‍ഷന്‍ ഒരു ഭാഗത്ത്‌.
ഇതിനൊക്കെ ഇത്ര ടെന്‍ഷന്‍ അടിക്കാന്‍ എന്താ എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. സത്യമായിട്ടും ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്.
പക്ഷേ പക്ഷേ!!!!!!

എനിക്ക് ഡിപ്രഷന്‍ ആണോ? ഏയ്‌ അത്രയും ആയിട്ടില്ല. എന്തായാലും ഇത്രയും എഴുതി വന്നപ്പോള്‍ എനിക്ക് സത്യമായിട്ടും കുറച്ചു സന്തോഷം തോന്നുന്നുണ്ടുട്ടോ.

basically ഇതൊക്കെ എന്‍റെ ബേസിക് സ്വഭാവം ആണെന്നാ തോന്നുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും അനാവശ്യമായി ടെന്‍ഷന്‍ അടിക്കുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ടെന്‍ഷന്‍ അടിക്കാന്‍ പറ്റിയ ടോപ്പിക്ക് ഒന്നും കിട്ടിയില്ലെങ്കില്‍ അയല്‍ക്കാരുടെ ടെന്‍ഷന്‍ കുറച്ചു കടം മേടിക്കും എന്നാണ് എന്നെ കുറിച്ച് എന്‍റെ അമ്മ പറയാറുള്ളത്. എന്‍റെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സംസ്കൃതം പ്രൊഫസര്‍ എന്‍റെ കൈ നോക്കി പറഞ്ഞത് അത് തന്നെയാണ്. എന്ന് വച്ചാല്‍ മൊത്തമായും ചില്ലറയായും ടെന്‍ഷന്‍ അടിക്കുക എന്ന സംഗതിയില്‍ ഞാന്‍ പേറ്റന്റ് എടുത്തിട്ടുണ്ടെന്ന് സാരം.

പണ്ടൊരിക്കല്‍ ബയോളജി ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞതോര്‍ക്കുന്നു, ടെന്‍ഷന്‍ അല്ലെങ്കില്‍ സ്‌ട്രെസ് വരുമ്പോള്‍ രക്തത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുതലാണെന്നും അതുകൊണ്ടാണ് deep breathing ചെയ്യണം എന്ന് പറയുന്നതെന്നും. രക്തത്തിലെ ഓക്സിജന്‍ കൂടുമ്പോള്‍ you will feel better .

now I feel much much better.


ഇത്രയും ബോറിംഗ് ആയി ഒരു ടെന്‍ഷന്‍ സ്റ്റോറി പറഞ്ഞു നിങ്ങളെ ടെന്‍ഷന്‍ അടിപ്പിച്ചതിനു എന്നോട് ഈ പ്രാവശ്യം എല്ലാരും ക്ഷമിക്കണം. ഇത്രയും ബോറിംഗ് അല്ലാതെ അടുത്ത പോസ്റ്റ്‌ എഴുതാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം.

അപ്പോള്‍ വീണ്ടും കാണും വരെ.

സസ്നേഹം.
ദിയ.

Tuesday, January 12, 2010

അവധിക്കാല വിശേഷങ്ങള്‍

കുറെ നാളായി ബ്ലോഗണം ബ്ലോഗണം എന്നൊക്കെ വിചാരിച്ചു വന്നിട്ട് മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു പോകുകയാണ് പതിവ്. പണ്ട് ഞാന്‍ വായിക്കാത്ത ബാലരമകളെ കുറിച്ചോര്‍ത്തു വിഷമിച്ചത് പോലെ ഇപ്പോള്‍ ഞാന്‍ കാണാത്ത ബ്ലോഗുകള്‍ എന്നായിട്ടുണ്ട്. എന്തോരം കിടിലന്‍ തകര്‍പ്പന്‍ പോസ്റ്റുകളാണ് എന്‍റെ കര്‍ത്താവെ ഞാന്‍ ഇനിയും വായിക്കാതെ ഉള്ളത്!!!! :)

ഇപ്പോള്‍ വന്നു വന്നു ജീവിതത്തിലെ ഏറ്റവും വലിയ entertainment ബ്ലോഗുകള്‍ ആയിട്ടുണ്ട്‌.ഇവിടെ ഇല്ലാത്തതായി ഒന്നും ഇല്ല എന്ന് മഹാഭാരതം പോലെ അതിവിശാലമായി ഇങ്ങനെ കിടക്കുകയല്ലേ ബ്ലോഗ്‌ സമുദ്രം.
കുഞ്ഞു കുഞ്ഞു സംഭവങ്ങളൊക്കെ എത്ര മനോഹരമായി വിവരിച്ചിരിക്കുന്നു ചില പോസ്റ്റുകളില്‍.
അതൊക്കെ പോട്ടെ. എന്തെങ്കിലും എഴുതണം എന്നൊക്കെ അതി ഭയങ്കരമായ ആഗ്രഹം ഉണ്ടെങ്കിലും ..എന്താ എഴുതുക...കണ്ടില്ലേ വിഷയ ദാരിദ്ര്യം. അപ്പോഴാ ഈ കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ ബ്ലോഗുകളില്‍. എനിക്ക് എഴുതാന്‍ അറിയുകയെയില്ലാന്നാ തോന്നണേ. :(
10 ദിവസം അവധി കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നു. constructive ആയി use ചെയ്യണം എന്നൊക്കെ.എന്നിട്ട് എന്താ ചെയ്തതെന്ന് ചോദിച്ചാല്‍ കുറെ അധികം ഉറങ്ങി.രണ്ടു ദിവസം ഒരു ട്രിപ്പ്‌-നു പോയി. ശരിക്കും enjoy ചെയ്ത ഒരു ട്രിപ്പ്‌. ദി ബെസ്റ്റ് ട്രിപ്പ്‌ ഇന്‍ മൈ ലൈഫ് എന്നൊക്കെ പറയാം.. :) അതിനെ കുറിച്ച് പിന്നൊരിക്കല്‍ ഞാന്‍ എഴുതാം.
പിന്നെ എന്താ ചെയ്തത് എന്ന് ചോദിച്ചാല്‍ കുറെ സിനിമകള്‍ കണ്ടു. കുറെ ഭക്ഷണം കഴിച്ചു. കുക്കിംഗ്‌ പരീക്ഷണങ്ങള്‍ നടത്തി. കുറെ ബുക്സ് വായിക്കണം എന്നുണ്ടായിരുന്നു. പക്ഷെ tintin asterix അല്ലാതെ വേറെ ഒന്നും നടന്നില്ല. ശശി തരൂരിന്റെ ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍ ഒക്കെ വായിക്കാന്‍  തുടങ്ങി. പക്ഷെ എന്തോ 50 pages കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ചു. ഞാന്‍ അത് ബാക്കി വായിക്കുമോ എന്നത് ഇപ്പോള്‍ ഒരു biiiiggggggg Question  ആണ്. still not bad അല്ലേ? ഞാന്‍ അത്രയ്ക്ക് വേസ്റ്റ് ചെയ്തിട്ടില്ല. കുറെ അധികം ഉറങ്ങി തീര്‍ത്തു എന്നാ വിഷമത്തിലായിരുന്നു ഞാന്‍. പക്ഷെ വേറെയും കുറച്ചു കാര്യങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ. കുഴപ്പമില്ല.

multi tasking ചെയ്തു കൊണ്ടാണ് ഞാന്‍ ഈ ബ്ലോഗ്‌ ടൈപ്പ് ചെയ്യുന്നത്. ഒരു serious java debugging -ഉം പിന്നില്‍ നടക്കുന്നുണ്ട്. ബ്രെയിന്‍-നു ഒരു ചെറിയ excercise കൊടുക്കാം എന്ന് വിചാരിച്ചു. switching back and forth . നാളെ ഞാന്‍ ഇന്ദ്രാ നൂയിയെ പോലെ ആവുമ്പോള്‍ ഇതൊക്കെ ചെയ്യേണ്ടേ. multi - tasking ഇല്ലാതെ പറ്റില്ലാത്രെ. ഇങ്ങനെയൊക്കെ ഡ്രീം ചെയ്യണം എന്നാണ് ഇപ്പോള്‍ എല്ലാരും പറയുന്നത്. Secret വായിച്ചപ്പോള്‍ തൊട്ടു ഞാനും അങ്ങനെയൊക്കെ ചെയ്യണം എന്ന് വിചാരിക്കുന്നുട്. പക്ഷെ പക്ഷെ അതൊരു നീണ്ട പക്ഷെയാണ്. എന്നാലും നോക്കാം അല്ലെ? ഈയിടെയായി ഇങ്ങനെയുള്ള കുറേ പുസ്തകങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആര്‍ക്കറിയാം ഇതൊക്കെ ശരിയാണോ ആവോ. ഇന്നലെ ഒരു സിമിലര്‍ ബുക്ക്‌ എഴുതിയ author -ന്റെ ഇന്റര്‍വ്യൂ കണ്ടു. അവര്‍ക്ക് ഇപ്പോള്‍ തോന്നുന്നു ഇതൊക്കെ വിഡ്ഢിത്തം ആണെന്ന്. എന്തായാലും കൊള്ളാം. ബുക്ക്‌ ബെസ്റ്റ് സെല്ലര്‍  ആയിരുന്നു. whatever !!!

ഈ അവധി കാലത്ത് കണ്ട സിനിമകള്‍ എല്ലാം എനിക്ക് ഇഷ്ടമായി. ലിസ്റ്റില്‍ ഒന്നാമതായി അവതാര്‍ 3D . Absolutely Brilliant
ഒത്തിരി ഒത്തിരി ഇഷ്ടമായി. പണ്ട് മുതലേ സയന്‍സ് ഫിക്ഷന്‍സ് എന്‍റെ ഒരു വീക്നെസ് ആയിരുന്നു. പക്ഷെ ഒരു സയന്‍സ് ഫിക്ഷന്‍ ആയിട്ടല്ല ഈ മൂവി ഞാന്‍ എന്ജോയ്‌ ചെയ്തത്. മനോഹരം ഒരു ദ്രിശ്യാനുഭവം. അതും 3D -ല്‍ കാണുമ്പോള്‍ നമ്മള്‍ ഒരു യാത്ര പോയ പ്രതീതി. ഭാവനകള്‍ക്കും അപ്പുറത്ത് മനോഹരമായ ഒരു സ്ഥലത്തേക്ക്.

ഇന്നലെ എന്‍റെ അനിയത്തി ഫോര്‍വേഡ് ചെയ്തു തന്ന ഒരു മെയില്‍ ഉണ്ടായിരുന്നു. ചിലര്‍ക്കൊക്കെ  അവതാര്‍ കണ്ടപ്പോള്‍ വിയറ്റ്നാം കോളനി ഓര്മ വന്നുവത്രേ. ഒരാള്‍ വിയറ്റ്നാം കോളനി-യുമായി ഒരു Comparison ചെയ്തിട്ടുണ്ട്. അതായിരുന്നു ആ മെയില്‍. സത്യമായും ആ ഒരു തിങ്കിംഗ്. അതിനെ appreciate ചെയ്യണോ അതോ സഹതപിക്കണോ എന്നറിയില്ല.ഔട്ട്‌ ഓഫ് ദി ബോക്സ്‌ തിങ്കിംഗ് എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ അഞ്ജനമെന്നാല്‍ മഞ്ഞള് പോലെ വെളുത്തിരിക്കും  എന്ന് പറയുന്നത് പോലെ അല്ലെ ഈ കമ്പാരിസണ്‍ എന്നും എനിക്ക് തോന്നുന്നുണ്ട്. ഈയിടെ എവിടെയോ വായിച്ചിരിന്നു എന്തിനെ കുറിച്ചും നല്ല വാക്ക് പറയാന്‍ മലയാളിയുടെ വൈമുഖ്യം. " കുഴപ്പമില്ല" എന്നാണത്രേ ഏറ്റവും കൂടുതല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഒരു phrase . എന്തായാലും കണ്ടില്ലായിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമാവുമായിരുന്നു എന്നേ എനിക്ക് പറയാനുള്ളൂ ഈ സിനിമയെ കുറിച്ച്.

ലിസ്റ്റില്‍ പിന്നെയുള്ളത് 3 idiots . അതും എനിക്ക് വളരെ ഇഷ്ടമായി. ചേതന്‍ ഭഗത് കൂടുതല്‍ ക്രെടിട്സ് deserve ചെയ്യുന്നു എന്ന് ഒരു ഫ്രണ്ട്-ന്റെ ചിന്ത. അവസാനം എഴുതി കാണിക്കുന്ന ക്രെടിട്സ് ലിസ്റ്റ് ആരും വായിക്കില്ലന്നാണ് പുള്ളിയുടെ അഭിപ്രായം. അതെന്തായാലും ആ ലിസ്റ്റ്-ല്‍ നിന്നു തന്നെയാണ് ഞാന്‍ Five point someone relation അറിഞ്ഞത്. ഇതുവരെ ആ ബുക്ക്‌ വായിക്കാന്‍ പറ്റിയിട്ടില്ല എന്‍റെ കയ്യില്‍ ഒരു കോപ്പി സ്വന്തമായി ഉണ്ടായിരുന്നിട്ടും. വായിക്കണം. :) ഈ സിനിമ ശരിക്കും എന്തൊക്കെയോ ഓര്‍മിപ്പിച്ചു. values of friendship  ഏറ്റവും കൂടുതലായി.പാട്ടുകളും എനിക്ക് ഇഷ്ടമായി. അമീര്‍ഖാന്‍ വല്യ സൈസ് കുപ്പായം ഇട്ടഭിനയിക്കുന്നു എന്നാരോ പറഞ്ഞു. പക്ഷേ എനിക്ക് പ്രായം കൂടിയവര്‍ ക്യാമ്പസ്‌ ലൈഫ് ചെയ്യുന്നതിന്റെ പ്രശ്നങ്ങളും ഒന്നും ഫീല്‍ ചെയ്തില്ല. ആകെ മൊത്തം ടോട്ടല്‍ എന്ജോയ്‌ ചെയ്തു.

പിന്നെ കുറെ പാട്ടുകള്‍ കേട്ടു. സുസന്‍ ബോയില്‍ -ന്റെ പുതിയ ആല്‍ബം ഇഷ്ടമായി. especially Wild horses . കുറേ തവണ കേട്ടു. പിന്നെയും കുറച്ചു സിനിമകള്‍ കണ്ടു. ടിവിയില്‍ വന്നതും ഡി വി ഡി കിട്ടിയതും ഒക്കെയായി. ഏറ്റവും കൂടുതല്‍ കേട്ട പാട്ട് മൈക്കല്‍  ജാക്ക്സണ്‍-ന്റെ  I just can't stop loving you ആയിരിക്കും. I just can't stop love this  song .

ക്രിസ്മസ് ഈവ് ഡിന്നര്‍ ആണ് എടുത്തു പറയത്തക്ക വേറൊരു വിശേഷം. എന്‍റെ പാചക പരീക്ഷണങ്ങള്‍ ഒക്കെ വിജകരമായി പര്യവസാനിച്ച ദിവസം. ചിക്കന്‍ ടിക്ക മസാലയും traditional pudding -ഉം ഒക്കെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി. എന്നിട്ട് മിഡ്‌ നൈറ്റ്‌ മാസ്സ്-നു പോയപ്പോള്‍ തിരക്ക് കാരണം  പള്ളിക്കകത്ത്‌ കേറാന്‍ പറ്റിയില്ല എന്നൊരു വിഷമം മാത്രം.

അപ്പോള്‍ അത്രയോക്കെയാണ് അവധിക്കാല വിശേഷങ്ങള്‍. :)